എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവിന് പ്രോജ്വല തുടക്കം |
അഹ്ദല്‍ നഗര്‍: സ്വരരാഗ മേളങ്ങളില്‍ സര്‍ഗ്ഗ വസന്തത്തിന്റെ പെരു മഴ പെയ്തിങ്ങി എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവിന് പുത്തിഗെ അഹ്ദല്‍ നഗറില്‍ പ്രോജ്വല തുടക്കം. ഇന്ന് രാവിലെ മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാമില്‍ നടന്ന സമൂഹ സിയാറത്തോട് കൂടിയാണ് പരിപാടിക്ക് ഔദ്യോഗിക തുടക്കം æറിച്ചത് ശൈഖുനാ ആലം പാടി ഉസ്താദ് സിയാത്തിന്ന് നേത്ര്ത്വം നല്‍കി. തുടര്‍ന്ന് നടന്ന ഉല്‍ഘാടന സംഗമത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സ-അദി ആരിക്കടി അധ്യക്ഷം വഹിച്ചു,ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. എ.കെ ഇസ്സുദ്ദീന്‍ സഖാഫി,മൂസ സഖാഫി കളത്തൂര്‍,എം.അന്തുഞ്ഞി മൊഗര്‍,സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍,എ.എ കയ്യംകൂടല്‍,ഇബ്രാഹിം ബീരിച്ചേരി,സിദ്ദീഖ് കോളിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.റഹീം സഖാഫി ചിപ്പാര്‍സ്വാഗതം പറഞ്ഞു. |
Saturday, October 16, 2010
Saturday, October 09, 2010
Friday, October 08, 2010
മര്‍കസ് സമ്മേളനം: കാസര്‍കോട്ട് 101 അംഗ പ്രചാരണ സമിതി |
കാസര്‍കോട്: വിശ്വോത്തര വൈജ്ഞാനിക സാംസ്‌കാരിക കേന്ദ്രമായ കോഴിക്കോട് കാരന്തൂര്‍ സുന്നി മര്‍കസ് 33-ാം വാര്‍ഷിക 15-ാം ബിരുദ ദാന സമ്മേളനം ജനുവരി 7,8,9 തിയതികളില്‍ നടക്കും. സമ്മേളന വിജയത്തിനായി കാസര്‍കോട് ജില്ലയിലെ സുന്നി പ്രവര്‍ത്തകരുടെ വിപുലമായ കണ്‍വെന്‍ഷന്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്നു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. സി അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസ സഖാഫി കളത്തൂര്‍, അബ്‌ദുല്‍ അസീസ് സൈനി, പ്രവാസി ഘടകം പ്രതിനിധികളായ സി കെ അബ്‌ദുല്‍ ഖാദിര്‍, അബ്‌ദുല്‍ കരീം ഹാജി തളങ്കര, അബ്‌ദുല്‍ സത്താര്‍ ഹാജി ചെമ്പിരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. |
ലോകത്ത് ഇസ്‌ലാമിക സംസ്‌കാരം പകര്‍ന്നത് പള്ളിദര്‍സുകള്‍ -എസ്.എസ്.എഫ് സെമിനാര്‍ |
തളങ്കര: ലോകത്ത് ഇസ്‌ലാമിക സംസ്‌കാരം പകര്‍ന്നു നല്‍കിയത് പള്ളിദര്‍സുകള്‍ വഴിയാണെന്ന് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. |