Friday, July 30, 2010

മുഹിമ്മാത്ത് ന്യൂസ് പോര്‍ട്ടല്‍ ഉല്‍ഘാടനം ചെയ്തു

മുഹിമ്മാത്ത് നഗര്‍ : സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരമായി ന്യൂസ് പോര്‍ട്ടല്‍ ഔദ്യോഗിക ലോംഞ്ചിംഗ് ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍ ശാര്‍ജ നിര്‍വ്വഹിച്ചു. മുഹിമ്മാത്ത് സമ്മേളനത്തിന്റെ പ്രഥമ ദിനത്തില്‍ നടന്ന ചടങ്ങിലാണ് മുഹിമ്മാത്ത് ഡോട്ട് കോം ഔദ്യോഗിക ഉല്‍ഘാടനം നടന്നത്. രണ്ട് വര്‍ഷങ്ങളായി ബീറ്റ എഡിഷന്‍ പ്രവര്‍ത്തിച്ച് വരുന്നു. മുഹിമ്മാത്ത് ചലനങ്ങള്‍ തത്സമയം ലോക മലയാളികളിലേക്ക് എത്തിക്കുന്നതില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മുഹിമ്മാത്ത് ഡോട്ട് കോം പ്രശംസനീയമായ കാല്‍വെപ്പുകളാമ് നടത്തിയത്. പതിനായിരക്കണക്കിന് പ്രേക്ഷകരുമായി ബ്രഹത്തായ ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് വെബ്‌സൈറ്റ്. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ കെ ഇസ്സുദ്ധീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



No comments:

Post a Comment

thank you my dear friend