Thursday, December 31, 2009

ഖുര്‍ആന്‍ അനിര്‍വചനീയമായ സൗന്ദര്യം: കമറുല്‍ ഉലമാ കാന്തപുരം


കുവൈത്ത്: സൃഷ്ടാവ് അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുര്‍ആന്‍ അനിര്‍വചനീയമായ സൗന്ദര്യമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന:സെക്രട്ടരി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കൃത്യമായ ഖണ്ഡിതസത്യങ്ങള്‍, തന്ത്രപ്രധാനമായ പ്രയോഗങ്ങള്‍,വാക്കുകള്‍,വാക്ക്യങ്ങള്‍, അടിമുടി അത്യാകര്‍ഷകവും, പ്രശംസനീയവുമായ ശൈലീ വിശേഷം എന്നിവ വിശുദ്ധ ഖുര്‍ആനിന്റെ മാത്രം പ്രത്യേകതകളാണ്. ഖുര്‍ആനില്‍ നിത്യവും പതിവാക്കേണ്ട പ്രധാനപ്പെട്ട സുറത്തുകളില്‍ ഒന്നാണ് യാസീന്‍ സൂറത്ത്. അല്ലാഹുവിന്റെ ഏകത്വവും, തൗഹിദും, വിശുദ്ധ പ്രവാചകരിലുള്ള വിശ്വാസവും അരക്കിട്ടുറപ്പിക്കുന്ന യാസീന്‍ സൂറത്ത് ഏത് കര്യം ഉദ്ദേശച്ചാണോ പരായണം ചെയ്യുന്നത് അത് സഫലമാക്കപ്പെടുമെന്നത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. എസ്‌വൈഎസ് കുവൈത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്റെ രണ്ടാം ഘട്ടമായ സൂറത്ത് യാസീന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിലെ വിവിധ ഏരിയകളിലായി പ്രത്യേകം നടത്തപ്പെടുന്ന സൂറത്ത് യാസീന്‍ കോഴ്‌സിന് നിരവധി പഠിതാക്കളാണ് പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തീര്‍ത്തും സൗജന്യമായി നടത്തപ്പെടുന്ന കോഴ്‌സിന ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 99493803,66238315 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. എസ്‌വൈഎസ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയരക്ടര്‍ അഹ്മദ്.കെ.മാണിയൂര്‍, കെ. നിസാര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു. ശുക്കൂര്‍ കൈപുറം സ്വാഗതവും, ഹബീബ് രാങ്ങാട്ടൂര്‍ നന്ദിയും പറഞ്ഞു.

Saturday, December 26, 2009

എസ്‌.എസ്‌.എഫ്‌ അംഗടിമുഗര്‍ സെക്‌ടര്‍ സമ്മേളനം അല്‍ ഇസ്വാബ പദയാത്ര ശ്രദ്ധേയമായി

പുത്തിഗെ: കലുഷ നിലങ്ങളില്‍ ധാര്‍മിക പ്രതിരോധം എന്ന പ്രമേയത്തില്‍ അംഗടിമുഗര്‍ സെക്‌ടര്‍ എസ്‌।എസ്‌.എഫ്‌ ജനുവരി 2,3 ന്‌ പെര്‍മുദെ ധര്‍മതീരത്ത്‌ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി അല്‍ ഇസ്വാബ അംഗങ്ങളുടെ പദയാത്ര നടത്തി. മുഹിമ്മാത്തില്‍ സയ്യിദ്‌ ത്വാഹിറുല്‍ അഹ്‌ദല്‍ തങ്ങളുടെ മഖാം സിയാറത്തോടെ പ്രാരംഭം കുറിച്ച യാത്ര സെക്‌ടറിലെ എല്ലാ യൂണിറ്റുകളിലും പര്യടനം നടത്തി വെകിട്ട്‌ സമ്മേളന നഗരിയായ പെര്‍മുദെയില്‍ സമാപിച്ചു. ബെള്ളിപ്പാടി ഉസ്‌താദ്‌ ജാഥാ നായകന്‍ സുബൈര്‍ ചള്ളങ്കയത്തിന്‌ പഥാക കൈമാറി ഉദ്‌ഘാടനം നിര്‍വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സെക്‌ടര്‍ സാരഥികളായ അബദുല്‍ ഗഫൂര്‍ അമാനി കന്തല്‍, കെ.എം കളത്തൂര്‍,ആരിഫ്‌ സി.എന്‍,മന്‍സൂര്‍ കട്ടത്തട്‌ക്ക,ബദ്‌റുദ്ദിന്‍ കന്തല്‍ പ്രസംഗിച്ചു.

Thursday, December 24, 2009

എസ്.എസ്.എഫ്. ബദിയടുക്ക സെക്ടര്‍ സമ്മേളനം



ബദിയടുക്ക: എസ്.എസ്.എഫ്. ബദിയടുക്ക സെക്ടര്‍ സമ്മേളനം മുനീര്‍ ബാഖവി തുരുത്തി ഉദ്ഘാടനംചെയ്തു. ബി.എസ്.അബ്ദുള്ള കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര്‍ മുഖ്യ പ്രഭാഷണംനടത്തി. മാഹിന്‍ കേളോട്ട്, എ.കെ.സഖാഫി, ലത്തീഫ് പള്ളത്തടുക്ക, അബ്ദുള്‍റഹ്മാന്‍ പുണ്ടൂര്‍, സുബൈര്‍ പെര്‍ഡാല എന്നിവര്‍ സംസാരിച്ചു.

മുഹിമ്മാത്ത്‌ ഹൈസ്‌കൂള്‍ കലാ മേളക്ക്‌ തുടക്കമായി



മുഹിമ്മാത്ത്‌ നഗര്‍: മുഹിമ്മാത്ത്‌ ഹൈസ്‌കൂള്‍ കലാ മേളക്ക്‌ സ്‌കൂള്‍ ഗ്രൗണ്‌ടില്‍ തുടക്കമായി. രാവിലെ പത്ത്‌ മണിക്ക്‌ മുഹിമ്മാത്ത ്‌ ജനറല്‍ മാനേജര്‍ ഏ കെ ഇസ്സുദ്ദിന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. തോമസ്‌ ഡിസൂസ ഉല്‍ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ്‌ ബി എം ഹമീദ്‌ പതാക ഉയര്‍ത്തി.

എസ്‌ എസ്‌ എഫ്‌ മേല്‍പറമ്പ്‌ സെക്‌ടര്‍ സമ്മേളനം സമാപിച്ചു



മേല്‍പറമ്പ്‌: എസ്‌.എസ്‌.എഫ്‌ മേല്‍പറമ്പ്‌ സെക്‌ടര്‍ സമ്മേളനം സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ മേല്‍പറമ്പ്‌ ടൗണില്‍ വിവിധ പരിപാടികള്‍ നടന്നു. സമാപന സമ്മേളനം എസ്‌.വൈ.എസ്‌ ജില്ലാ സിക്രട്ടറി പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. ഹസ്‌ബുല്ല തളങ്കര വിഷയം അവതരിപ്പിച്ചു.

എസ്‌എസ്‌എഫ്‌ മൂത്തേടം സെക്‌ടര്‍ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ എസ്‌ ബി എസ്‌ സൈക്കിള്‍ റാലി.

സീതാംഗോളിയില്‍ നടന്ന എസ്‌.എസ്‌.എഫ്‌ മുഗു സെക്‌ടര്‍ സമ്മേളനം പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി ഉദ്‌ഘാടനം ചെയ്യുന്നു.

എസ്‌.എസ്‌.എഫ്‌ മുഗു സെക്‌ടര്‍ സമ്മേളന


എസ്‌ എസ്‌ എഫ്‌ ചെര്‍ക്കള സെക്‌ടര്‍ സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌കൊണ്‌ട്‌ സയ്യിദ്‌ ബശീര്‍ തങ്ങള്‍ ചേരൂര്‍ പതാക ഉയര്‍ത്തുന്നു


വൊര്‍ക്കാടി സെക്‌ടര്‍ സമ്മേളനം എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്‌ഘാടനം ചെയ്യുന്നു.




എസ്।എസ്.എഫ് ഉദുമ യുണിറ്റ് കമ്മിറ്റി രൂപീകരിച്ചു

ഉദുമ: കലുഷ നിലങ്ങളില്‍ ധാര്‍മിക പ്രതിരോധം എന്ന ശീര്‍ഷകത്തില്‍ 2010 ജനുവരി ഒന്ന്, രണ്ട് തിയ്യതികളില്‍ ഉദുമ പടിഞ്ഞാറില്‍ നടക്കുന്ന എസ്‌.എസ്‌.എഫ്‌ ഉദുമ സെക്ടര്‍ സമ്മേളനത്തിന്റെ മുന്നോടിയായി ഉദുമ തെക്കേക്കരയില്‍ ചെര്‍ന്ന യോഗത്തില്‍ വെച്ച് എസ്.എസ്.എഫ് ഉദുമ ടൗണ്‍ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. സയ്യിദ് ബഹാഉദ്ദീന്‍ എസ്.വി(പ്രസിഡന്റ്), മുഹമ്മദ് ഹാരിസ്.പി.ബി,അബ്ദുല്‍ കബീര്‍.കെ(വൈസ്:പ്രസിഡന്റുമാര്‍), മുഹമ്മദ് സിഹാബുദ്ദീന്‍ (ജനറല്‍ ‍സെക്രട്ടറി), ജംഷീര്‍, മുഹമ്മദ് മിര്‍ഷാദ്(ജോണ്‍:സെക്രട്ടറിമാര്‍), മുഹമ്മദ് ആരിഫ് (ട്രഷറര്‍) എന്നിവരെ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു. യോഗത്തില്‍ സയ്യിദ് ബഹാഉദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ സെക്ടര്‍ സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിഹാബുദ്ദീന്‍ സ്വാഗതവും കബീര്‍ നന്ദിയും പറഞ്ഞു.

