Fkvssh Fkv Be¸pg PnÃm I½nän kwLSn¸n¨ kulrZ {Kmaw skan\mdn Fkv ssh Fkv kwØm\ sk{I«dn F³ AenA_vZpà apJy{]`mjWw \S¯p¶p
Tuesday, June 29, 2010
Monday, June 28, 2010
സുന്നി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം: പ്രതിഷേധം ശക്തം
കുമ്പള: അംഗഡിമുഗര്‍ സെക്ടര്‍ എസ് എസ് എഫ് സെക്രട്ടറി കെ എം കളത്തൂരിനുനേരെയു ായ അക്രമത്തില്‍ സുന്നി നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കളത്തൂരില്‍ സുന്നിപ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേ ിവരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച രാത്രിയാണ് കെ എമ്മിനെ കളത്തൂരില്‍ വെച്ച് മുസ്‌ലിംലീഗ്
പഞ്ചായത്ത് സെക്രട്ടറി അബ്ദുറഹ്മാന്‍ ബെദ്രോഡിയുടെ നേതൃത്വത്തില്‍
എട്ടംഗസംഘം നടുറോഡിലിട്ട് തല്ലിച്ചതച്ചത്. കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച കെ എമ്മിനെ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സുന്നി സെന്ററും മദീനാ മഖ്ദൂമും കേന്ദ്രീകരിച്ച് കളത്തൂരില്‍ നടക്കുന്ന
സുന്നി മുന്നേറ്റത്തില്‍ വിറളിപൂ വരാണ് സാമൂഹ്യദ്രോഹികളെ കൂട്ടുപിടിച്ച് അക്രമം അഴിച്ചുവിടുന്നത്. സംഭവത്തില്‍ അബ്ദുറഹ്മാന്‍ ബെദ്രോഡി ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടു ്.
ശനിയാഴ്ച രാത്രിയാണ് കെ എമ്മിനെ കളത്തൂരില്‍ വെച്ച് മുസ്‌ലിംലീഗ്
പഞ്ചായത്ത് സെക്രട്ടറി അബ്ദുറഹ്മാന്‍ ബെദ്രോഡിയുടെ നേതൃത്വത്തില്‍
എട്ടംഗസംഘം നടുറോഡിലിട്ട് തല്ലിച്ചതച്ചത്. കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച കെ എമ്മിനെ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സുന്നി സെന്ററും മദീനാ മഖ്ദൂമും കേന്ദ്രീകരിച്ച് കളത്തൂരില്‍ നടക്കുന്ന
സുന്നി മുന്നേറ്റത്തില്‍ വിറളിപൂ വരാണ് സാമൂഹ്യദ്രോഹികളെ കൂട്ടുപിടിച്ച് അക്രമം അഴിച്ചുവിടുന്നത്. സംഭവത്തില്‍ അബ്ദുറഹ്മാന്‍ ബെദ്രോഡി ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടു ്.
Wednesday, June 23, 2010
|
കോഴിക്കോട്: 2011 ജനുവരി 7,8,9 തീയതികളില്‍ കാരന്തൂരില്‍ നടക്കുന്ന
മര്‍കസ് 33-ാം വാര്‍ഷിക 15-ാം സനദ്‌ദാന സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി ചെയര്‍മാനും അപ്പോളോ മൂസ ഹാജി ജനറല്‍ കണ്‍വീനറും ചാലിയം ബാവ ഹാജി ട്രഷററുമായി 5001 അംഗ സ്വാഗത സംഘത്തെ മര്‍കസില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു. സയ്യിദ് അബ്‌ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്‌ദുര്‍റഹ്‌മാന്‍ സഖാഫി, കെ പി അബൂബക്കര്‍ മൗലവി പട്ടുവം, പ്രൊഫ. എ കെ അബ്‌ദുല്‍ഹമീദ്, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി
(വൈസ് ചെയര്‍.), സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കര, എന്‍ അലി അബ്‌ദുല്ല,
പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മജീദ് കക്കാട്, ആര്‍ പി ഹുസൈന്‍
മാസ്റ്റര്‍, ജി അബൂബക്കര്‍, അബ്‌ദുല്‍ ലത്വീഫ് സഖാഫി പെരുമുഖം (കണ്‍.).
താജുല്‍ ഉലമ സയ്യിദ് അബ്‌ദുര്‍റഹ്‌മാന്‍ അല്‍ ബുഖാരി ചെയര്‍മാനും
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കണ്‍വീനറുമായി സ്റ്റിയറിംഗ്
കമ്മിറ്റിയും താഴെ പറയുന്നവര്‍ ചെയര്‍മാന്‍ - കണ്‍വീനര്‍മാരായി വിവിധ സബ് കമ്മിറ്റികളും നിലവില്‍ വന്നു. ഡോ. അബ്‌ദുല്‍ ഹകീം അസ്‌ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് (പ്രോഗ്രാം), വി എം കോയ മാസ്റ്റര്‍, സൈതലവി ചെങ്ങര (പ്രചാരണം), എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്‌മത്തുല്ല സഖാഫി എളമരം (ഫൈനാന്‍സ്), സി മുഹമ്മദ് ഫൈസി, അബ്‌ദുല്‍ ഹമീദ് നെടിയിരുപ്പ് (സുവനീര്‍), കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കരീം ഹാജി ചാലിയം, റഷീദ് സഖാഫി മങ്ങാട് (സ്വീകരണം), വി പി എം ഫൈസി വില്യാപ്പള്ളി, കരീം കക്കാട് (സപ്ലിമെന്റ്), സൈഫുദ്ദീന്‍ ഹാജി, നാസിര്‍ ചെറുവാടി (മീഡിയ), ഹുസൈന്‍ ഹാജി കരുവമ്പൊയില്‍,
സി വി മുഹമ്മദ് ഹാജി കുന്ദമംഗലം (വാട്ടര്‍ സപ്ലൈ), അബ്‌ദുല്‍ ഫത്താഹ്
തങ്ങള്‍, എ സി കോയ മുസ്‌ലിയാര്‍ (ഫുഡ് ആന്‍ഡ് അക്കമഡേഷന്‍), അബ്‌ദുല്‍ മജീദ് കെ കുന്ദമംഗലം, സിദ്ദീഖ് ഹാജി കോട്ടിയേരി (ട്രാന്‍സ്‌പോര്‍ട്ട്), പി സി ഇബ്‌റാഹീം മാസ്റ്റര്‍, പി സുലൈമാന്‍ ഹാജി (ലോ ആന്‍ഡ് ഓര്‍ഡര്‍) സിദ്ദീഖ് ഹാജി കോവൂര്‍, എന്‍ജിനീയര്‍ യൂസുഫ് ഹാജി (ലൈറ്റ്, സൗണ്ട്, സ്റ്റേജ് ആന്‍ഡ് ഗ്രൗണ്ട്), മൊയ്‌തീന്‍ കുട്ടി ഹാജി, സുബൈര്‍ (റിട്ട. എസ് പി) (വളണ്ടിയര്‍ കോര്‍), ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, നൗഷാദ് സഖാഫി (കവര്‍ ആന്‍ഡ് കൗണ്ടര്‍) ഡോ. ശാഹുല്‍ ഹമീദ്, എന്‍ജിനീയര്‍ ഇബ്‌റാഹീം (ഹെല്‍ത്ത് കെയര്‍), നിയാസ് ചോല, അബ്‌ദു മാസ്റ്റര്‍ (കരിയര്‍ ആന്‍ഡ് ക്രാഫ്‌റ്റ് എക്‌സ്‌ബിഷന്‍)
Tuesday, June 22, 2010
ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ തോക്കെ പൊസോട്ട് തങ്ങള്‍ നയിക്കും. |
മഞ്ചേശ്വരം വൊര്‍ക്കാടി പഞ്ചായത്തില്‍ പെട്ട തോക്കെ എന്ന ഗ്രാമം വിദ്യാഭ്യാസ പരമായും പിന്നില്‍ നില്‍ക്കുന്ന ഈ ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പുരോഗതിക്കും സയ്യിദ് മുഹമ്മദ് ഫാറൂഖ് അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ എന്ന സ്ഥാപനം രൂപീകരിച്ച് വരുന്നു. 2008 ഡിസംബര്‍ മാസത്തില്‍ മഞ്ചേശ്വരം മള്ഹറില്‍ നടന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനമായ ഖാലിദിയ്യയുടെ നാമത്തെ സ്മരിച്ച് കൊണ്ടാണ് ഖാലിദിയ്യ എജുക്കഷന്‍ സെന്റര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ഈ നാടിന്റെ യാത്രാ ദുരിതം ഇല്ലാതാക്കുന്നതിന്ന് വേണ്ടി എസ് എസ് എഫ് സമ്മേളന സ്മാരകമായി സ്മാരക റോഡ് നിര്‍മ്മിച്ച് കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. പാവപ്പെട്ട കുട്ടികള്‍ക്കുള്ള പുസ്തക വിതരണം, വസ്ത്ര വിതരണം, അരി വിതരണം എന്നിവ നടന്ന് വരുന്നു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കല്യാണ സഹായ നിധിയും നല്‍കുന്നു. ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ സാരഥികള്‍ പ്രസിഡന്റ്: സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, വൈസ് പ്രസിഡന്റ: ് മുഹമ്മദ് സഖാഫി പാത്തൂര്‍ ആര്‍ കെ ഇബ്രാഹിം ഹാജി കെദുമ്പാടി, അബ്ബാസ് ഹാജി ശാന്തിപള്ളിഗെ, ജന സെക്ര മുഹമ്മദ് സഖാഫി തോക്കെ. ജോണ്‍ സെക്ര അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ തോക്കെ, ടി എം അബൂബക്കര്‍ കെദുമ്പാടി, ടി എ അബൂബക്കര്‍ തോക്കെ. ട്രഷറര്‍ കത്തര്‍ ബാവ ഹാജി കെദുമ്പാടി. മെമ്പര്‍മാര്‍ എസ് എം അഹ്മദ് കുഞ്ഞി സുണ്ണങ്കള, ടി എം അബ്ദുര്‍റഹ്മാന്‍ തോക്കെ, എസ് എം അബ്ബാസ് സുണ്ണങ്കള, എസ് എം മുഹ്‌യിദ്ദീന്‍ കുഞ്ഞി സുണ്ണങ്കള, ടി എ അബ്ദുല്ല കെരമനെ, അബൂബക്കര്‍ കെല്‍മിഞ്ചെ, എസ് ഐ അബൂബക്കര്‍ സുണ്ണങ്കള, ശൈഖ് അബ്ദുല്ല തൗട്‌ഗോളി, എം ഇബ്രാഹിം മൂടൂര്‍ |
ഖിദ്മത്തു സനീയ്യ: പണ്ഡിത ക്യാമ്പ് |
(arif arafa) പൊസോട്ട്: ശൈഖുനാ കോട്ടൂര് ഉസ്താദിന്റെ പൂര്വ്വ വിദ്യാര്തഥി സംഘടനയായ "ഖിദ്മത്തു സനീയ്യ" കാസര്കോട്ട് - കര്ണ്ണാടക സംയുകത കമിറ്റിയുടെ ആഭിമുഖ്യത്തില് പൊസോട്ട് മള്ഹറില് നടന്നു വരുന്ന പണ്ഡിത ക്യാമ്പ് സമാപിച്ചു. സയ്യിദ് ഉമരുല് ഫാറുഖ് അല്- ബുഖാരി പ്രാര്തഥനക്ക് നേത്രത്വം നല്കി. ഖിദ്മത്തു സനീയ്യ കേന്ദ്ര കമിറ്റി പ്രസിഡന്റ് ഇസ്മായില് മുസ്ലിയാരുടെ അധ്യക്ഷതയില് സയ്യിദ് ജലാലുദ്ദീന് സഅദി അല്- ബുഖാരി ഉദ്ഘാടനം ചെയ്തു. വിലായത്തു നീകാഹ് എന്ന വിഷയത്തില് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള ഉസ്താദ് വിഷയമവതരിപ്പിച്ചു. ഉച്ചക്ക് ശേഷം പ്രസ്തുത വിഷയത്തില് ചര്ച്ചക്കും പൊന്മള ഉസ്താദ് നേത്രത്വം നല്കി . ചടങ്ങില് നൂറില് പരം യുവ പണ്ഡിതന്മാര് പങ്കെടുത്തു. |
സമാധാനം വീണ്ടെടുക്കാന്‍ സൗഹൃദ കൂട്ടായ്മകള്‍ വളര്‍ന്നു വരണം - എസ് വൈ എസ് ജില്ലാ സെമിനാര്‍ |
കാസര്‍കോട്: ജില്ലയില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇടക്കിടെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിനുള്ള നിരന്തര കൂട്ടായമകള്‍ ശക്തിപ്പെട്ടു വരണമെന്ന് ജില്ലാ സുന്നി സെന്ററില്‍ നടന്ന സൗഹൃദ ഗ്രാമം സെമിനാര്‍ ആഹ്വാനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സ്‌നേഹ സമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തില്‍ നടത്തുന്ന ക്യാമ്പയിന്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. അകലങ്ങളില്‍ നടക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ഊതിവീര്‍പ്പിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. അടുത്ത കാലം വരെ നമ്മുടെ നാട്ടില്‍ നിലനിന്ന സൗഹൃദം തിരിച്ചു പിടിച്ചാല്‍ മാത്രമേ നാടിന് വികസനമുണ്ടാകൂ. അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നാടിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും സമാധാനം കാക്കുന്നതിനുള്ള ജാഗ്രതാ സമിതികള്‍ ഉണ്ടാവണം. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. . പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം വിഷയാവതരണം നടത്തി. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞിതങ്ങള്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ഹാജി കാഞ്ഞങ്ങാട്, ഐ.എന്‍എല്‍ സംസ്ഥാന ട്രഷറര്‍ എന്‍.എ നെല്ലിക്കുന്ന്. നാഷണല്‍ അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്‌റി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അശ്രഫ് കരിപ്പൊടി നന്ദിയു പറഞ്ഞു. ഗൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി എസ്.വൈ.എസ് ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സംവാദങ്ങളും 40 കേന്ദ്രങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങളും സംഘടിപ്പിക്കു. 350 ഗ്രാമങ്ങളില്‍ ജാഗ്രതാ സമിതികള്‍ ചേരും. |
Sunday, June 20, 2010
|
ഇശല്‍ മഴ 2010 രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. |
കാസറഗോഡ്് മുഹിമ്മാത്ത് ഡോട്ട്‌കോം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവ് ഇശല്‍ മഴ 2010 ന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്ന്ു. കാസറഗോഡ് ജില്ലക്കു പുറമെ ദക്ഷിണ കന്നട കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. ജൂണ്‍ 25 വരെ മത്സരത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയുടെ ഭാഗദമായി മുഹിമ്മാത്ത് ഡോട്ട് കോമിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടക്കും, അതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇശല്‍ മഴ 2010 ന് വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. കുമ്പള, മഞ്ചേശ്വരം, കാസറഗോഡ,് നീലേശ്വരം എന്നീ നാലു മേഖലകളിലായി ജൂലൈ 3,4,10,11 എന്നീ തിയ്യതികളില്‍ യോഗ്യതാ മത്സരം നടക്കും. കമ്പ്യൂട്ടര്‍, സ്വര്‍ണ്ണ നാണയം തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലത്തീഫ് പള്ളത്തടുക്ക, സി എന്‍ ആരിഫ്, യാസീന്‍ നീലേശ്വരം, ആരിഫ് മച്ചമ്പാടി എന്നീ നാലു മേഖലാ കണ്‍വീനര്‍മാരുടെ നേതൃത്വത്തിലാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കാസറഗോഡ് 9846899313, നീലേശ്വരം 9947688284, കുമ്പള 9995505224, മഞ്ചേശ്വരം 8089347356 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. മലയാളത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവത്തില്‍ കണ്ണികളാവാന്‍ ഗള്‍ഫ് പ്രവര്‍ത്തകരും ഒരുങ്ങിക്കഴിഞ്ഞു. |
Thursday, June 17, 2010
റിയാദ് എസ്.വൈ.എസ് ചികിത്സാ സഹായം കൈമാറി |
(B.P)മംഗലാപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒന്നര മാസത്തോളമായി മംഗലാരുരത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാദ് എസ്.വൈ.എസ് സജീവ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍ സോങ്കാലിന് കാസര്‍കോട് ജില്ലാ എസ്.വൈ.എസ് മുഖേന റിയാദ് എസ്.വൈ.എസ് നല്‍കുന്ന ധനസഹായം കൈമാറി. റിയാദ് എസ്.വൈ.എസ് പ്രതിനിധി അബ്ദുല്‍ ലത്വീഫ് സഅദി ഉറുമിയുടെ സാന്നിദ്ധ്യത്തില്‍ എസ്.വൈ.എസ് കാസര്‍കോട് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരില്‍ നിന്നും അബ്ദുല്‍ റഹ്മാന്റെ ജ്യേഷ്ഠന്‍ മൂസയാണ് തുക ഏറ്റു വാങ്ങിയത്. എസ്.വൈ.എസ് കുമ്പള മേഖലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സംബന്ധിച്ചു. കഴിഞ്ഞ മാസം കുമ്പളയില്‍ നടന്ന സുന്നി സമ്മേളനത്തില്‍ സംബന്ധിക്കാന്‍ വരും വഴിയാണ് അബ്ദു റഹ്മാനും സുഹൃത്ത് അബ്ദു റഹ്മാന്‍ ഇച്ചിലങ്കോടും ആരിക്കാടിയില്‍ വെച്ച് അപകടത്തില്‍ പെട്ടത്. അബ്ദു റഹ്മാന്‍ ഇച്ചിലങ്കോട് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇരുവരുടെയും കുടുംബത്തിനു വേണ്ടി റിയാദ് എസ്.വൈ.എസിനു കീഴില്‍ സഹായ നിധിയുണ്ടാക്കി പ്രവര്‍ത്തനം നടന്നു വരികയാണ്. |
സുന്നി വിദ്യാഭ്യാസ ബോര്‍ഡ്: എം.എ. പ്രസി; കാന്തപുരം സെക്രട്ടറി |
കോഴിക്കോട്: സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സാരഥികളെ തിരഞ്ഞെടുത്തു. എം.എ. അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (പ്രസി.), കാന്തപുരം എ .പി. അബൂബക്കര്‍ മുസ്‌ലിയാര്‍ (ജന.സെക്ര.), എം.എന്‍. സിദ്ദീഖ് ഹാജി (ട്രഷറര്‍) എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദലി ബാഫഖിതങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി (വൈസ് പ്രസി.), കെ.കെ. അഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. എ.കെ. അബ്‌ദുല്‍ ഹമീദ്, പ്രൊഫ. കെ.എം.എ. റഹീം (സെക്ര.). |
മുഹിമ്മാത്ത് സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്തു. |
(B.P)മഞ്ചേശ്വരം: സയ്യിദ് ത്വാഹിറുല്‍ തങ്ങള്‍ നലാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി സ്വാഗത സംഘം തയ്യാറാക്കിയ സില്‍സില കലണ്ടര്‍ പ്രകാശനം ചെയ്തു. മുഹമ്മദ് നബി (സ) യില്‍ നിന്നും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ വരെയുള്ള കുടുംബ പരമ്പരയാണ് ബൈത്ത് രൂപത്തില്‍ സില്‍സില കലണ്ടറില്‍ തയ്യാറാക്കിയിട്ടുള്ളത്. മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പാള്‍ അബ്ദു റഹ്മാന്‍ അഹ്‌സനിയാണ് സില്‍സിലയ്ക്ക് പദ്യരൂപം നല്‍കിയത്. കുഞ്ചത്തൂര്‍ മാസ്‌കോ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്യാവരം ആയിരം ജമാഅത്ത് പ്രസിഡന്റ് അബ്ദു റഹ്മാന്‍ വസൂറിന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം നടത്തിയത്. സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹമീദ് ഉദ്യാവര്‍, ഹൈദര്‍ കുഞ്ചത്തൂര്‍ സംബന്ധിച്ചു. |
മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖ സമാപിച്ചു. |
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി മുഹിമ്മാത്ത് ക്യാമ്പസില്‍ സംഘടിപ്പിച്ച അഹ്ദലിയ്യ ദിക്‌റ് സ്വലാത്ത് മജ്‌ലിസ് സമാപിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ ജമലുല്ലൈലി തങ്ങള്‍ കാട്ടുകുക്കെ നേതൃത്വം നല്‍കി. മുഹിമ്മാത്ത മുദരിസ് ഇബ്രാഹീം അഹ്‌സനി മലപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി മണ്‍ഠമ.തുടങ്ങിയവര്‍ സംബന്ധിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി സ്വാഗതം പറഞ്ഞു. തബറുക് വിധരണത്തോടെ സമാപിച്ചു. |
ധൂര്‍ത്തിനും ദുരാചാരങ്ങള്‍ക്കുമെതിരെ സംയുക്ത ജമാഅത്തിന്റെ കര്‍മ്മ പദ്ധതി |
ഏണിയാടി: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദുരാചാരങ്ങള്‍ക്കും വിവാഹത്തോടനുബന്ധിച്ചും മറ്റു മുണ്ടാക്കുന്ന ധൂര്‍ത്തുകള്‍ക്കെതിരെയും ബോധവത്‌കരണം നടത്തുന്നതിനും മലയോര മേഖലയില്‍ മഹല്ല് കൂട്ടായ്‌മ ശക്തിപ്പെടുത്തുന്നതിനും ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് യോഗം കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചു. മേഖലയിലെ മത ഭൗതിക വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുക, മഹല്ലു തലങ്ങളിലുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളടക്കമുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുക. അതിന് വേദിയുണ്ടാക്കുക. സാധു സംരക്ഷണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മുന്നിട്ടിറിങ്ങുക തുടങ്ങിയവയ്‌ക്കുംക്കും കര്‍മ്മ പദ്ധതിയില്‍ പ്രധാന്യം നല്‍കും. സംയുക്ത ജമാഅത്ത് ഭാരവാഹികളായി അബ്‌ദുല്‍ കരീം സഅദി ഏണിയാടി പ്രസിഡണ്ട്. ആദം സാഹിബ് കുണ്ടം കുഴി, ഇസ്‌മാഈല്‍ കരിവേടകം, അബ്‌ദുല്ല നസീബ് മുനബം (വൈസ് പ്രസിഡണ്ട്) അബ്‌ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (ജനറല്‍ സെക്രട്ടറി) അബ്ബാസ് അന്‍വരി മരുതടുക്കം, അബാസ് കെ.കെ. ചേടിക്കുണ്ട്, ഇബ്രാഹീം തലേക്കുന്ന്, അബ്‌ദുല്ല കെ. മുനമ്പം (സെക്രട്ടറി) ബാവിക്കര മുഹമ്മദ് കുഞ്ഞിഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കാട്ടിപ്പാറ അബ്‌ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും അബ്ബാസ് അന്‍വരി നന്ദിയും പറഞ്ഞു. |
Tuesday, June 15, 2010
Subscribe to:
Posts (Atom)