മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയുടെ സമാപന പരിപാടികള്‍ വ്യാഴാഴ്ച തുടങ്ങും.
സമാപന ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന മുഹിമ്മാത്ത് വാര്‍ഷിക
സനദ് ദാന സമ്മേളന പരിപാടികള്‍ക്ക് വ്യാഴാഴ്ച (ഈ മാസം 29ന്) തുടക്കം
കുറിക്കും. 25ന് തുടങ്ങിയ മതപ്രഭാഷണ പരമ്പര ബുധനാഴ്ച രാത്രി സമാപിക്കും.
മൂന്ന് ദിവസങ്ങളിലായി ദിഖ്ര്‍ ദുആ സമ്മേളനം, പ്രാസ്ഥാനിക സമ്മേളനം, ഫിഖ്ഹ്
സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ഥിþ, ഹിമമി സംഗമങ്ങള്‍ തുടങ്ങിയ പ്രൗഢ
പരിപാടികള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി സനദ് ദാന മഹാസമ്മേളനത്തോടെ
സമാപിക്കും.
പ്രതിദിനം നൂറുകണക്കിന് വിശ്വാസികള്‍ സിയാറത്തിനെത്തുന്ന അഹ്ദല്‍
മഖാമില്‍ നടക്കുന്ന ആണ്ട് നേര്‍ച്ച പതിനായിരങ്ങളുടെ ആത്മീയ സംഗമവേദിയാകും.
പ്രമുഖ പണ്ഡിതര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കും. 92 ല്‍
സ്ഥാപിതമായ തെന്നിന്ത്യയിലെ പ്രമുഖ മത ഭൗതിക സമന്വയ വിദ്യാ കേന്ദ്രമായ
മുഹിമ്മാത്ത് സ്ഥാപന സമുച്ചയത്തിന്റെ വാര്‍ഷികവും ശരീഅത്ത് ഹിഫ്‌ളുല്‍
ഖുര്‍ആന്‍ കോളെജുകളുടെ സനദ് ദാനവുമാണ് മുഹിമ്മാത്തിന്റെ സ്ഥാപകന്‍ കൂടിയായ
സയ്യദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച്
പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്നത്.
29ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുഹിമ്മാത്ത് ഡോട്ട് കോം പോര്‍ട്ടലിന്റെ
ലോഞ്ചിംഗ് þ സംസ്ഥാന ദേവസ്വം മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍
നിര്‍വക്കും. വ്യാഴാഴ്ച വൈകിട്ട് നാലിന് ഇച്ചിലംകോട് മഖാം സിയാറത്തിന്
സയ്യിദ് അബ്ദുല്ല കോയ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക്
കുമ്പള മുതല്‍ മുഹിമ്മാത്ത് നഗര്‍ വരെ വിളംബര ജാഥ നടക്കും. 5.30 ന് സ്വാഗത
സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക
ഉയര്‍ത്തും. 6.30 ന് പൈവളിഗെ കട്ടത്തിലയില്‍ നിര്‍മാണം പൂര്‍ത്തിയായ
മുഹിമ്മാത്ത് മസ്ജിദിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍
നിര്‍വഹിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ്
കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. പ്രാരംഭ സമ്മേളനം സയ്യിദ്
ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, യു.വി
ഉസ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മച്ചംപാടി
പ്രസംഗിക്കും. കണച്ചൂര്‍ മോണു ഹാജി, യു.ടി ഖാദര്‍ എം.എല്‍.എ, മൊയ്തീന്‍ ബാവ
മംഗളുരു, കോണന്തൂര്‍ ബാവ ഹാജി പ്രകാശനം നിര്‍വ്വഹിക്കും. നാലിന്
മുഹിമ്മാത്ത് സ്വീറ്റ് വാട്ടര്‍ പ്രജക്റ്റിന്റെ ശിലാ സ്ഥാപനം ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് പി ബി അബ്ദുല്‍ റസാഖ് ഹാജി നിര്‍വ്വഹിക്കും.
വൈകിട്ട് അഞ്ചിന് പ്രവാസി കൂട്ടായ്മ സി അബ്ദുല്ല മുസ്‌ലിയാരുടെ
അധ്യക്ഷതയില്‍ സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ
ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകിട്ട് ഏഴിന് മഖാം പരിസരത്ത് നടക്കുന്ന
ഖത്മുല്‍ ഖുര്‍ആന്‍ സദസ്സില്‍ സ്വാലിഹ് സഅദി തളിപറമ്പ പ്രാര്‍ഥന നടത്തും.
തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സി.പി മുഹമ്മദ് കുഞ്ഞി
മുസ്‌ലിയാര്‍ മഞ്ഞനാടി ഉസ്താദ് പ്രാര്‍ഥന നടത്തും. സയ്യിദ് ഫസല്‍ കോയമ്മ
തങ്ങള്‍ കുറാ നതൃത്വം നല്‍കും. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്്‌ബോധനം
നടത്തും.
ജൂലൈ 31 ന് രാവിലെ 8.30 ന് ഹിമമി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഹാജി അമീറലി
ചൂരിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം
ചെയ്യും.10.30 ന് ഫിഖ്ഹ് സെമിനാര്‍ എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍
ആലമ്പാടിയുടെ അധ്യക്ഷതയില്‍ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം
ചെയ്യും.
മുഹിമ്മാത്ത് മെഡിക്കല്‍ ക്യാമ്പ്
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നലാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മുഹിമ്മാത്ത് ക്യാമ്പസില്‍ ഏനപ്പോയ മെഡിക്കല്‍ കോളേജിന്റെ
സഹകരണത്തടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. അഡ്വ. സി.എച്ച് കുഞ്ഞമ്പു
എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്
അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എ.കെ.ഇസ്സുദ്ദീന്‍
സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ
സഖാഫി കളത്തൂര്‍, അന്തുഞ്ഞി മൊഗര്‍, പി.ഇബ്രാഹീം, ഉമര്‍ സഖാഫി, സി.എന്‍
അബ്ദുലല്‍ ഖാദിര്‍ മാസ്റ്റര്‍ തുടങ്ഹിയവര്‍ സംബന്ധിച്ചു.
ജനറല്‍ മെഡിസിന്‍, ഇ.എന്‍.റ്റി, കണ്ണ്, ഡെന്റല്‍, എല്ല്, സ്ത്രീ രോഗം,
ശിശു രോഗം തുടങ്ങിയ വാഭാഗങ്ങളിലായി 600 ലേറെ രോഗികള്‍ പരിശോധനക്കെത്തി.
സൗജന്യ മരുന്നും തുടര്‍ ചികിത്സയും ലഭ്യമാക്കും.
No comments:
Post a Comment
thank you my dear friend