Tuesday, December 22, 2009

പാരസ്‌പര്യ പ്രതിജ്ഞയോടെ അന്താരാഷ്ട്ര യൂണിറ്റി കോണ്‍ഫറന്‍സിനു സമാപനം

ക്വാലാലമ്പൂര്‍ : രണ്‌ടുദിവസമായി മലേഷ്യന്‍ തലസ്ഥാനത്തു നടന്ന അന്താരാഷ്ട്ര മുസ്‌ലിം യൂണിറ്റി സമ്മേളനത്തിനു പാരസ്‌പര്യ പ്രതിജ്ഞയോടെ സമാപനം. മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രിമാരുടെ പങ്കാളിത്തമുള്ള പ്രധാന ലീഡര്‍ഷിപ്പ്‌ ഫൗണ്ടേഷനുമായി സഹകരിച്ച്‌ ബ്രിട്ടനിലെ റമദാന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചതായിരുന്നു രണ്‌ടാമത്‌ യൂണിറ്റി സമ്മേളനം. ലോകസമാധാനത്തിലേക്കും മുസ്‌ലിം ഐക്യത്തിലേക്കുമുള്ളവഴി എന്നതായിരുന്നു പുത്ര വേള്‍ഡ്‌ട്രേഡ്‌ സെന്ററില്‍ നടന്ന സമ്മേളനത്തിന്റെ പ്രമേയം. മുന്‍മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ ഒരുമയുടെ വേദിയുണ്‌ടാക്കുന്നതില്‍ ഒ. ഐ. സി പോലും പരാജയപ്പെട്ടെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‌ലിം രാജ്യങ്ങളുടെ മുന്‍ഗണനാ ക്രമങ്ങളും ഊന്നലുകളും വ്യത്യസ്‌തമായതുകൊണ്‌ടുതന്നെ ഈ രംഗത്ത്‌ അവയ്‌ക്ക്‌ വേണ്‌ടത്ര മുന്നേറാനായിട്ടില്ല. ഇവിടെയാണ്‌ സര്‍ക്കാറിതര സന്നദ്ധസംഘങ്ങളുടെ പ്രധാന്യമെന്നും അദ്ദേഹംചൂണ്‌ടിക്കാട്ടി. സമുദായങ്ങള്‍ക്കിടയിലും സമുദായത്തിലെ വ്യത്യസ്‌ത വിഭാഗങ്ങള്‍ക്കിടയിലും വൈജാത്യങ്ങളെക്കാളും ഒരുമയുടെ മേഖലകള്‍കണെ്‌ടത്തേണ്‌ടതുണെ്‌ടന്നും അദ്ദേഹം പറഞ്ഞു. സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അഞ്ചു വന്‍കരകളില്‍ നിന്നുള്ള മുസ്‌ലിം പണ്ഡിതന്മാരും വ്യത്യസ്‌തമേഖലകളിലെ ചിന്തകരും സംബന്ധിച്ച സമ്മേളനത്തില്‍ ഇന്ത്യയെപ്രതിനിധീകരിച്ച്‌ മഅ്‌ദിന്‍ ചെയര്‍മാനും ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എഡ്യുക്കേഷന്‍ പാട്രനുമായ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംബന്ധിച്ചു. �ശാന്തിക്കു വേണ്‌ടിയുള്ള മുസ്‌ലിം കൂട്ടായ്‌മ' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. മാനവ സ്‌നേഹത്തിലാണ്‌ ഇസ്‌ലാമിക സമൂഹത്തിന്റെ അടിത്തറയെന്നും ഇതില്‍നിന്നു മാറിയുള്ള നീക്കങ്ങളാണ്‌ പ്രതിസന്ധികള്‍ക്കു കാരണമെന്നും അദ്ദേഹംപറഞ്ഞു. ശരിയായ വിദ്യാഭ്യാസമില്ലായ്‌മയാണ്‌ സമൂഹങ്ങളെ പിന്നോട്ടുവലിക്കുന്നത്‌. സമുദായങ്ങളുടെ പേരിലുള്ള കൂട്ടായ്‌മകള്‍ സമാധാനത്തിനു വേണ്‌ടിയുള്ളതാവണമെന്നും മുഹമ്മദ്‌ നബിയുടെ യഥാര്‍ത്ഥവഴികളെ പിന്തുടരുന്നവര്‍ക്ക്‌ മറിച്ചുചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മൗറീഷ്യസ്‌ മുന്‍ നിയമ മന്ത്രിയും ലോക പ്രശസ്‌ത പണ്ഡിതനുമായ ഡോ. അബ്ദുല്ല ബയ്യ, മുന്‍ അമേരിക്കന്‍ പ്രസിഡണ്‌ട്‌ റിച്ചാര്‍ഡ്‌ നിക്‌സന്റെ ഉപദേശകന്‍ ഡോ. റോബര്‍ട്ട്‌ ഫാറൂഖ്‌ ഡിക്‌സണ്‍ ക്രൈന്‍, ഡോ. വാങ്‌യോങ്‌ മൂസ അഹ്‌മദ്‌ (ചൈന), ശൈഖ്‌ അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഹാജ്‌ ( സ്‌പൈന്‍), ശൈഖ്‌ മുഹമ്മദ്‌ അല്‍യാഖൂബി (സിറിയ), ശൈഖ്‌ അബ്ദുല്‍ റഹ്‌മാന്‍ ജര്‍റാര്‍ (ദുബൈ), ശൈഖ്‌ സല്‍മാന്‍ അല്‍ഊദ (സൗദി), ഡോ. നാജി റാശിദ്‌ അല്‍ അറബി (ബഹ്‌റൈന്‍), റമദാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ്‌ ഉമര്‍ (ബ്രിട്ടന്‍), ശൈഖ്‌ മുഹമ്മദ്‌ അല്‍ യസ്‌ദാനി (അമേരിക്ക), തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, December 21, 2009

കാഞ്ഞങ്ങാട്‌ സുന്നി ആശയമുഖാമുഖം

അലവി സഖാഫി കൊളത്തൂര്‍. എസ്‌ എസ്‌ എഫ്‌ കാഞ്ഞങ്ങാട്‌ ഡി വിഷന്‍ പ്രസി: അബ്ദുറഹ്മാന്‍ അശ്രഫി സ്വാഗതം പറയുന്നൂ.

തീവ്രവാദത്തെ ചെറുക്കാന്‍ ധാര്‍മിക സ്ഥാപനങ്ങള്‍ സഹായകം: മന്ത്രി പ്രേമചന്ദ്രന്‍


ദേളി: ഇസ്‌ലാം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്‌ വിഭാവനം ചെയ്യുന്നതെന്നും യഥാര്‍ഥ മതവിശ്വാസിക്ക്‌ തീവ്രവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയില്ലെന്നും ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ജാമിഅ സഅദിയ്യയുടെ 40-ാം വാര്‍ഷിക ഡോക്യുമെന്ററി സഅദാബാദില്‍ പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള എല്ലാ വിവേചനങ്ങളും അവസാനിപ്പിച്ചുകൊണ്ട്‌ കറുത്ത വര്‍ഗക്കാരനായ ബിലാലിനെ കഅ്‌ബാലയത്തില്‍ ബാങ്ക്‌വിളിക്കാനുള്ള സുപ്രധാന ചുമതല പ്രവാചകന്‍ നല്‍കുകയായിരുന്നുവെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി.സുന്നി സംഘടനകളുടെ നായകത്വത്തില്‍ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന സ്ഥാപന സമുച്ഛയങ്ങള്‍ അനുസരണ ബോധവും അച്ചടക്കവുമുള്ള ഒരു വിദ്യാര്‍ഥിസമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സഹായകമായി നാലു പതിറ്റാണ്ട്‌ പിന്നിട്ട ജാമിഅ സഅദിയ്യ ഈ രംഗത്ത്‌ ശ്ലാഘനീയമായ നേട്ടമാണ്‌ കൈവരിച്ചത്‌. വര്‍ഗീയതയെയും ഭീകരതയെയും ചെറുക്കാന്‍ രാജ്യത്തിന്‌ ഇന്നാവശ്യം ഇത്തരം സ്ഥാപനങ്ങളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Wednesday, December 16, 2009

സുന്നി ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു.






മഞ്ചേശ്വരം: 'അരുതായ്‌മക്കെതിരെ ധര്‍മ്മായുധമേന്തുക' എന്ന സന്ദേശവുമായി എസ്.വൈ.എസ് മഞ്ചേശ്വരം മേഖലയും ഖിദ്‌മത്തുല്‍ ഇസ്‌ലാം അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സുന്നി ആദര്‍ശ സമ്മേളനവും ജമിഅ: സഅദിയ്യ: അറബിയ്യ, സിറാജുല്‍ ഹുദ എന്നീ സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനങ്ങളുടെ പ്രചാരണ പരിപാടി മച്ചമ്പാടി പാപ്പിളയില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും കൊപ്പള മുഹമ്മദ്‌ ഹാജി നഗറില്‍ മുഹമ്മദ് സഖാഫി പാത്തൂറിന്റെ അധ്യക്ഷതയില്‍ സെയ്യിദ് ഉമറുല്‍ ഫറൂഖ് അല്‍-ബുഖാരി പൊസോട്ട് ഉദ്ഘാടനം ചെയ്തു. സുന്നി ആദര്‍ശ സമ്മേളനത്തില്‍ എസ്.വൈ.എസ് സ്റ്റെറ്റ് പ്രസിഡന്റ് മൗലാന പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ അയ്യൂബ് ഖാന്‍ സഅദി കൊല്ലം, സാജഹാന്‍ സഖാഫി എറണാകുളം, ഉമറുല്‍ ഫറൂഖ് മദനി മച്ചംമ്പാടി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജമിഅ: സഅദിയ്യ: അറബിയ്യ, സിറാജുല്‍ ഹുദ എന്നീ സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനങ്ങളും എസ്‌.എസ്‌.എഫ്. മഞ്ചേശ്വരം സെക്‌ടര്‍ സമ്മേളനവും വിജയിപ്പിക്കാന്‍ സമ്മേളനം തിരുമാനിച്ചു. മുഹമ്മദ് കുഞ്ഞി സഖാഫി തൊക്ക സ്വാഗതവും പ്രോഗ്രാം കണ്‍ വിനര്‍ അബ്ദൂറഹ്മാന്‍ ഹാജി മദീന നന്ദിയും പറഞ്ഞു.‍

Friday, December 11, 2009

സഅദിയ്യയില്‍ ആയിരങ്ങളുടെ മത സൗഹാര്‍ദ പ്രതിജ്ഞ

സഅദാബാദ്‌: ജനുവരി 7, 8, 9, 10 തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 40-ാം വാര്‍ഷിക സനദ്‌ദാന സമ്മേളന പ്രചരണ ഭാഗമായി സഅദിയ്യ സ്ഥാപനങ്ങളുടെ നാലായിരത്തില്‍ പരം വിദ്യാര്‍ത്ഥികളും ജീവനക്കാരും മത സൗഹാര്‍ദ പ്രതിജ്ഞയെടുത്തു. സഅദിയ്യ സ്‌കൂള്‍- കോളേജുകളിലെ വിവിധ മത വഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ രാഷ്‌ട്രത്തിന്റെ രക്ഷക്കും മത സൗഹാര്‍ദം കാത്ത്‌ സൂക്ഷിക്കുന്നതിനും ഒരുമിച്ച്‌ കൈകോര്‍ക്കുകയായിരുന്നു. മത വിഭാഗങ്ങള്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കാനും ഭിന്നത വളര്‍ത്താനുമുളള ഏതു നീക്കത്തെയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന്‌ സഅദിയ്യ സന്തതികളായ ഹിന്ദു, മുസ്ലിം, കൃസ്‌ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്‌തു. സമ്മേളന ദിനാചരണ പരിപാടികളുടെ ഭാഗമായി വിളംബര സമ്മേളനം, വര്‍ണ്ണാഭമായ സ്‌കൗട്ട്‌ ഡിസ്‌പ്ലേ, കലാ പരിപാടികള്‍ എന്നിവ നടന്നു. നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്‌ നടന്ന വിളംബര സമ്മേളനം എ കെ അബ്‌ദുറഹ്‌മാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. എ പി അബ്‌ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്‌, കുട്ടശ്ശേരി അബ്‌ദുല്ല ബാഖവി, സുബൈര്‍ മൊയ്‌തു, പ്രഫ. യൂസുഫ്‌, ഇദ്ദീന്‍ കുഞ്ഞി ഇഞ്ചിനീര്‍, അബ്‌ദുല്‍ കരീം സഅദി ഏണിയാടി, മൊയ്‌തീന്‍ കുഞ്ഞി ഹാജി, അബ്‌ദുല്‍ ഹമീദ്‌ മൗലവി എം ടി പി അബ്‌ദുല്‍ ഖാദര്‍, സാലിഹ്‌ ഹാജി മുക്കൂട്‌, അബ്‌ദുല്‍ റസാഖ്‌ സഅദി,ജഅഫര്‍ സാദിഖ്‌ സഅദി, ഇബ്രാഹിം സഅദി മുഗു, അബ്‌ദുല്ല സഅദി ചിയ്യൂര്‍, അബ്‌ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, അബ്‌ദുല്‍ റഹ്‌മാന്‍ കല്ലായി, സലാഹുദ്ദീന്‍ മാസ്റ്റര്‍, പ്രസംഗിച്ചു. പളളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ഇസ്‌മായില്‍ സഅദി പാറപ്പളളി നന്ദിയും പറഞ്ഞു.

Tuesday, December 08, 2009

സമ്മേളന പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു.

കളത്തൂര്‍: ജാമി സഅദിയ്യ സമ്മേളനത്തിന്റെയും അംഗഡിമുഗര്‍ സെക്‌ടര്‍ സമ്മേളനത്തിന്റെയും പ്രചരണാര്‍ഥം കളത്തൂര്‍ ടൗണില്‍ സ്ഥാപിച്ച ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ എസ്‌ എസ്‌ എഫ്‌ കളത്തൂര്‍ യൂനിറ്റ്‌ പ്രതിഷേധിച്ചു. സ്ഥാപനത്തിന്റെയും സംഘടനയുടെയും ബോര്‍ഡുകള്‍ നശിപ്പിക്കുന്നത്‌ ഇവിടെ പതിവാണ്‌. ഇത്തരം സാമൂഹ്യദ്രോഹികളെ അടക്കിയിരുത്താന്‍ അധികൃതര്‍ മുന്നിട്ടിറങ്ങണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ജീലാനി അബ്‌ദുറഹ്‌മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്‌ദുറഹ്‌മാന്‍ പള്ളം ഉദ്‌ഘാടനം ചെയ്‌തു. മൂസ മൗലവി, അബ്‌ദുറഹ്‌മാന്‍ കെ എം, സിദ്ദീഖ്‌, അബ്ബാസ്‌, ഹനീഫ്‌, മൊയ്‌തീന്‍, നദീം സംബന്ധിച്ചു.

സഅദിയ്യ 40ാം വാര്‍ഷികം: സഅദാബാദില്‍ വിളംബരം ബുധനാഴ്‌ച

സഅദാബാദ്‌: ജനുവരി 7, 8, 9, 10 തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 40ാം വാര്‍ഷിക സനദ്‌ദാന സമ്മേളന പ്രചരണ ഭാഗമായി സഅദിയ്യ സ്ഥാപനങ്ങളുടെ സമ്മേളന വിളംബരം ബുധനാഴ്‌ച രാവിലെ സഅദാബാദില്‍ നടക്കും. സഅദിയ്യയുടെ മുഴുവന്‍ സ്ഥാപനങ്ങളുടെയും നാലായിരത്തില്‍ പരം വിദ്യാര്‍ത്ഥികളുടെ സ്‌കൗട്ട്‌ ഡിസ്‌പ്ലേ രാവിലെ 9.30 മണിക്ക്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. 10.30 മണിക്ക്‌ ജലാലിയ്യ ദിക്‌ര്‍ ഖാനയില്‍ നടക്കുന്ന വിളംബര സമ്മേളനം നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ്‌ കെ എസ്‌ ആറ്റകോയ തങ്ങള്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ ജഅഫര്‍ സ്വാദിഖ്‌ തങ്ങള്‍, എ കെ അബ്‌ദുറഹ്‌മാന്‍ മുസ്ലിയാര്‍, എ പി അബ്‌ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്‌, ബി എസ്‌ അബ്‌ദുല്ല കുഞ്ഞി ഫൈസി, സി അബ്‌ദുല്ല മുസ്ലിയാര്‍ ഉപ്പള, മാഹിന്‍ ഹാജി കല്ലട്ര, അബ്‌ദുല്ല ഹുസൈന്‍ കടവത്ത്‌, തുടങ്ങിയവര്‍ പ്രസംഗിക്കും.ജഅഫര്‍ സാദിഖ്‌ സഅദി പ്രമേയ പ്രഭാഷണം നടത്തും എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ്‌ കോഡിനേഷന്‍ യോഗം പരിപാടികള്‍ക്ക്‌ അന്തിമ രൂപം നല്‍കി. എ കെ അബ്‌ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, പ്രഫസര്‍ യൂസുഫ്‌, അഡ്‌മിനിസ്‌ടേറ്റര്‍ മൊയ്‌തീന്‍ കുഞ്ഞി ഹാജി, ഇഞ്ചിനീയര്‍ ഇദ്ദീന്‍ കുഞ്ഞി, സുബൈര്‍ മൊയ്‌തു, ഇസ്‌മായില്‍ സഅദി പാറപ്പളളി, അബ്‌ദുല്‍ റസാഖ്‌ സഅദി, ഇബ്രാഹിം സഅദി മുഗു, അബ്‌ദുല്ല സഅദി ചിയ്യൂര്‍, അബ്‌ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, അബ്‌ദുല്‍ റഹ്‌മാന്‍ കല്ലായി, സലാഹുദ്ദീന്‍ മാസ്റ്റര്‍, ലത്തീഫ്‌ പളളത്തടുക്ക ചര്‍ച്ചയില്‍ പങ്കെടുത്തു.പളളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു.

പ്രതിസന്ധികള്‍ക്ക്‌ പരിഹാരം പ്രവാചക ചര്യയിലൂടെ മാത്രം: സയ്യിദ്‌ ഇബ്‌റാഹിം അല്‍-ഹൈദ്രൂസി തങ്ങള്‍ കല്ലക്കട്ട


ദുബൈ: വര്‍ത്തമാന യുഗത്തില്‍ ഒന്നിനു പിറകെ മറ്റൊന്നായി സാമ്പത്തികമാ യും സാമൂഹികമായും പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രവഹിക്കുകയാണെന്നും ഇതിനു പരിഹാരം ഭൗതികമായി ഒന്നുമില്ലെന്നും ആത്‌മീയമായ ഔന്നിത്യം പ്രാപിക്കുകയും പ്രവാചക ചര്യയിലേക്ക്‌ മടങ്ങുകയും ചെയ്യല്‍ മാത്രമാണ്‌ പരിഹാരമെന്നും സച്ചരിതരുടെ കളങ്കരഹിത മാര്‍ഗത്തിലൂടെ യുള്ള പ്രയാണം കൊണ്ടേണ്ട മേല്‍ മാര്‍ഗത്തിലേക്കെത്തിച്ചേരുകയുള്ളൂവെന്നും പ്രമുഖ പണ്‌ഡിത നും ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ:യുടെ കേന്ദ്ര പ്രതിനിധിയുമായ സയ്യിദ്‌ ഇബ്‌റാഹിം അല്‍-ഹൈദ്രൂസി തങ്ങള്‍ കല്ലക്കട്ട പ്രസ്‌താവിച്ചു. ദേര ലാന്‍ഡ്‌ മാര്‍ക്ക്‌ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജാമിഅ: സഅദിയ്യ: അറബിയ്യ:യുടെ 40-ാം വാര്‍ഷിക ദുബൈ പ്രചാരണ സമ്മേളന ത്തില്‍ സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ആദ്ധ്യക്ഷം വഹിച്ചു. എസ്‌.വൈ.എസ്‌ യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്‌ കട്ടിപ്പാറ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉല്‍ഘടനം ചെയ്‌തു. നാസ്വറുദ്ദീന്‍ അന്‍വരി വടുതല മുഖ്യ പ്രഭാഷണം നടത്തി. ദുബൈ സിറാജ്‌ ചീഫ്‌ എഡിറ്റര്‍ നിസാര്‍ സൈദ്‌, അസി.എഡിറ്റര്‍, കെ.എം.അബ്ബാസ്‌, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, സയ്യിദ്‌ ശംസുദ്ധീന്‍ തങ്ങള്‍ മാട്ടൂല്‍, എം.എ മുഹമ്മദ്‌ മുസ്‌ലിയാര്‍ ബായാര്‍,അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌, മാഹിന്‍ തലശ്ശേരി ഉസ്‌മാന്‍ സഅദി ഉളിയില്‍, മുഹമ്മദ്‌ സഅദി പള്ളുരുത്തി, ഹുസൈന്‍ പടിഞ്ഞാര്‍,ശംസുദ്ധീന്‍ ഹാ ജി പടന്ന, ഇസ്‌മായീല്‍ ഉദിനൂര്‍, ജമാല്‍ മുസ്‌ലിയാര്‍ ചെങ്ങരോത്ത്‌, അബ്ദുറ ഹ്‌മാന്‍ സഅദി ബാ യാര്‍, അസ്‌ഗര്‍ കൊടക്‌ ,അബ്ദുസ്റ്റലാം കല്ലട്ര, കന്തല്‍ സൂപ്പി മദനി, കരീം തളങ്കര സംബന്ധിച്ചു.

Sunday, December 06, 2009

മഞ്ചേശ്വരം സെക്ടര്‍ സമ്മേളന സ്വാഗതസംഘം ഓഫീസ് സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു

മഞ്ചേശ്വരം സെക്ടര്‍ സമ്മേളന സ്വാഗതസംഘം ഓഫീസ് മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡന്റ് സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന.

മഞ്ചേശ്വരം: 2010 ജനുവരി 1,2 തിയതികളില്‍ മഞ്ചേശ്വരത്ത് നടക്കുന്ന എസ്.എസ്.എഫ് മഞ്ചേശ്വരം സെക്ടര്‍ സമ്മേളന സ്വാഗതസംഘം ഓഫീസ് മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡന്റ് സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്റാഹിം ഹാജി കനില അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന ചടങ്ങ് എസ്.എസ്.എഫ് ജില്ലാ ഓര്‍ഗനൈസര്‍ മുഹമ്മദ് സഖാഫി തോക്കെ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് മുന്‍ സംസ്ഥാന ഡപ്യൂട്ടി പ്രസിഡന്റ് ഹസ്ബുല്ല തളങ്കര മുഖ്യപ്രഭാഷണം നടത്തി. ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ സ്വാഗതവും അബ്ദുറഹ്മാന്‍ കടമ്പാര്‍ നന്ദിയും പറഞ്ഞു.

ഐ.പി.ബി പുസ്തകമേള നടത്തി


എസ്.എസ്.എഫ് വോര്‍കാടി സെക്ടര്‍ ഐ പി ബി ബുക്ക് ഫെയര്‍ മണിക്കൊടി മുഹമ്മദ് ഉദ്ഘടനം ചെയ്യുന്നൂ.
വൊര്‍ക്കാടി: എസ്.എസ്.എഫ് നടത്തുന്ന സെക്ടര്‍ സമ്മേളനങ്ങളുടെ ഭാഗമായി വൊര്‍ക്കാടി സെക്ടര്‍ കമ്മിറ്റി ഐ.പി.ബി പുസ്തകമേള നടത്തി. മജീര്‍പള്ള ജംഗ്ഷനില്‍ നടത്തിയ പുസ്തകമേളയില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും സാഹിത്യ പുസ്തകങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും നടന്നു.

സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തുക: എസ് എസ് എഫ്






കാസര്‍കോട്: നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വിധ്വംസക ശക്തികള്‍ക്ക് ശക്തമായ താക്കീത് നല്‍കി 'നമുക്കിടയില്‍ മതിലുകള്‍ തീര്‍ക്കുന്നതാര്' എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമം ശ്രദ്ധേയമായി. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കാനും സ്പര്‍ദ്ധകള്‍ വളര്‍ത്താനുമുള്ള ഏതു നീക്കത്തെയും ഒറ്റക്കെട്ടായി നേരിടുമെന്ന് എസ്.എസ്.എഫ് വിളംബരം ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായത് പോലുള്ള അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പൂര്‍വകാല പ്രതാപം വീണ്ടെടുത്ത് ശാന്തിയുടെ നിലാവെട്ടം തെളിയിക്കാന്‍ സ്നേഹമെന്ന പടുവൃക്ഷ തണലില്‍ ഏകോദര സഹോദരന്മാരായി വര്‍ത്തിക്കാന്‍ വിവിധ മത-രാഷ്ട്രീയ പ്രതിനിധികള്‍ ആഹ്വാനം ചെയ്തു. സംഗമം എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂരിന്റെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുറശീദ് സൈനി സഖാഫി ഉദ്ഘാടനം ചെയ്തു. പി.ഗംഗാധരന്‍ നായര്‍, പി.രവീന്ദ്രന്‍, എന്‍.എ നെല്ലിക്കുന്ന്, ഹമീദ് പരപ്പ, എസ്.എ അബ്ദുല്‍ ഹമീദ് മൌലവി ആലംപാടി, ശരീഫ് പേരാല്‍, എ.കെ സഖാഫി കന്യാന, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് സഖാഫി തോക്കെ, മുഹമ്മദ്കുഞ്ഞി ഉളുവാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്‍വര്‍ മൗവ്വല്‍ സ്വാഗതവും അബ്ദുല്‍ അസീസ് സൈനി നന്ദിയും പറഞ്ഞു.

Tuesday, December 01, 2009

യുഎഇ സാമ്പത്തിക നില ശക്തം: ശൈഖ്‌ ഖലീഫ


അബുദാബി: യുഎഇ സകല മേഖലകളിലും ശക്തമായി നിലകൊള്ളുന്നുവെന്ന്‌ പ്രസിഡന്റ്‌ ശൈഖ്‌ ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്‌യാന്‍ പറഞ്ഞു. 38-ാമത്‌ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച്‌ നാഷന്‍ ഷീല്‍ മാസികക്ക്‌ നല്‍കിയ പ്രസ്‌താവനയിലാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌. യുഎഇ ഭരണാധികാരികളും ജനതയും രാജ്യത്തിന്റെ സുസ്ഥിരതയിലും സാമ്പത്തിക ഭദ്രതയിലും പൂര്‍ണ വിശ്വാസമുള്ളവരാണെന്നും വികസന നയത്തില്‍ അവര്‍ സംതൃപ്‌തരാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ കരസ്ഥമാക്കിയ വന്‍ നേട്ടങ്ങള്‍ ഇതോടെ അവസാനിക്കുന്നില്ല. ഇതിലും ഉയരങ്ങളിലേക്ക്‌ കുതിക്കാനുള്ള ലക്ഷ്യമാണ്‌ ഏറ്റവും ശക്തമായി നിലകൊള്ളുന്നത്‌. ഇതിനുവേണ്ടി ദേശീയ ശക്തിയും മനുഷ്യശേഷിയും മികവിന്റെ ചക്രവാളങ്ങളിലേക്കും മത്സരങ്ങളിലേക്കും എത്തിക്കും-അദ്ദേഹം പറഞ്ഞു.യുഎഇ സാമ്പത്തികമായി ഭദ്രതയിലാണെന്ന്‌ അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഓരോരുത്തരോടും ഞാന്‍ പറയുന്നു, നമ്മുടെ രാജ്യം വളരെ ശക്തമാണെന്ന്‌. രാജ്യത്തിന്റെ സാമ്പത്തിക നില വളരെ മികച്ചതും സമൂഹം അവരുടെ ക്ഷേമത്തില്‍ ആഹ്ലാദാവാന്മാരുമാണ്‌. ആഗോള സാമ്പത്തിക മാന്ദ്യം യുഎഇയെ ആഴത്തില്‍ ബാധിച്ചിട്ടില്ല-ശൈഖ്‌ ഖലീഫ വിശദമാക്കി.

Monday, November 30, 2009

സഅദിയ്യ: സമ്മേളന കണ്ണൂര്‍ ജില്ലാ പ്രചാരണ സമിതി ഓഫീസ് സയ്യിദ് ജഅഫര്‍ സ്വാദിഖ് കുമ്പോല്‍ ഉദ്ഘാടനം ചെയ്യുന്നു.

മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ഥി ഹനീഫ് ഹിമമി അന്തരിച്ചു

മംഗലാപുരം: മന്‍ചി സ്വദേശിയും മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ഥിയും അംഗടിമുഗര്‍ ഖത്തീബ് നഗര്‍ മസ്ജിദ് ഇമാമുമായി ജോലിചെയ്തിരുന്ന മുഹമ്മദ് ഹനീഫ് ഹിമമി അന്തരിച്ചു. പനി ബാധിച്ച് മംഗലാപുരം ഹോസ്പിറ്റലില്‍ ഒരാഴ്ചത്തോളം ചികിത്സയിലായിരുന്നു. തിങ്കള്‍ വൈകുന്നേരമാണ് മരണപ്പെട്ടത്. ആലമ്പാടി ഉസ്താദ്, ബെള്ളിപ്പാടി ഉസ്താദ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇസ്സുദ്ദീന്‍ സഖാഫി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. അബ്ദുര്‍റഹ്മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, മുനീര്‍ ഹിമമി, സയ്യിദ് മുനീര്‍ തങ്ങള്‍ തുടങ്ങിയവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി.

മുഹിമ്മാത്ത് ഓണ്‍ലൈന്‍ ലൈവ് ക്ളാസ്സിന് തുടക്കമായി

മുഹിമ്മാത്ത് നഗര്‍: ഓണ്‍ലൈന്‍ വാര്‍ത്താ ചാനലായ മുഹിമ്മാത്ത് ഡോട്ട് കോമിന്റെ പുതിയ സംരംഭമായ ഓണ്‍ലൈന്‍ ലൈവ് ബ്രോഡ്കാസ്റിങ്ങിന് മുഹിമ്മാത്തില്‍ തുടക്കമായി. പെരുന്നാള്‍ മുന്നൊരുക്കം, സ്ഥാപന വിശേഷം, സംഘ ചലനം, അനുസ്മരണ പ്രഭാഷണം, കലാ വിരുന്ന് തുടങ്ങിയവ തല്‍സമയ സംപ്രേഷണത്തില്‍ ശ്രദ്ധേയമായി. പ്രഥമ എപ്പിസോഡ് വീക്ഷിക്കാന്‍ തന്നെ നിരവധി പ്രേക്ഷകര്‍ മുഹിമ്മാത്ത് ഡോട്ട് കോം സന്ദര്‍ശിച്ചു. വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, മൂസ സഖാഫി കളത്തൂര്‍, മുനീര്‍ ഹിമമി മാണിമൂല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കലാ വിരുന്നില്‍ സ്കൂള്‍ ഓഫ് ദഅ്വ വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനമുണ്ടായി. അബ്ദുസ്സലാം ഐഡിയ, ആദം സഖാഫി പള്ളപ്പാടി, എ.കെ സഅദി ചുള്ളിക്കാനം, മുഹ്യദ്ദീന്‍ ഹിമമി ചേരൂര്‍, ആരിഫ് സി.എന്‍, ജാഫര്‍ കര, ഉമര്‍ അന്നട്ക്ക തുടങ്ങിയവര്‍ ബ്രോഡ്കാസ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടുത്ത ലൈവ് പ്രോഗ്രാം ഡിസമ്പര്‍ നാലാം തീയ്യതി നടക്കും

ത്യാഗ സമര്‍പ്ണത്തിലൂടെ ജീവിതം ധന്യമാക്കുക: കൊല്ലമ്പാടി സഅദി

ദുബൈ: തീഷ്ണമായ പരീക്ഷണങ്ങള്‍ക്കും ത്യാഗപങ്കിലമായ അനുഭവ യാര്‍ത്ഥ്യങ്ങള്‍ക്കും വിധേയമായ തന്റെ ജീവിതംലോകത്തിന് മുന്നില്‍ നിഷ്കളങ്കമയി സമര്‍പിച്ച ഇബ്രാഹിം നബിയുടെ പാത പിമ്പറ്റലാണ് വിജയ നിതാനമെന്നും അതുപേക്ഷിച്ച ആധുനിക സമൂഹം ഇതര കാരണങ്ങള്‍ പറഞ്ഞ് വിലപിച്ചിട്ട് ഫലമില്ലെന്നും ജാമിഅ സഅദിയ്യ അറബിയ്യ കേന്ദ്ര പ്രതിനിധി കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി പ്രസ്ഥാവിച്ചു. എസ് വൈ എസ് കാസറഗോഡ് ജില്ലാ ദുബൈ കമ്മിറ്റി സഅദിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഗയ്യിദ് ഇബ്രാഹീമുല്‍ഹൈദ്രൂസി (കല്ലക്കട്ട തങ്ങള്‍) പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മുഹമ്മദ് സഅദി കൊച്ചി, കരീം തളങ്കര, കന്തല്‍ സൂപ്പി മദനി, ഇബ്രാഹിം കളത്തൂര്‍, വൈ അബ്ദുല്‍ ഖാദിര്‍ എരോല്‍, എ ആര്‍ മുട്ടത്തോടി, അഹ്മദ് ചെട്ടുംകുഴി തുടങ്ങിയവര്‍ സംസാരിച്ചു.