മുഹിമ്മാത്ത് സമ്മേളനത്തിനു ആവേശകരമായ തുടക്കം |
മുഹിമ്മാത്ത് നഗര്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചക്കും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിനും ഔദ്യോഗിക തുടക്കം. മുഹിമ്മാത്ത് നഗറില്‍ വെള്ളി വൈകുന്നേരം 3 മണിക്ക് പ്രഗല്‍ഭ പണ്ഡിതരുടെയും സാദാത്തീങ്ങളുടെയും സാനിധ്യത്തില്‍ അഹ്ദല്‍ മഖാമില്‍ സിയാറത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മുഹിമ്മാത്ത് ട്രഷറര്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പിപി മുഹ് യിദ്ധീന്‍ കുട്ടി മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, എ കെ ഇസ്സുദ്ധീന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.. |
Friday, July 30, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend