ഹറമിലെ തറവീഹിന്റെ അനുഭൂതി പകര്‍ന്ന് ഡോ. ഇസ്മാഈല്‍ അവ്ദി |
ദേളി: കേരളത്തിന്റെ മധുര സ്മരണകളുമായി അവസരം കിട്ടിയാല്‍ ഇനിയും സഅദിയ്യയിലേക്ക് വരുമെന്ന പ്രതിജ്ഞയോടെ ഈ മാസം 9 ന് നാട്ടിലേക്ക് തിരിക്കാനുള്ള തിരക്കിലാണ് ഈജിപ്ത് സര്‍ക്കാര്‍ പ്രതിനിധിയായി സഅദിയ്യയിലെത്തിയ ഡോ. സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ അവ്ദി. സഅദിയ്യയില്‍ റമളാന്‍ ഇരുപത്തിയാഞ്ചാം രാവില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ തറാവീഹ്- വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അവ്ദിയായിരുന്നു. ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ കൂടിയായ ഇദ്ദേഹം വ്യത്യസ്തമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മക്കയിലെ ഹറം ശരീഫില്‍ തറാവീഹില്‍ പങ്കെടുത്ത അനുഭൂതിയായിരുന്നു പലര്‍ക്കും. പാരമ്പര്യ മിസ്‌രി ശൈലിയില്‍ മധുര ശബ്ദത്തില്‍ ഭക്തി നിര്‍ഭരമായി അവ്ദിയുടെ ഖുര്‍ആന്‍ പാരായണം ഒഴുകി വരുമ്പോള്‍ ആരും അതില്‍ ലയിച്ചു പോകും. കഴിഞ്ഞ ദിവസം തറാവീഹ് ഇരുപത് റക്അത്തിനു പുറമെ വിത്‌റ് 11 റക്അത്തും അവ്ദിക്കു കീഴില്‍ ജമാഅത്തായി നിസകരിക്കാന്‍ പതിനായിരങ്ങള്‍ക്ക് ഭാഗ്യമുണ്ടായി. ഒരു മാസത്തെ സേവനത്തിനായി സഅദിയ്യയിലെത്തിയ ഇവ്ദി റമളാന്‍ രണ്ട് മുതല്‍ സഅദിയ്യയില്‍ ഖുര്‍ആന്‍ ക്ലാസ്സിന് നേതൃത്വം ന്‍കുന്നു. ജില്ലാ എസ്.വൈ.എസ് റമളാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത അദ്ധേഹം ബായാര്‍ മുജമ്മഅ്, തൃക്കരിപ്പൂര്‍ അല്‍ മുജമ്മഅ് എന്നിവിടങ്ങളിലും വിവധ പരിപാടികളില്‍ സംബന്ധിച്ചു. കുമ്പോല്‍, മാലിക് ദീനാര്‍ എന്നിവിടങ്ങളില്‍ സിയാറത്തിനായി എത്തി. കഴിഞ്ഞ ദിവസം സഅദിയ്യയില്‍ ആത്മീയ സമ്മേളനത്തില്‍ പതിനായിരങ്ങളോട് സംവദിച്ചതോടെ ഡോ. അവ്ദി ജില്ലയില്‍ കൂടുതല്‍ ജനകീയനായി മാറി. 1964 ല്‍ ഈജിപ്തിലെ മന്‍സൂറ പ്രവിശ്യയില്‍ പ്രമുഖ സയ്യിദ് കുടുംബത്തില്‍ പിറന്ന അവ്ദി അറിയപ്പെടുന്ന ഖുര്‍ആന്‍ പണ്ഡിതനാണ്. |
Sunday, September 05, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend