സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം;പതിനായിരങ്ങള്‍ക്ക് ആത്മീയ വിരുന്നായി |
ദേളി: ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്നവിശുദ്ധ റംസാനിലെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി സഅദാബാദില്‍ ശുഭ്രസാഗര സമാനം ഒത്തു കൂടിയ പതിനായിങ്ങളെ സാക്ഷിയാക്കി സഅദിയ്യ റമസാന്‍ ആത്മീയ സമ്മേളനത്തിന് ശനിയാഴ്ച രാത്രി വൈകി പ്രൗഢ സമാപനം. ഉത്തരമലബാറില്‍ ഏറ്റവുമധികം മുസ്‌ലിം വിശ്വാസികള്‍ സംഗമിച്ച റംസാന്‍ പ്രാര്‍ഥനാ സംഗമത്തില്‍ അല്ലാഹുവിന്റെ കാരുണ്യവും കൃപാകഠാക്ഷവും പ്രതീക്ഷിച്ച് പ്രാര്‍ഥനാ മനസ്സുകളോടെയെത്തിയ വിശ്വാസി സമൂഹം തൗബയും സ്വലാത്തും ദിക്‌റുമായി റമളാന്‍ രാവിനെ പകലാക്കി മാറ്റി. വിദ്യാഭ്യാസ-കാരുണ്യ-സംസ്‌കരണ മേഖലയില്‍ നാല് പതിറ്റാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യ അറബിയ്യ സമൂഹ മനസ്സില്‍ നേടിയെടുത്ത അംഗീകാരം വിളിച്ചോതുന്നതായിരുന്നു ശനിയാഴ്ച ഉച്ച മുതല്‍ പാതിരാ വരെ ദേളിയിലേക്ക് നാടിന്റെ നാന ദിക്കുകളില്‍ നിന്നും വാഹനങ്ങളിലും മറ്റുമായി ഒഴുകി വന്ന വിശ്വാസി സഹസ്രങ്ങള്‍. തെറ്റുകള്‍ ഏറ്റു പറഞ്ഞ് നാഥനു മുമ്പില്‍ കൈ ഉയര്‍ത്തിയ വിശ്വാസി സമൂഹം ലോകസമാധാനത്തിനും വ്യക്തികളിലെയും കുടുംബങ്ങളിലെയും നന്മകള്‍ക്കു വേണ്ടിയും നാഥനോടിരന്നു. രാജ്യത്തെയും ലോകത്തെയും നശിപ്പിക്കുന്ന എല്ലാ വിധ ഭീകര-വിഘടന വാദങ്ങള്‍ക്കുമെതിരെ താക്കീതുയര്‍ത്തുന്നതായിരുന്നു ആത്മീയ സമ്മേളന വേദിയിലെ പ്രഭാഷണങ്ങള്‍. ശനിയാഴ്ച രാവിലെ സ്വാഗത സംഘം ചെയര്‍മാന്‍ ശാഫി ഹാജി കിഴൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ളുഹര്‍നിസ്‌കാരാനന്തരം ഈജിപ്ത് സര്‍ക്കാര്‍ പ്രതിനിധി ഡോക്ടര്‍ സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ അല്‍അവ്ദിയുടെ നേതൃത്വത്തില്‍ നടന്ന ഖുര്‍ആന്‍ ക്ലാസിലും ഖത്മുല്‍ ഖുര്‍ആനിലും നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. സമസ്ത കേന്ദ്ര മുശാവറാംഗം ശൈഖുനാ എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ഡോക്ടര്‍ സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ അല്‍അവ്ദി ഈജിപ്ത് പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്ത്വീഫ് സഅദി പഴശി ഉദ്‌ബോധനം നടത്തി.സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് ജമലല്ലൈലി ബേക്കല്‍, എന്‍.എം അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുനീര്‍ ബാഖവി തുരുത്തി,ഹുസൈന്‍സഅദി കെ.സി റോഡ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ , എ.ബി മൊയ്തു സഅദി, അബ്ദുല്‍ ഗഫൂര്‍ ഹാജി, അബ്ദുല്ല സഅദി ചീയൂര്‍, പ്രഫ. സുബൈര്‍ മൊയ്തു, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹമീദ് മൗലവി ആലമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അയ്യൂബ് ഖാന്‍ സഅദി കൊല്ലം സ്വാഗതവും ഹമീദ് പരപ്പ നന്ദിയും പറഞ്ഞു. ആയിരങ്ങളുടെ സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി. ഇഹ്തികാഫ് ജല്‍സ, തറാവീഹ്-തസ്ബീഹ് -വിത്‌റ് നിസ്‌കാരം, തുടങ്ങിയവക്കു ശേഷം ദിക്‌റ് ദുആ മജ്‌ലിസ് നടന്നു. സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കി.. ഡോ. സയ്യിദ് മുഹമ്മദ് അല്‍ അവദിയെ സഅദിയ്യയുടെ സനേഹോപഹാരവും പ്രശസ്തി പത്രവും നല്‍കി ആദരിച്ചു.. നൂറുല്‍ ഉലമാ എം എ ഉസ്താദ് രചിച്ച ഇജ്തിഹാദ്-തഖ്‌ലീദിനെ കുറിച്ചുള്ള അറബി ഗ്രന്ഥം സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. |
Sunday, September 05, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend