മള്ഹറില്‍ അഹ്മദ് അല്‍ സഹ്‌റാന് സ്വീകരണം നല്‍കി | |||||||
മഞ്ചേശ്വരം : മഞ്ചേശ്വരം മേഖലയിലും കര്‍ണ്ണാടക പ്രദേശത്തും ഇസ്ലാമിന്റെ തനതായ ആശയവും പ്രവര്‍ത്തനങ്ങളും ലോകത്തിന് മുമ്പില്‍ മാതൃക കാണിച്ച് പ്രശസ്തി നേടിയ മള്ഹര്‍ നൂറില്‍ ഇസ്ലാമി തഅലീമിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്‍കാന്‍ സൗദി അറേബ്യയില്‍ നിന്നുമെത്തിയ അഹ്മദ് അല്‍-സഹ്‌റാന് മള്ഹറില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യവും കുട്ടികളുടെ പഠനത്തിലുള്ള താല്‍പ്പര്യം പ്രത്യേകം വിലയിരുത്തുകയും കുട്ടികള്‍ക്കും സ്ഥാപന ഭാരവാഹികള്‍ക്കും പ്രോത്സാഹനം നല്‍കുകയും സ്ഥാപനത്തിനുള്ള എല്ലാ വിധ സഹകരണങ്ങളും ഉറപ്പ്് നല്‍കുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം ഗള്‍ഫ് പര്യടനം നടത്തുന്ന ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരിയുമായി ഫോണില്‍ സംഭാഷണം നടത്തുകയും ചെയ്തു. |
Saturday, January 29, 2011
രാജ്യദ്രേഹികള്‍ക്കെതിരെ കൈകോര്‍ക്കുക: അയ്യൂബ്ഖാന്‍ സഅദി കൊല്ലം
സഅദാബാദ്: രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഭിന്നിപ്പിക്കുക ഭരിക്കുക എന്ന ഹീന തന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കും, തീവ്രവാദ സംഘടനള്‍ക്കുമെതിരെ കൈ കോര്‍ക്കണമെന്നും. 6പതിറ്റാണ്ടായി പരിഹരിക്കപ്പെടാത്ത ദാരിദ്ര്യം രാജ്യത്ത് നിന്നും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും പ്രഗല്‍ഭ പ്രഭാക്ഷകന്‍ അയ്യൂബ്ഖാന്‍ സഅദി കൊല്ലം അഭിപ്രായപ്പെട്ടു.
സഅദിയ്യ ദഅവാ കോളേജ് വിദ്യാര്‍ത്തികള്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ കെ.സി റോഡ് ഹുസൈന്‍ സഅദി പ്രാര്‍ത്ഥന നടത്തി. ശറഫുദ്ധീന്‍ സഅദി അധ്യക്ഷതവഹിച്ചു. ജഅ്ഫര്‍ സ്വാദിഖ് സഅദി എം. എ റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി.
ആട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ സിദ്ധീഖ് സഖാഫി.എം.ബി.എ. അബ്ബാസ് മൊഗര്‍, അമീന്‍ ചെന്നാര്‍ പ്രസംഗിച്ചു. പരിപാടിയില്‍ പ്രൊഫ: സുബൈര്‍ മൊയ്തു സാഹിബ് മുഖ്യാതിതിയായിരുന്നു. കാമ്പസ് ലീഡര്‍ ആബിദ് ബെളിഞ്ച പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ആബിദ് കൊടക് സ്വാഗതവും അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു
Monday, January 24, 2011
സയ്യിദ് ഫസല്‍ കുറാ തങ്ങള്‍ ഉള്ളാള്‍ നായിബ് ഖാസിയായി ചുമതലയേറ്റു
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ചെയ്ത് സ്ഥാപന വസ്ത്രം അണിയിച്ചു. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ഉള്ളാള്‍ ദര്‍ഗാ പ്രസിഡന്റ് മോനു ഹാജി സ്വാഗതം പറഞ്ഞു.
എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍, സയ്യിദ് അതാവുല്ല തങ്ങള്‍ ഉദ്യാവര്‍, സയ്യിദ് ചെറു കുഞ്ഞിക്കോയ തങ്ങള്‍, ഉജിറ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, യു.ടി ഖാദിര്‍ എം.എല്‍.എ, എസ്.വൈ.എസ് കേരള സംസ്ഥാന സെക്രട്ടറി പോരോട് അബ്ദു റഹ്മാന്‍ സഖാഫി, കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഉസ്മാന്‍, മുഹമ്മദ് മസൂദ്, താഴക്കോട് അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബൂസുഫ്യാന്‍ മദനി, കെ.പി ഹുസൈന്‍ സഅദി, ഉസ്മാന്‍ ഹാജി മിത്തൂര്‍, അബ്ദുല്‍ ഹമീദ് ഹാജി ഉച്ചില, തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, സുബൈര്‍ മാങ്ങാട്, സിങ്കാരി ഹാജി, കുറാ ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ ഷാളണിയിച്ചു.
സേവന രംഗത്ത് 60 വര്‍ഷം പിന്നിടുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ധീര നേതൃത്വത്തിന്‍ കീഴില്‍ ഉള്ളാള്‍ ജമാഅത്തിന്റെയും സംയുക്ത ജമാഅത്തിന്റയും പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് താജുല്‍ ഉസമയുടെ മകന്‍ കൂടിയായ കുറാ തങ്ങളെ നായിബ് ഖാസിയായി നിയമിച്ചത്.
മനാമ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി സി.കെ മേനോന്‍ കേരളത്തില്‍ മുസ്‌ലിം പള്ളി പണിയുന്നു. കോഴിക്കോടാണ് പള്ളി നിര്‍മ്മിക്കുന്നത്. ‘ പള്ളിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കയാണ്. രണ്ട്, മൂന്ന് മാസത്തിന് ശേഷം നിര്‍മ്മാണം പൂര്‍ത്തിയാകും. ഒരേസമയം 400 പേര്‍ക്ക പള്ളിയില്‍ ആരാധന നടത്താന്‍ സൗകര്യമുണ്ടാവും’ മേനോന്‍ പറഞ്ഞു.
1200 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹിന്ദുസമുദായക്കാരന്‍ കേരളത്തില്‍ മുസ്്‌ലിം പള്ളി നിര്‍മിക്കുന്നത് ആദ്യമായാണെന്ന് മേനോന്‍ അവകാശപ്പെട്ടു. എട്ടാം നൂറ്റാണ്ടില്‍ ചേരമന്‍ രാജാവ് രാമവര്‍മ്മ കുലശേഖരയാണ് മുസ്‌ലിംകള്‍ക്കായി പള്ളി നിര്‍മ്മിച്ചത്. ഇതാണ് ആദ്യത്തെയും അവസാനത്തേതുമായി ഹിന്ദുമത വിശ്വാസി നിര്‍മ്മിച്ച പള്ളി.
പള്ളി നിര്‍മിക്കുന്നതിനു മുസ്്‌ലിം പണ്ഡിതരുടെയും മതനേതാക്കളുടെയും അനുമതി തേടിയിട്ടുണ്ട്. ‘ ദൈവം ഒന്ന് മാത്രമേയുള്ളൂ. മറ്റ് മതങ്ങളുടെ ഗുണത്തിനായി പ്രവര്‍ത്തിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്’ - മേനോന്‍ വ്യക്തമാക്കി.
പള്ളി നിര്‍മ്മാണത്തിന് അനുകൂലമായ കത്ത് മുസ് ലിം നേതാക്കളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എല്ലാവരും പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ് ലിം പള്ളിക്ക് ശേഷം കൃസ്ത്യന്‍ പള്ളി നിര്‍മ്മിക്കാനും മേനോന് പദ്ധതിയുണ്ട്. ചര്‍ച്ചിനുള്ള സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്നും പക്ഷെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദോഹ ആസ്ഥാനമായുള്ള ബെഹ്‌സാദ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് മേനോന്‍. 2006ലെ പ്രവാസി ഭാരതീയ അവാര്‍ഡും 2007ല്‍ സാമൂഹികസേവനത്തിന് പത്മശ്രീ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
Friday, January 21, 2011
പുച്ചത്തവയല്‍ ഉറൂസ് നേര്‍ച്ചയും മതപ്രഭാഷണവും
Wednesday, January 05, 2011
ആത്മീയ സംഗമം തീര്‍ത്ത് മഞ്ചേശ്വരം ഖാസി ഹൗസ് ഉദ്‌ഘാടനം ചെയ്‌തു.
മഞ്ചേശ്വരം: ബേഡടുക്ക-കുറ്റിക്കോല്‍, മഞ്ചേശ്വരം കുമ്പള സംയുക്ത ഖാസിയായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ ആസ്ഥാനമായി മഞ്ചേശ്വരം ബുഖാരി കോമ്പൗണ്ടില്‍ സ്ഥാപിച്ച ഖാസി ഹൗസിന്റെ ഉദ്‌ഘാടനം കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളും സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായും ചേര്‍ന്ന് നിര്‍വ്വഹിച്ചു. വിവവിധ മഹല്ലുകളില്‍ നിന്നായി നൂറു കണക്കിനാളുകള്‍ അണി നിരന്ന ചടങ്ങ് ആത്മീയ സംഗമമായി മാറി.
പൊതു സമ്മേളനം സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിച്ചു. കുറാ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമാപന പ്രാര്‍ത്ഥനാ സദസ്സിന് എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കി. മഹല്ല് സര്‍വ്വേ സയ്യിദ് ഹസന്‍ അഹ്‌ദല്‍ തങ്ങള്‍ക്ക് ഫോറം നല്‍കി. ആലമ്പാടി എം.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.
സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ജലാലുദ്ദീന്‍ ഉജിറ, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് എസ്.കെ കുഞ്ഞിക്കോയ, കെ.എസ്.എം പയോട്ട, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി, കെ.പി ഹുസൈന്‍ സഅദി, കന്തല്‍ സൂപ്പി മദനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്‌ദു റശീദ് സൈനി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, അശ്‌റഫ് അശ്രഫി, സി.അബ്‌ദുല്ലഹാജി ചിത്താരി, അബ്‌ദുല്‍ കരീം സഅദി ഏണിയാടി, മൂസ സഖാഫി കളത്തൂര്‍, ഹമീദ് മൗലവി ആലമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും പാത്തൂര്‍ മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.
ഉച്ചയ്‌ക്ക് നടന്ന മഹല്ല് കൂട്ടായ്‌മയില്‍ കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ക്ലാസ്സെടുത്തു. സയ്യിദ് സഹീര്‍ തങ്ങള്‍ എം.അന്തുഞ്ഞി മൊഗര്‍, ബായാര്‍ അബ്‌ദുല്ല മുസ്‌ലിയാര്‍, അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സി.കെ അബ്‌ദുല്‍ ഖാദിര്‍ ദാരിമി, അബ്‌ദുല്‍ അസീസ് സൈനി, ബശീര്‍ പുളിക്കൂര്‍, റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സലാം ബുഖാരി നന്ദി പറഞ്ഞു.
Monday, January 03, 2011
കൂറ്റമ്പാറ ദാരിമി വ്യാഴാഴ്ച മഞ്ചേശ്വരത്ത് ; ഖാസി ഹൗസ് ഉദ്ഘാടനം ഖുറാ തങ്ങള്‍ നിര്‍വ്വഹിക്കും. |
മഞ്ചേശ്വരം : എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി നാളെ വ്യാഴാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പ്രസംഗിക്കും. രാവിലെ 10 മണിക്ക് മഞ്ചേശ്വരം മള്ഹറില്‍ നടക്കുന്ന ജില്ലാ എസ്.വൈ.എസ് നോര്‍ത്ത് സോണ്‍ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകന്റെ പണിപ്പുര എന്ന വിഷയത്തില്‍ കൂറ്റമ്പാറ ക്ലാസ്സെടുക്കും. ഉച്ചയക്ക് 2 ന് സംയുക്ത ജമാഅത്തിലെ മഹല്ല് പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന മഹല്ല് കൂട്ടായ്മയില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രതിരോധം എന്ന വിഷയത്തിലും കൂറ്റമ്പാറ ക്ലാസ്സെടുക്കും. വൈകിട്ട് 4ന് നടക്കുന്ന ഖാസി ഹൗസ് ഉദ്ഘാടന പൊതു സമ്മേളനത്തില്‍ കൂറ്റമ്പാറ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. ഖാസി ഹൗസ് ഉദ്ഘാടനം സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ നിര്‍വ്വഹിക്കും. സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍തഥന നടത്തും. നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബുഖാരി , സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞിതങ്ങള്‍ കല്ലക്കട്ട,, സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ഉജിറ, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി,, ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,, കെ.പി ഹുസൈന്‍ സഅദി, കന്തല്‍ സൂപ്പി മദനി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള , പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫിി കളത്തൂര്‍ , കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സി.അബ്ദുല്ല ഹാജി ചിത്താരി തുടങ്ങിയവര്‍ ആശംസ നേരും. എ.കെ. ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതവും അബ്ദുല്‍ സലാം ബുഖാരി നന്ദിയും പറയും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എസ്.എസ്.എഫ് സാരഥികള്‍ക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. |
സ്ത്രീധന വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം - കാന്തപുരം |
കോഴിക്കോട് : പാവപ്പെട്ടവരുടെ പേടിസ്വപ്നമായി മാറിയ സ്ത്രീധന വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 33-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീധനം മോഹിക്കാതെ വിവാഹത്തിനൊരുങ്ങുന്ന യുവാക്കള്‍ സമൂഹത്തിന് മാതൃകയാണ്. യുവ സമൂഹവും രക്ഷകര്‍ത്താക്കളും സാമൂഹ്യ സംഘടനകളും ഈ രംഗത്ത് ശക്തമായ ബോധവത്കരണനനവും ക്രിയാത്മക പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, മുസ്‌ലിം ലീഗ് പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രിസിഡന്റ് ഷഹന്‍ഷാ ജഹാംഗീര്‍ മുഖ്യാതിഥിയായിരുന്നു. മര്‍കസ് അനാഥാലയത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 33 യുവതികളുടെ വിവാഹമാണ് സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ , എ.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ നികാഹിന് കാര്‍മ്മികത്വം വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പി.പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, ഡോ: എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, വി.പി.എം ഫൈസി വില്യാപള്ളി. അബൂ ഹനീഫല്‍ ഫൈസി തെന്നല, ഉസ്മാന്‍ സഖാഫി മുത്തേടം (ഒമാന്‍), ടി.പി അബൂബക്കര്‍ ഹസനി (ഖത്തര്‍), ആലക്ക കുഞ്ഞഹമ്മദ് ഹാജി (ഷാര്‍ജ), പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, മോയുട്ടി മൗലവി പുളിക്കല്‍, ടി.കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, പി.കെ മുഹമ്മദ് ബാദുഷ സഖാഫി, പി.എം.കെ ഫൈസി, പ്രൊ: എ.കെ അബ്ദുല്‍ഹമീദ്, സി.പി മൂസഹാജി തുടങ്ങിയ പണ്ഡിതരും നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ ചടങ്ങിന് സാക്ഷിയായി. |
തീവ്രവാദം വ്യക്തികളെയും സമൂഹത്തെയും നശിപ്പിക്കും: നൂറുല്‍ ഉലമ |
കാഞ്ഞങ്ങാട്: ഭീകരപ്രവര്‍ത്തനവും തീവ്രവാദവും വ്യക്തിയെയും സമൂഹത്തെയും നാശത്തിലേക്ക് നയിക്കുമെന്ന് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ എസ് എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം നശിക്കുകയെന്നതാണ് ഭീകരവാദത്തിന്റെ ഫലം. സ്വയം നശിച്ചുകൊ് ആര്‍ക്കും ആരെയും നന്മയിലേക്ക് കൊുവരാന്‍ കഴിയില്ല -എം എ ഉണര്‍ത്തി. സമൂഹത്തിന്റെ ബുദ്ധിയെയും ക്രിയാശേഷിയെയും നശിപ്പിക്കുന്ന മദ്യത്തിനെതിരെ വിദ്യാര്‍ഥി യുവജനസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് നൂറുല്‍ ഉലമ ആഹ്വാനം ചെയ്തു. പ്രബോധന സമൂഹം അറിവിലും ഭക്തിയിലും സമൂഹത്തിന് മാതൃകയാവണമെന്നും സ്വയം സംസ്‌കൃതരാവുന്നവര്‍ക്കേ ജനങ്ങളെ സംസ്‌കരിക്കാനാവൂ എന്നും എം എ ഉണര്‍ത്തി. സമൂഹത്തിന്റെ ധാര്‍മിക പരിരക്ഷക്ക് കാരണമായ പള്ളിദര്‍സുകള്‍ സംരക്ഷിക്കാന്‍ സമൂഹം അതീവജാഗ്രത പുലര്‍ത്തണം. ഇമാമുമാരുടെ കിതാബുകളില്‍ കൈകടത്തലുകള്‍ നടത്താന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുമ്പോള്‍ പഴയകാല കിതാബുകള്‍ സംരക്ഷിക്കാന്‍ സംവിധാം കാണണമെന്നും ആവശ്യപ്പെട്ടു. |
മര്‍ക്കസ് 33 ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം
കാരന്തൂര്‍: മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ 33 ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍ പതാക ഉയര്‍ത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ഈബിദീന്‍ തങ്ങള്‍, ഇ സുലൈമാന്‍ മുസ്ല്യാര്‍, സയ്യിദ് കുഞ്ഞുട്ടി തങ്ങള്‍ തിരൂര്‍ക്കാട്, കെ കെ അഹ്മദ് കുട്ടി മുസ്ല്യാര്‍, സി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.