Tuesday, March 23, 2010

പൊസോട്ട്‌ തങ്ങള്‍ ഏണിയാടി ഖാസി

ബന്തടുക്ക: ഏണിയാടി മുസ്‌ലിം ജമാഅത്ത്‌ ഖാസിയായി ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി പൊസോട്ടിനെ ബൈഅത്ത്‌ ചെയ്യാന്‍ ജമാഅത്ത്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ്‌ ഏണിയാടി. ഇതു സംബന്ധിച്ച യോഗത്തില്‍ അബ്‌ദുല്‍ കരീം സഅദി അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറഞ്ഞു. കഴിഞ്ഞ ദിവസം നിലവില്‍ വന്ന ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത ജമാഅത്തിന്‌ പിന്തുണ നല്‍കിക്കൊ ണ്ടാണ്‌ ഏണിയാടി ജമാഅത്ത്‌ കമ്മിറ്റിയും തീരുമാനമെടുത്തത്‌

ജീര്‍ണസംസ്‌കാരങ്ങള്‍ക്കെതിരെ പൗരബോധം വളര്‍ത്തണം: നൂറുല്‍ ഉലമ


ദേളി: ശാസ്‌ത്രീയമായ മുന്നേറ്റങ്ങള്‍ക്കൊപ്പം ലോകം ധാര്‍മികമായി അധപതിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ സുന്നി വിദ്യാഭ്യാസ ബോര്‍ഡ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

സഅദിയ്യ ഓഡിറ്റോറിയത്തില്‍ എസ്‌ വൈ എസ്‌ ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതികമായി സൗകര്യങ്ങള്‍ കൂടുന്തോറും തിന്മകളുടെ ആധിക്യമാണെങ്ങും. ജനങ്ങളില്‍ സാംസ്‌കാരികബോധം കുറയുന്നു. സമൂഹം ധാര്‍മികമായി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ ഞങ്ങളൊന്നുമറിഞ്ഞില്ലെന്ന്‌ കരുതി മാറിനില്‍ക്കാനാവില്ല. മഹല്ല്‌ ഖത്തീബുമാര്‍ ശക്തമായ ബോധവത്‌കരണം നടത്തണം. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിന്‌ എല്ലാ ശ്രമങ്ങളും നടത്തുന്നതോടൊപ്പം മതവിരുദ്ധമായ സംസ്‌കാരങ്ങള്‍ കടന്നുവരാതിരിക്കാനും ശ്രദ്ധിക്കണം. സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹസ്സന്‍ അഹ്‌ദല്‍, സയ്യിദ്‌ ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍, പി കെ അബൂബക്കര്‍ മൗലവി, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, സി അബ്‌ദുല്ല മുസ്‌ലിയാര്‍, ബായാര്‍ അബ്‌ദുല്ല മുസ്‌ലിയാര്‍, സി ഐ അമീറലി ചൂരി, ശംസുദ്ദീന്‍ പുതിയപുര തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

കാസര്‍കോട്‌ ജില്ലാ എസ്‌. വൈ. എസ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്‌: എസ്‌. വൈ. എസ്‌ ‌ കാസര്‍കോട്‌ ജില്ലാ പ്രസിഡന്റായി പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനിയെയും, ജനറല്‍ സെക്രട്ടറിയായി സുലൈമാന്‍ കരിവെള്ളൂരിനെയും, ട്രഷററായി ചിത്താരി അബ്‌ദുല്ല ഹാജിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അബ്‌ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, എ ബി അബ്‌ദുല്ല മാസ്റ്റര്‍, ഇബ്‌റാഹിം ഫൈസി ദേലംപാടി, ബി കെ അബ്‌ദുല്ല ബേര്‍ക്ക (വൈസ്‌ പ്രസി.), പി ബി ബശീര്‍ പുളിക്കൂര്‍, മുഹമ്മദ്‌ സഖാഫി പാത്തൂര്‍, അശ്‌റഫ്‌ കരിപ്പൊടി, ഇല്യാസ്‌ കൊറ്റുമ്പ (ജോ.സെക്ര.). സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി, സയ്യിദ്‌ ഹസന്‍ അഹ്‌ദല്‍, സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, മുനീര്‍ ബാഖവി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, എ കെ ഇസ്സുദ്ദീന്‍ സഖാഫി, ഹമീദ്‌ പരപ്പ തുടങ്ങി 38 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 20-ാം വാര്‍ഷിക പ്രഖ്യാപനം കാസര്‍കോട്ട്‌

കാസര്‍കോട്‌: മദ്‌റസകള്‍ രാജ്യനന്മകള്‍ എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഘടകം 20-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 20 ഇന കര്‍മപദ്ധതിയുമായി നടക്കുന്ന വാര്‍ഷിക പരിപാടിയുടെ പ്രഖ്യാപനം അടുത്തമാസം കാസര്‍കോട്‌ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.

പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപവത്‌കരിച്ചു. രക്ഷാധികാരികളായി എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കുമ്പോല്‍ കെ എസ്‌ ആറ്റക്കോയ തങ്ങള്‍, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി, സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍, ആലംപാടി എ എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാര്‍, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി (രക്ഷാധികാരികള്‍), സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട (ചെയര്‍.), പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി (വര്‍ക്കിംഗ്‌ ചെയര്‍.), സി അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ഹമീദ്‌ മൗലവി ആലംപാടി, ശാഫി ഹാജി ബേവിഞ്ച, അബ്‌ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (വൈസ്‌ ചെയര്‍.), കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി (ജന.കണ്‍.), ഹസ്‌ബുല്ല തളങ്കര (വര്‍ക്കിംഗ്‌ കണ്‍.), ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, ഇബ്‌റാഹിം സഅദി മുഗു, അബ്ബാസ്‌ അന്‍വരി, ഹംസ സഖാഫി, ഹനീഫ്‌ അഹ്‌സനി (ജോ.കണ്‍.), ഇത്തിഹാദ്‌ മുഹമ്മദ്‌ ഹാജി (ട്രഷ.).

വിവിധ സബ്‌കമ്മിറ്റി കണ്‍വീനര്‍മാരായി ബശീര്‍ മങ്കയം (പ്രചരണം), ഹമീദ്‌ മൗലവി ആലംപാടി (ഫിനാന്‍സ്‌), സി കെ ദാരിമി (പ്രോഗ്രാം) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. അസീസ്‌ ഫൈസി ചെറുവാടി ഉദ്‌ഘാടനം ചെയ്‌തു. പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, ഹമീദ്‌ മൗലവി ആലംപാടി, ഹസ്‌ബുല്ല തളങ്കര , അബ്ബാസ്‌ അന്‍വരി, അബ്‌ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ പ്രസംഗിച്ചു. സി കെ ദാരിമി സ്വാഗതം പറഞ്ഞു.

മച്ചംപാടി മഖാം ഉറൂസ് സമാപിച്ചു

മഞ്ചേശ്വരം: ചരിത്ര പ്രസിദ്ധമായ മച്ചംപാടിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അസ്സയ്യിദ് ബപ്പംകുട്ടി (ഖ.സ) അവര്‍കളുടെ പേരില്‍ നടന്നു വന്ന ഉറൂസ് സമാപിച്ചു. 11 ദിവസത്തെ മതപ്രഭാഷണത്തില്‍ നിരവധി പണ്ഡിതന്‍മാരും സൂഫിവര്യരും സംബന്ധിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. കാസര്‍കോട് ഖാസി ടി,കെ,എം ബാവ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മുഖ്യ പ്രഭാഷണം ത്വാഖ അഹ്മ്മദ് മുസ്ലിയാര്‍ നടത്തി. മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, റഫീഖ് സഅദി, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാത്രി നടന്ന ദുആക്ക് തുര്‍ക്കളിക്കെ ഇംബിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. പി. എച്ച് അബ്ദുല്‍ ഹമീദ് സ്വഗതം പറഞ്ഞു. വൈകിട്ട് നടന്ന ജനപ്രതിനിധി സമ്മേളനത്തില്‍ വിവിധ രാഷ്ടീയ നേതാക്കള്‍ പങ്കെടുത്തു എം. എല്‍. എമാരായ സി.ടി അഹമ്മദലി, യു.ടി. ഖാദര്‍, സി.എച്ച് കുഞ്ഞമ്പു, ഹമീദലി ശംനാട്, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ യു.എ ഖാദര്‍ അബൂബക്കര്‍ പാതൂര്‍, എം.ജെ കിണി തുടങ്ങിയവര്‍ സംബന്ധിച്ചു. ഞായറാഴ്ച പകല്‍ മൗലീദ് പാരായണത്തോട് കൂടി പതിനായിരങ്ങള്‍ക്ക്

അന്നധാനവും നടത്തി.

വിദ്യാര്‍ഥിത്വം; സാമൂഹ്യവിചാരത്തിന്റെ സാക്ഷ്യം എസ്‌ എസ്‌ എഫ്‌ ഉണര്‍ത്തുകാല കാമ്പയിന്‍ തുടങ്ങി


കാസര്‍കോട്‌: വിദ്യാര്‍ഥിത്വം; സാമൂഹ്യ വിചാരത്തിന്റെ സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച്‌ 15-മെയ്‌ 15 കാലയളവില്‍ എസ്‌ എസ്‌ എഫ്‌ സംസ്ഥാനകമ്മിറ്റി ആചരിക്കുന്ന ഉണര്‍ത്തുകാല കാമ്പയിന്‍ ജില്ലയില്‍ തുടക്കമായി. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഉണര്‍ന്നിരിക്കുന്ന യുവത്വത്തെയും ജാഗ്രതയുള്ള സമൂഹത്തെയും സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തിലാണ്‌ ഉണര്‍ത്തുകാലം.

കാമ്പയിന്റെ ഭാഗമായി വിവിധ ഘടകങ്ങളില്‍ വ്യത്യസ്‌ത കര്‍മപരിപാടികളാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഏപ്രില്‍ 1-15 കാലയളവില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെ നടക്കുന്ന ഉണര്‍ത്തുജാഥ ഇതില്‍ പ്രധാനമാണ്‌. ജാഥയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടങ്ങി. വ്യാഴാഴ്‌ച രാത്രി നടക്കുന്ന ജില്ലാ നിര്‍വാഹക സമിതി അന്തിമ രൂപം നല്‍കും.

കാമ്പയിന്‍ പദ്ധതികള്‍ ബഹുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമായി വ്യാഴാഴ്‌ച രണ്ടുമണിക്ക്‌ ജില്ലാ സുന്നി സെന്ററില്‍ വിപുലമായ കണ്‍വെന്‍ഷന്‍ നടക്കും. എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌, എസ്‌ ജെ എം, എസ്‌ എം എ എന്നീ സംഘടനകളുടെ ജില്ലാ സമിതിയംഗങ്ങളും ജില്ലയിലെ സ്ഥാപന സാരഥികളുമാണ്‌ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുക.

Thursday, March 18, 2010

സംയുക്ത മഹല്ല്‌ ഖാസിയായി പൊസോട്ട്‌ തങ്ങള്‍ ചുമതലയേറ്റു








കാസര്‍കോട്‌: ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത മഹല്ല്‌ ജമാഅത്തുകളുടെ പ്രഥമ ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്‌ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി പൊസോട്ട്‌ തങ്ങള്‍ ചുമതലയേറ്റു. ആയിരങ്ങള്‍ അണിനിരന്ന പ്രൗഢമായ ചടങ്ങില്‍ മഹല്ല്‌ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ തങ്ങളെ ഖാസിയായി ബൈഅത്ത്‌ ചെയ്യുകയായിരുന്നു. കുണ്ടംകുഴി മസ്‌ജിദ്‌ പരിസരത്ത്‌ ബൈഅത്ത്‌ വേദിയിലേക്ക്‌ ദഫിന്റെ അകമ്പടിയോടെ പൊസോട്ട്‌ തങ്ങളെ സ്വീകരിച്ചു. നേരത്തെ പൊയിനാച്ചിയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മരുതടുക്കയിലെത്തിയ തങ്ങളെ മരുതടുക്കം മഖാം സിയാറത്തിനുശേഷം ഘോഷയാത്രയായാണ്‌ നഗരിയിലേക്ക്‌ ആനയിച്ചത്‌.

ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രറാഹിം മുസ്‌ലിയാര്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അധ്യക്ഷത വഹിച്ചു. പാണക്കാട്‌ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍ തലപ്പാവും ആലംപാടി എ.എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാര്‍ ഷാളുമണിയിച്ചു. സമാപന പ്രാര്‍ഥനക്ക്‌ സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ അല്‍ ബുഖാരി (കുറാ) നേതൃത്വം നല്‍കി.

വിവിധ മഹല്ല്‌ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടന്ന ഖാസി ബൈഅത്തിന്‌ അബ്ബാസ്‌ അന്‍വരി (മരുതടുക്കം), ആദം സാഹിബ്‌ (കുണ്ടംകുഴി), സി അബ്ബാസ്‌ (ചേടിക്കുണ്ട്), മുഹമ്മദ്‌കുഞ്ഞി ഹാജി (ബാവിക്കരയടുക്കം), മൊയ്‌തീന്‍ (മുനമ്പം), ഹസൈനാര്‍ (തലേക്കുന്ന്‌), ഇബ്‌റാഹിം പെരിയത്ത്‌ (മൂന്നാംകടവ്‌), കുഞ്ഞിമൊയ്‌തീന്‍ കുട്ടി (കാട്ടിപ്പാറ), ഇസ്‌മാഈല്‍ (കരിവേടകം) നേതൃത്വം നല്‍കി. അബ്‌ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ സ്വാഗതവും അബ്ബാസ്‌ അന്‍വരി നന്ദിയും പറഞ്ഞു.

ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത ഖാസിയായി പൊസോട്ട് തങ്ങള്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കും


കാസര്‍കോട്: ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത മഹല്ല് ജമാഅത്തുകളുടെ ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് ഇന്ന് ചുതമലയേല്‍ക്കും. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് കുണ്ടംകുഴി ജുമാ മസ്ജിദിനു സമീപം നടക്കുന്ന ചടങ്ങില്‍ മഹല്ല് പ്രതിനിധികള്‍ പൊസോട്ട് തങ്ങളെ ബൈഅത്ത് ചെയ്യും. ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൌലവിയുടെ മരണത്തെ തുടര്‍ന്നാണ് മലയോര മേഖല പൊസോട്ട് തങ്ങളെ ഖാസിയായി നിശ്ചയിച്ചത്. പാണക്കാട് സയ്യിദ് ശിഹാബ് ആറ്റക്കോയ തങ്ങള്‍ തലപ്പാവ് അണിയിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ആലംപാടി എ എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ ഷാളണിയിക്കും. സ്ഥാനാരോഹണ ചടങ്ങ് സമസ്ത കേന്ദ്ര മുശാവറ അംഗം എം ആലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാദാത്തുക്കളും പണ്ഡിത•ാരും സംബന്ധിക്കും. കുണ്ടംകുഴി ജമാഅത്ത് വൈസ് പ്രസിഡന്റ് സി എം അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കുണ്ടംകുഴി മദ്റസയില്‍ ചേര്‍ന്ന സംയുക്ത ജമാഅത്ത് മഹല്ല് പ്രതിനിധികളുടെ യോഗമാണ് തങ്ങളെ ബൈഅത്ത് ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ ജമാഅത്ത് കമ്മിറ്റി ചേര്‍ന്ന് പ്രതിനിധികളെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ച് സി എ മുഹമ്മദ് കുണ്ടംകുഴി, അബ്ബാസ് അന്‍വരി മരുതടുക്കം, മൊയ്തീന്‍ മുനമ്പം, അസ്ലം ബാവിക്കരയടുക്കം, ഇബ്റാഹിം കാട്ടിപ്പാറ, ഇബ്റാഹിം തലേക്കുന്ന്, അബ്ദുറഹ്മാന്‍ മൂന്നാംകടവ്, ഇസ്മാഈല്‍ കരിവേടകം, സി എ അബ്ബാസ് ചേടിക്കുണ്ട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിയുക്ത ഖാസിയായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നിലവില്‍ കടലുണ്ടി ഖാസി, മഞ്ചേശ്വരം മള്ഹര്‍ ചെയര്‍മാന്‍, ജാമിഅ സഅദിയ്യ അറബിയ്യ വൈസ് പ്രസിഡന്റ്, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. കര്‍ണാടകയിലും വിവിധ സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കുന്നുണ്ട്. 1961 സപ്തംബര്‍ 21ന് കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ ജനിച്ച തങ്ങള്‍ പ്രമുഖ പണ്ഡിതനും ആത്മീയനായകനുമായ പിതാവ് സയ്യിദ് അഹമ്മദ് ബുഖാരിയില്‍ നിന്ന് പ്രാഥമിക മതവിജ്ഞാനം നേടി. നന്നേ ചെറുപ്പത്തില്‍ തന്നെ മതവിജ്ഞാനത്തിന്റെ ഉന്നത മേഖലകളിലെത്തിയ തങ്ങള്‍ കോടമ്പുഴ ദര്‍സില്‍ ബീരാന്‍ കോയ മുസ്ലിയാരുടെ ആത്മീയ ശിക്ഷണത്തില്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കി. 83ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബാഖവി ബിരുദം നേടി പുറത്തിറങ്ങി. കാല്‍നൂറ്റാണ്ടുമുമ്പ് പൊസോട്ട് ജുമാ മസ്ജിദില്‍ മുദരീസായി സേവനം തുടങ്ങിയതോടെ കര്‍മരംഗം കാസര്‍കോടായി. പൊസോട്ട് തങ്ങള്‍ എന്ന പേരില്‍ ആത്മീയ മേഖലകളില്‍ നിറസാന്നിധ്യമായ തങ്ങള്‍ പ്രഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്കു നേതൃത്വം നല്‍കിവരുന്നു. ഖാസിയായി ചുമതലയേല്‍ക്കുന്നതിന് വ്യാഴാഴ്ച കുണ്ടംകുഴിയിലെത്തുന്ന തങ്ങള്‍ക്ക് വിവിധ മഹല്ല് പ്രതിനിധികള്‍ ഗംഭീര വരവേല്‍പ്പ് നല്‍കും.

നെല്ലിക്കുന്ന്‌ തങ്ങള്‍ ഉപ്പാപ്പ ഉറൂസ്‌ ഏപ്രില്‍ 21ന്‌ തുടങ്ങും

കാസര്‍കോട്‌ : മതസമന്വയത്തിന്റെ ഉത്സവാമോദം സമ്മാനിക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസ്‌ നെല്ലിക്കുന്ന്‌ മുഹ്‌യിദ്ദീന്‍ ജുമുഅത്ത്‌ പള്ളിയില്‍ 2010 ഏപ്രില്‍ 21 ന്‌ ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഹ്‌യിദ്ദീന്‍ ജുമുഅത്ത്‌ പള്ളി പരിസരത്ത്‌ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ്‌ ഹനീഫ്‌ വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍ക്കാന്‍ രണ്ടുവര്‍ഷത്തിലൊരിക്കലുള്ള ഒത്തുകൂടലിനു ജനസമുദ്രമെത്തും. ഉപ്പാപ്പയുടെ അനുഗ്രഹം തേടിവരുന്ന പതിനായിരങ്ങള്‍ പതിനൊന്നു ദിവസം നഗരത്തിന്റെ തിരക്കുവര്‍ദ്ധിപ്പിക്കും. ഏപ്രില്‍ 21 മുതല്‍ പതിനൊന്നു ദിവസം മതപ്രഭാഷണം കൊണ്ട്‌ നെല്ലിക്കുന്ന്‌ പ്രദേശം ആത്മീയ നഗരമായി മാറുമ്പോള്‍ മതവും ജാതിയും മറന്ന്‌ ജനസഹസ്രമെത്തും. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പ്രമുഖ പ്രഭാഷകര്‍ മതപ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കും. അമാനുഷിക സിദ്ധിയിലൂടെ ഇതര മതസ്ഥര്‍ക്കു കൂടി ആശ്രയകേന്ദ്രമായി വര്‍ത്തിച്ച വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പ അന്ത്യവിശ്രമം കൊള്ളുന്ന നെല്ലിക്കുന്ന്‌ മുഹ്‌യിദ്ദീന്‍ ജുമുഅത്ത്‌ പള്ളി അക്ഷരാര്‍ത്ഥത്തില്‍ നാനാദേശത്തിന്റെയും സംസ്‌ക്കരാത്തിന്റെയും സമന്വയകേന്ദ്രമായി മാറും. ആ സന്ദേശം ഏറ്റുവാങ്ങാന്‍ മെയ്‌ 2ന്‌ രാവിലെ ഏറ്റവും വലിയ പുരുഷാരം എത്തും. അന്ന്‌ ഒരുലക്ഷം പേര്‍ക്ക്‌ നെയ്‌ചോര്‍ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ്‌ സമാപിക്കും. ഉറൂസിനേടനുബന്ധിച്ച് സൗഹാര്‍ദ്ദ സംഗമം സംഘടിപ്പിക്കും. സന്ദേശം താഴെതട്ടിലുമെത്തിക്കും. പ്രദേശത്തെ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍, രഷ്ട്ര പാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ യോഗം മാര്‍ച്ച് 21ന് ഉറുസ് കമ്മിറ്റി ഓഫീസില്‍ ചേരും. നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവ പരിപാടിയില്‍ സംബന്ധിക്കാന്‍ ഉറൂസ് കമ്മിറ്റി ഭാരവാഹികളും, മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ മാര്‍ച്ച് 19ന് ക്ഷേത്രത്തില്‍ പോവുകയും ഉറൂസിന് ക്ഷേത്ര ഭാരവാഹികളെ ക്ഷണിക്കുകയും ചെയ്യും. ഉറൂസിനേടനുബന്ധിച്ച് വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്. എസ്.എം.എസ്. അയച്ചാല്‍ ഉറൂസിന്റെ നിത്യേനയുള്ള പരിപാടികളെ കുറിച്ചറിയാന്‍ സാധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്‍ ഹാജി പൂന അബ്ദുര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന്, ട്രഷറര്‍ എന്‍.എ അബ്ദുര്‍ റഹ്മാന്‍ ഹാജി, കട്ടപ്പണി കുഞ്ഞാമു, പൂരണം മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു.

Tuesday, March 16, 2010

സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ഖാസി


കാസര്‍കോട്: ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ജമാഅത്തുകളുടെ ഖാസിയായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി പൊസോട്ട്‌ വ്യാഴാഴ്ച ചുമതലയേല്‍ക്കും. വൈകീട്ട്‌ മൂന്നിന്‌ കുണ്‌ടംകുഴി ജുമാമസ്‌ജിദ്‌ പരിസരത്ത്‌ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെ തുടര്‍ന്നാണ്‌ പൊസോട്ട്‌ തങ്ങളെ ഖാസിയായി നിയമിച്ചത്‌. പാണക്കാട്‌ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍ തലപ്പാവ്‌ അണിയിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി, എം അലികുഞ്ഞി മുസ്‌ലിയാര്‍‍, ഉടുപ്പി ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍‍, സി.എം അബൂബക്കര്‍ ഹാജി സംബന്ധിക്കും.

സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി പൊസോട്ട്‌ നിലവില്‍ കടലുണ്‌ടി ഖാസിയും മഞ്ചേശ്വരം മള്‌ഹര്‍ ചെയര്‍മാനും ജാമിഅ സഅദിയ്യ അറബിയ്യ വൈസ്‌ പ്രസിഡന്റും സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്‌. 1961 സപ്‌തംബര്‍ 21ന്‌ കോഴിക്കോട്‌ ജില്ലയിലെ കടലുണ്‌ടിയില്‍ ജനിച്ച തങ്ങള്‍ പിതാവ്‌ സയ്യിദ്‌ അഹമ്മദ്‌ ബുഖാരിയില്‍ നിന്നു പ്രാഥമിക മതവിജ്ഞാനം നേടി. കോടമ്പുഴ ബീരാന്‍ കോയ മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ മതപഠനം പൂര്‍ത്തിയാക്കി. 1983ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നു ബാഖവി ബിരുദം നേടി. കാല്‍നൂറ്റാണ്‌ട്‌ കാലം പൊസോട്ട്‌ ജുമാമസ്‌ജിദില്‍ മുദരിസായി സേവനം അനുഷ്ടിച്ചു. തൃശൂര്‍ ജില്ലാ സംയുക്ത ജമാഅത്ത്‌ ഖാസിയും മലപ്പുറം മഹ്‌ദിന്‍ ചെയര്‍മാനുമായ സയ്യിദ്‌ ഇബ്രാഹീം ഖലീല്‍ ബുഖാരി സഹോദരനാണ്‌.

Monday, March 15, 2010


കര്‍ണാടക സംസ്ഥാന എസ്‌എസ്‌എഫ്‌ ഭാരവാഹികള്‍


കര്‍ണാടക: പുതിയ സംസ്ഥാന ഭാരവാഹികളായി മുഹമ്മദ്‌ ശാഫി സഅദി (പ്രസി), കെ എം സ്വിദ്ദീഖ്‌ (ജന. സെക്ര), ഹസ്‌റത്ത്‌ ഫാസില്‍ റസ്‌വി (ട്രഷ), എം ബി എം സ്വാദിഖ്‌ (വര്‍ക്കി. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

ഗുജറാത്തിലെ ഗോണ്‌ടാലില്‍ അന്താരാഷ്‌ട്ര മീലാദ്‌ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന നഅതെശരീഫ്‌.. ഡോ. ഉമര്‍ അബ്‌ദുല്ല കാമില്‍ (മക്ക), അബ്‌ദുല്ല അല്‍ബൈത്തി (യമന്‍), കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ്‌ ഫസല്‍ ശിഹാബ്‌ അല്‍ജിഫ്‌രി തുടങ്ങിയവര്‍ വേദിയില്‍

സ്വപ്‌ന നഗരി ശുഭ്ര സാഗരം തീര്‍ത്ത് അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം; സ്‌ത്രീ പ്രശ്‌നങ്ങള്‍ക്ക്‌ സംവരണം പരിഹാരമല്ല: കാന്തപുരം



ഉദ്‌ഘാടനം : ഡോ. ഉമര്‍ അബ്‌ദുല്ല അല്‍കാമില്‍ (മക്ക)

കോഴിക്കോട്‌: നിയമ നിര്‍മാണ സഭകളില്‍ സംവരണമേര്‍പ്പെടുത്തുന്നത്‌ കൊണ്‌ട്‌ മാത്രം സ്‌ത്രീകളുടെ പ്രശ്‌ നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. അന്താരാഷ്ട്ര മിലാദ്‌ സമ്മേളനത്തില്‍ മദ്‌ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌ത്രീ സംരക്ഷണത്തിന്റെയും സ്വാതന്ത്യത്തിന്റെയും നിയമ നിര്‍ദ്ദേശങ്ങളും അഹ്വാനങ്ങളും വനരോദനങ്ങളായി പരിണമിക്കുകയാണ്‌. രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ പ്രതിസന്ധികളാണ്‌ സ്‌ത്രീ സമൂഹം ഇന്ന്‌ നേരിടുന്നത്‌. കുടുംബ ജീവിതത്തിലും അവള്‍ പരീക്ഷണ വിധേയയാണ്‌. സ്‌ത്രീ സ്വാതന്ത്രത്തിന്‌ വേണ്‌ടി രംഗത്തിറങ്ങുന്നവരും നിയമ നിര്‍മാണ സഭകളില്‍ ബില്‍ അവതരിപ്പിച്ച്‌ സ്‌ത്രീ പക്ഷത്തിനൊപ്പം നില്‍ക്കാന്‍ പാടുപെടുന്നവരും സ്‌ത്രീകളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്‌. സ്വതന്ത്ര ഇന്ത്യയില്‍ നിരവധി മുന്നേറ്റങ്ങള്‍ നടന്നെങ്കിലും സ്‌ത്രീ അവകാശ സംരക്ഷണത്തിനുള്ള ക്രിയാത്‌മകമായ പ്രവര്‍ത്തനങ്ങൊളൊന്നും നടന്നിട്ടില്ലെന്നതാണ്‌ നേര്‌.
സ്‌ത്രീ സമൂഹത്തിന്റെ ഉന്നമനത്തിന്‌ ആവശ്യമായിട്ടുള്ളത്‌, കല്‍പ്പിച്ചുകൊടുക്കുന്നതും നിര്‍മിച്ചെടുക്കുന്നതുമായ നിയമങ്ങളല്ല. മറിച്ച്‌ മൂല്യബോധത്തിലൂന്നിയ സന്ദേശങ്ങളും വ്യവസ്ഥകളുമാണ്‌. മനുഷ്യ നിര്‍മിതമായ നിയമങ്ങള്‍ ആത്യന്തിക പ്രയോജനം വരുത്തില്ലെന്നും വിജയപ്രദമാകില്ലെന്നും സിദ്ധാന്തിക്കുകയാണ്‌ ഇസ്‌ലാം ചെയ്‌തിരിക്കുന്നത്‌. പോരാടിയും സമ്മര്‍ദം ചെലുത്തിയും സംവരണ ബില്‍ പാസ്സാക്കിയെടുത്തതില്‍ അഭിമാനം തൂകുന്ന സ്‌ത്രീ പക്ഷ വാദികള്‍ പക്ഷേ, തങ്ങല്‍ അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങളില്‍ ഖിന്നരാണ്‌- കാന്തപുരം പറഞ്ഞു.

മദ്യക്കോള അനുവദിക്കില്ല ഡിവിഷന്‍ സാഹ്‌യാന ധര്‍ണ്ണകള്‍ ആരംഭിച്ചു


മദ്യക്കോളക്കെതിരെ കിഴിശ്‌ശേരിയില്‍ എസ്‌എസ്‌എഫ്‌ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ റാലി

മലപ്പുറം: മദ്യക്കോള അനുവദിക്കില്ല എന്ന പ്രമേയത്തില്‍ എസ്‌എസ്‌എഫ്‌ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഡിവിഷന്‍ സായാഹ്‌ന ധര്‍ണ്ണകള്‍ക്ക്‌ ജില്ലയില്‍ തുടക്കമായി. വീര്യം കുറഞ്ഞ മദ്യം പൊതുവിപണിയില്‍ എത്തിക്കുക വഴി വളര്‍ന്നു വരുന്ന തലമുറയെ മദ്യത്തിന്റെ അടിമകളാക്കുകയാണെന്നും ഇത്തരം തെറ്റായ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ധര്‍ണ്ണകള്‍ ആവശ്യപെട്ടു. ഇതിന്റെ ഭാഗമായി കൊണേ്‌ടാട്ടി ഡിവിഷന്‍ കമ്മറ്റിക്കുകീഴില്‍ കിഴിശ്‌ശേരിയില്‍ സാഹ്‌യാന ധര്‍ണ്ണ നടത്തി. അല്‍ അമീന്‍ അഹ്‌സനി, അബ്‌ദുറഊഫ്‌ ജൗഹരി, ബഷീര്‍ സഖാഫി നേതൃത്വം നല്‍കി. കെ.പി ശമീര്‍, ഇബ്രാഹീം മുണ്‌ടക്കല്‍ പ്രസംഗിച്ചു.

മതസ്ഥാപനങ്ങള്‍ ദുരുപയോഗംചെയ്യരുത്‌:എസ്‌വൈഎസ്‌

മലപ്പുറം: രാഷ്‌ടീയ അജണ്‌ടകള്‍ നടപ്പിലാക്കാന്‍ മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്‌ ഖേദകരമാണെന്നും രാഷ്‌ടീയത്തിന്റെ പേരില്‍ മതസ്ഥാപനങ്ങളില്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്നത്‌ അനുവദിക്കാനാകില്ലെന്നും എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലെ ഉണ്യാലില്‍ സംഘര്‍ഷം സൃഷ്‌ടിച്ച്‌ മതസ്ഥാപനം കൈയേറാന്‍ ശ്രമിക്കുന്നത്‌ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്‌ടുവരണം. വിവാദങ്ങളില്‍ പ്രസ്ഥാനത്തെ വലിച്ചിഴക്കുന്നത്‌ ഖേദകരമാണ്‌. മഹല്ലിലെ ഐക്യത്തിനും ജനങ്ങളുടെ സമാധാനപൂര്‍ണമായ സൈ്വര ജീവിത്തിനും ബന്ധപ്പെട്ടവര്‍ വഴിയൊരുക്കണമെന്നും സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ പികെ എം സഖാഫി അദ്ധ്യക്ഷത വഹിച്ചു. വണ്‌ടൂര്‍ അബ്‌ദുറഹ്‌മാന്‍ ഫൈസി, സിപി സൈതലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി, പിഎം മുസ്‌തഫ മാസ്റ്റര്‍ കോഡൂര്‍, വടശ്‌ശേരി ഹസന്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, കെടി ത്വാഹിര്‍ സഖാഫി, എ മുഹമ്മദ്‌ പറവൂര്‍, ടി അലവി പുതുപറമ്പ്‌ സംബന്ധിച്ചു.

യുനീക്‌ എഡുകോം സെന്ററിന്‌ കാന്തപുരം ശിലയിട്ടു



തൃക്കരിപ്പൂര്‍: ഉദിനൂര്‍ മഹല്ല്‌ സുന്നി യുവജന സംഘത്തിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ബഹുമുഖ വിജ്ഞാന കേന്ദ്രമായ യുനീക്‌ എഡുകോം സെന്ററിന്റെ ശിലാസ്ഥാപനം സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ മഹല്ലില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ഡോ. ആഇശയെ അനുമോദിച്ചു. പ്രമുഖ പണ്ഡിതര്‍, രാഷ്‌ ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു.

ജാമിഅ: സഅദിയ്യയുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ. പി ആഇശക്കുള്ള എസ്‌ വൈ എസ്‌ ഉപഹാരം നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ഖാദിര്‍ മുസ്‌ലിയാരില്‍ നിന്ന്‌ ആയിശയുടെ സഹോദരന്‍ ജാബിര്‍ ഏറ്റുവാങ്ങുന്നു
സെന്ററിനു കീഴില്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വനിത കോളജ്‌, ഹെല്‍ത്ത്‌ സെന്റര്‍, കിന്റര്‍ഗാര്‍ട്ടന്‍, നഴ്‌സിംഗ്‌, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഐ.ടി-ജേര്‍ണലിസം പഠന കേന്ദ്രങ്ങള്‍, പ്രവാസി പുനരധിവാസം എന്നിവ നിലവില്‍ വരുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

Tuesday, March 09, 2010

മള്ഹര്‍ മീലാദ് ജല്‍സ സമാപിച്ചു



മഞ്ചേശ്വരം: ഉത്തരകേരളത്തിലെ മഞ്ചേശ്വരം മള്ഹറു നൂരീല്‍ ഇസ്ലാമിത്ത അ്ലീമിയയുടെ ആഭിമുഖ്യത്തില്‍ 25 ദിവസം നീണ്ടു നിന്ന മീലാദ് ജല്‍സ സമാപിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച വിവിധയിനം പരിപാടികളില്‍ കേരള, കര്‍ണാടകയിലെ സദാത്തീങ്ങളുടെയും പണ്ഡിതന്മാരൂടെയും സാനിധ്യത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി മള്ഹര്‍ ബുഖാരി കമ്പൗണ്ട് പുളകിതമായി. മൗലിദ് സദസ് ബുര്‍ദ: ആസ്വാദനം, പ്രാസ്ഥാനിക കൂട്ടായ്മ, ഹുബ്ബുര്‍ റസൂല്‍ പ്രഭാഷണം, സ്വലാത്ത് മജ്‌ലിസ് തുടങ്ങിയ പരിപാടികളില്‍ സയ്യിദ് ജലാലുദ്ധീന്‍ ഉജിരെ, കെ എസ് എം പയോട്ട മുഈനൂദ്ധീന്‍ ബംഗലൂരൂ, സയ്യിദ് ഹസ്സനൂല്‍ അഹ്ദല്‍ തങ്ങള്‍, കര്‍ണാടക എസ് എസ് എഫ് പ്രസി: ഷാഫി സഅദി നന്താപുരം, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, ആലിക്കൂഞ്ഞി മുസ്ലിയാര്‍ ഷിറിയ, എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് അത്താ ഉല്ലാ തങ്ങള്‍ ഉദ്യാവര, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. സ്ഥാപന സാരഥി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂക്ക് തങ്ങള്‍ പൊസോട്ട് മീലാദ് സന്ദേശവും സ്വലാത്ത് ദുആക്ക് നേതൃത്വം നല്‍കി.