മുഹിമ്മാത്തില്‍ മത പ്രഭാഷണ വേദി സമാപിച്ചു |
മുഹിമ്മാത്ത് നഗര്‍ (പുത്തിഗെ) : സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ കഴിഞ്ഞ 25 മുതല്‍ നടന്നു വരുന്ന മതപ്രഭാഷണ പരമ്പര സമാപിച്ചു. ശഅബാന്‍ പതിനഞ്ചാം രാവിന്റെ പുണ്യം പ്രതീക്ഷിച്ച് കഴിഞ്ഞ ദിവസം ആയിരങ്ങളാണ് ഡോ. കൊല്ലം മുഹമ്മദ് കുഞ്ഞി സഖാഫിയുടെ മത പ്രഭാഷണ സമാപന വേദിയില്‍ തടിച്ച് കൂടിയത്. തൗബ, സ്വലാത്ത്, ദിക്‌റ് എന്നിവയ്ക്കു ശേഷം സമൂഹ പ്രാര്‍ത്ഥനയോടെ സമാപിച്ചു. ബുധനാഴ്ച രാത്രി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാരും വെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരും ഉദ്‌ബോധനം നടത്തി. ഇന്ന് (വ്യാഴാഴ്ച) മഗ്‌രിബിന് ശേഷം മുഹിമ്മാത്ത് മസ്ജിദില്‍ നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. ഹാഫിള് അബ്ദുല്‍ സലാം നേതൃത്വം നല്‍കും. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുഹിമ്മാത്ത് ഡോട്ട് കോം പോര്‍ട്ടലിന്റെ ലോഞ്ചിംഗ് þ സംസ്ഥാന ദേവസ്വം മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ നിര്‍വക്കും. സാംസ്‌കാരിക സദസ്സും ഇതോടൊപ്പം നടക്കും. വൈകിട്ട് നാലിന് ഇച്ചിലംകോട് മഖാം സിയാറത്തിന് സയ്യിദ് അബ്ദുല്ല കോയ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക് കുമ്പള മുതല്‍ മുഹിമ്മാത്ത് നഗര്‍ വരെ വിളംബര ജാഥ നടക്കും. 5.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തും. 6.30 ന് പൈവളിഗെ കട്ടത്തിലയില്‍ നിര്‍മാണം പൂര്‍ത്തിയായ മുഹിമ്മാത്ത് മസ്ജിദിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍ നിര്‍വഹിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് അഹ്ദല്‍ മഖാം സിയാറത്തോടെയാണ് ആണ്ട് നേര്‍ച്ചയുടെയും സനദ് ദാന സമ്മേളനത്തിന്റെയും പ്രധാന ചടങ്ങുകള്‍ തുടങ്ങുന്നത്. വെള്ളിയാഴ്ച രാതി ഖത്മുല്‍ ഖുര്‍ആന്‍ ദുആ സമ്മേളനവും ശനിയാഴ്ച പൊതു സമ്മേളനവും നടക്കും. മുഹിമ്മാത്ത് കാരുണ്യ നിധിയിലേക്ക് വിവിധ മഹല്ലുകളില്‍ നിന്ന് കവറുകള്‍ വഴിയും മറ്റും ശേഖരിച്ച വിഭവങ്ങള്‍ ഇന്നലെ മുതല്‍ മുഹിമ്മാത്തില്‍ എത്തിത്തുടങ്ങി. അഹ്ദല്‍ മഖാമില്‍ അഞ്ച് ദിവസമായി മുടങ്ങാതെ നടന്നു വരുന്ന ഖുര്‍ആന്‍ പാരായണത്തില്‍ നൂറു കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. |
Friday, July 30, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend