ഭീകരതയുടെ പേരിലുള്ള ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കാന്‍ ഭരണകൂടം തയ്യാറാകണം: നൂറുല്‍ ഉലമ എം.എ ഉസ്താദ് |
പുത്തിഗ : ഭീകര വിരുദ്ധ വേട്ടയുടെ പേരില്‍ വന്‍ശക്തിക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന തല തിരിഞ്ഞ നയങ്ങളാണ് ലോകത്ത് ഭീകരതയും തീവ്രവാദവും വളരാന്‍ കാരണമായതെന്ന് ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേല്‍ കാലങ്ങളായി ഫലസ്തീന്‍ മക്കള്‍ക്കു നേരെ നടത്തി കൊണ്ടിരിക്കുന്ന ഭീകരതയ്ക്ക് അമേരിക്കയും കൂട്ടാളികളും എല്ലാ ഒത്താശകളും ചെയ്യുന്നു. അക്രമത്തിനിരയാകുന്ന ഫലസ്തീനിലെ ചെറുപ്പക്കാര്‍ നടത്തുന്ന ചെറുത്ത് നില്‍പുകളെ ഭീകരതയായി മുദ്രകുത്തുന്നു. അമേരിക്കയുടെ കുതന്ത്രങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ നേതൃത്വം പോലും പിന്തുണ നല്‍കുന്നത് ഖേദകരമാണ്. നമ്മുടെ രാജ്യത്തും ഈ ഇരട്ടത്താപ്പ് പ്രകടമാവുന്നത് ഉത്കണ്ഠ ഉണര്‍ത്തുന്നതാണ്. ഗുജറാത്തിലടക്കം ന്യൂന പക്ഷ വിഭാഗത്തിനെതിരെ നടന്ന വംശ ഹത്യയും അതിക്രമങ്ങളും ഭീകരതയാണെന്ന് സമ്മതിക്കാന്‍ ഭരണകൂടം തയ്യാറാകാത്തതാണ് ഇവിടെ തീവ്രവാദ നീക്കങ്ങള്‍ ശക്തിപ്പെടാന്‍ കാരണം. വിവരമില്ലാത്ത ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതില്‍ ഭരണകൂടങ്ങളുടെ നിഷ്‌ക്രിയത്വം കാരണമാകുന്നതായി നൂറുല്‍ ഉലമ പറഞ്ഞു. തീവ്രവാദത്തിന്റെ കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കുന്നതിന് പകരം കോലാഹലങ്ങള്‍ ഉണ്ടാക്കി സമൂഹത്തെ മൊത്തം പ്രതികകൂട്ടില്‍ നിര്‍ത്തുന്ന നടപടി ഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല. വര്‍ധിച്ചു വരുന്ന തീവ്ര ചിന്തയില്‍ നിന്നും ജീര്‍ണതകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ മുഹിമ്മാത്ത്, സഅദിയ്യ പോലുള്ള മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പാഠ്യ പദ്ധതിക്ക് കഴിയുമെന്ന് നൂറുല്‍ ഉലമ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നല്കിയ താത്കാലിക സമൃദ്ധി ധൂര്‍ത്തിന് ഉപയോഗിക്കാതെ കുടുംബത്തിന്റെയും നാടിന്റെയും ഭദ്രതയ്ക്ക് കരുതലായി നില്കാന്‍ പ്രവാസികള്‍ തയ്യാറാകണമെന്ന് എം.എ ഉസ്താദ് ഓര്‍മിപ്പിച്ചു. |
Friday, July 30, 2010
മുഹിമ്മാത്ത് സമ്മേളനത്തിനു ആവേശകരമായ തുടക്കം |
മുഹിമ്മാത്ത് നഗര്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചക്കും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിനും ഔദ്യോഗിക തുടക്കം. മുഹിമ്മാത്ത് നഗറില്‍ വെള്ളി വൈകുന്നേരം 3 മണിക്ക് പ്രഗല്‍ഭ പണ്ഡിതരുടെയും സാദാത്തീങ്ങളുടെയും സാനിധ്യത്തില്‍ അഹ്ദല്‍ മഖാമില്‍ സിയാറത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മുഹിമ്മാത്ത് ട്രഷറര്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പിപി മുഹ് യിദ്ധീന്‍ കുട്ടി മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, എ കെ ഇസ്സുദ്ധീന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.. |
മുഹിമ്മാത്ത് ന്യൂസ് പോര്‍ട്ടല്‍ ഉല്‍ഘാടനം ചെയ്തു |
മുഹിമ്മാത്ത് നഗര്‍ : സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരമായി ന്യൂസ് പോര്‍ട്ടല്‍ ഔദ്യോഗിക ലോംഞ്ചിംഗ് ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍ ശാര്‍ജ നിര്‍വ്വഹിച്ചു. മുഹിമ്മാത്ത് സമ്മേളനത്തിന്റെ പ്രഥമ ദിനത്തില്‍ നടന്ന ചടങ്ങിലാണ് മുഹിമ്മാത്ത് ഡോട്ട് കോം ഔദ്യോഗിക ഉല്‍ഘാടനം നടന്നത്. രണ്ട് വര്‍ഷങ്ങളായി ബീറ്റ എഡിഷന്‍ പ്രവര്‍ത്തിച്ച് വരുന്നു. മുഹിമ്മാത്ത് ചലനങ്ങള്‍ തത്സമയം ലോക മലയാളികളിലേക്ക് എത്തിക്കുന്നതില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മുഹിമ്മാത്ത് ഡോട്ട് കോം പ്രശംസനീയമായ കാല്‍വെപ്പുകളാമ് നടത്തിയത്. പതിനായിരക്കണക്കിന് പ്രേക്ഷകരുമായി ബ്രഹത്തായ ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് വെബ്‌സൈറ്റ്. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ കെ ഇസ്സുദ്ധീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. |
മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉജ്ജ്വലമായി. |
മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉജ്ജ്വലമായി.സാംസ്‌കാരിക സമ്മേളനം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തോമസ് ഡിസൂസ, സിറാജ് ദുബൈ എഡിഷന്‍ ഡയറക്ടര്‍ ഹമീദ് ഈശ്വരമഗലം, കുഞ്ഞാമു മാസ്റ്റര്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി നന്ദിയും പറഞ്ഞു. |
മുഹിമ്മാത്തില്‍ ആണ്ട് നേര്‍ച്ചക്ക് കൊടി ഉയര്‍ന്നു. |
കാസര്‍കോട് : സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയക്ക് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ കൊടി ഉയര്‍ന്നു. ഇനി രണ്ട് നാള്‍ മുഹിമ്മാത്തു പരിസരവും ആത്മീയതയുടെ നിറവില്‍. ആയിരത്തിലേറെ വിദ്യാര്‍ത്ഥികളെയും നൂറുകണക്കിന് പ്രവര്‍ത്തകരെയും സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ നഗരി ഉണര്‍ന്നു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അന്തുഞ്ഞി മൊഗര്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദു റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി തുടങ്ങിയവര്‍ പങ്കോടുത്തു. വ്യാഴാഴ്ച വൈകിട്ട് ഇച്ചിലംകോട് മഖാം സിയാറത്തിനു ശേഷം കുമ്പളയില്‍ നിന്നും വിളംബരമായാണ് പ്രവര്‍ത്തകരും നേതാക്കളും മുഹിമ്മാത്ത് നഗറിലെത്തിയത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിനു പേര്‍ വിളംബരത്തില്‍ കണ്ണികളായി. പൈവളിഗെ കട്ടത്തിലയില്‍ നിര്‍മാണം പൂര്‍ത്തിയായ മുഹിമ്മാത്ത് മസ്ജിദിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍ നിര്‍വഹിച്ചു. ഉച്ചയക്ക് നടന്ന സാംസ്‌കാരിക സമ്മേളനം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തോമസ് ഡിസൂസ, സിറാജ് ദുബൈ എഡിഷന്‍ ഡയറക്ടര്‍ ഹമീദ് ഈശ്വരമഗലം, കുഞ്ഞാമു മാസ്റ്റര്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി നന്ദിയും പറഞ്ഞു. രാത്രി നടന്ന സ്വലാത്ത് മജ്‌ലിസില്‍ ആയിരങ്ങള്‍ എത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. പ്രാരംഭ സമ്മേളനം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, യു.വി ഉസ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മച്ചംപാടി പ്രസംഗിക്കും. കണച്ചൂര്‍ മോണു ഹാജി, യു.ടി ഖാദര്‍ എം.എല്‍.എ, മൊയ്തീന്‍ ബാവ മംഗളുരു, കോണന്തൂര്‍ ബാവ ഹാജി പ്രകാശനം നിര്‍വ്വഹിക്കും. മുഹിമ്മാത്ത്‌സ്വീറ്റ് വാട്ടര്‍ പ്രജക്റ്റിന്റെ ശിലാ സ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബി അബ്ദുല്‍ റസാഖ് ഹാജി നിര്‍വ്വഹിക്കും. വൈകിട്ട് അഞ്ചിന് പ്രവാസി കൂട്ടായ്മ നടക്കും. വൈകിട്ട് ഏഴിന് മഖാം പരിസരത്ത് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സില്‍ സ്വാലിഹ് സഅദി തളിപറമ്പ പ്രാര്‍ഥന നടത്തും. തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സി.പി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ മഞ്ഞനാടി ഉസ്താദ് പ്രാര്‍ഥന നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നതൃത്വം നല്‍കും. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്്‌ബോധനം നടത്തും. പ്രാസ്ഥാനിക സമ്മേളനം, ഫിഖ്ഹ് സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ഥിþ, ഹിമമി സംഗമങ്ങള്‍ തുടങ്ങിയ പ്രൗഢ പരിപാടികള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി സനദ് ദാന മഹാസമ്മേളന ത്തോടെടെ സമാപിക്കും. പതിനായിരം പേര്‍ക്ക് സമ്മേളനം വീക്ഷിക്കാന്‍ പാകത്തില്‍ കൂറ്റന്‍ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. |
മുഹിമ്മാത്തില്‍ മത പ്രഭാഷണ വേദി സമാപിച്ചു |
മുഹിമ്മാത്ത് നഗര്‍ (പുത്തിഗെ) : സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ കഴിഞ്ഞ 25 മുതല്‍ നടന്നു വരുന്ന മതപ്രഭാഷണ പരമ്പര സമാപിച്ചു. ശഅബാന്‍ പതിനഞ്ചാം രാവിന്റെ പുണ്യം പ്രതീക്ഷിച്ച് കഴിഞ്ഞ ദിവസം ആയിരങ്ങളാണ് ഡോ. കൊല്ലം മുഹമ്മദ് കുഞ്ഞി സഖാഫിയുടെ മത പ്രഭാഷണ സമാപന വേദിയില്‍ തടിച്ച് കൂടിയത്. തൗബ, സ്വലാത്ത്, ദിക്‌റ് എന്നിവയ്ക്കു ശേഷം സമൂഹ പ്രാര്‍ത്ഥനയോടെ സമാപിച്ചു. ബുധനാഴ്ച രാത്രി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാരും വെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരും ഉദ്‌ബോധനം നടത്തി. ഇന്ന് (വ്യാഴാഴ്ച) മഗ്‌രിബിന് ശേഷം മുഹിമ്മാത്ത് മസ്ജിദില്‍ നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. ഹാഫിള് അബ്ദുല്‍ സലാം നേതൃത്വം നല്‍കും. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുഹിമ്മാത്ത് ഡോട്ട് കോം പോര്‍ട്ടലിന്റെ ലോഞ്ചിംഗ് þ സംസ്ഥാന ദേവസ്വം മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ നിര്‍വക്കും. സാംസ്‌കാരിക സദസ്സും ഇതോടൊപ്പം നടക്കും. വൈകിട്ട് നാലിന് ഇച്ചിലംകോട് മഖാം സിയാറത്തിന് സയ്യിദ് അബ്ദുല്ല കോയ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക് കുമ്പള മുതല്‍ മുഹിമ്മാത്ത് നഗര്‍ വരെ വിളംബര ജാഥ നടക്കും. 5.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തും. 6.30 ന് പൈവളിഗെ കട്ടത്തിലയില്‍ നിര്‍മാണം പൂര്‍ത്തിയായ മുഹിമ്മാത്ത് മസ്ജിദിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍ നിര്‍വഹിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് അഹ്ദല്‍ മഖാം സിയാറത്തോടെയാണ് ആണ്ട് നേര്‍ച്ചയുടെയും സനദ് ദാന സമ്മേളനത്തിന്റെയും പ്രധാന ചടങ്ങുകള്‍ തുടങ്ങുന്നത്. വെള്ളിയാഴ്ച രാതി ഖത്മുല്‍ ഖുര്‍ആന്‍ ദുആ സമ്മേളനവും ശനിയാഴ്ച പൊതു സമ്മേളനവും നടക്കും. മുഹിമ്മാത്ത് കാരുണ്യ നിധിയിലേക്ക് വിവിധ മഹല്ലുകളില്‍ നിന്ന് കവറുകള്‍ വഴിയും മറ്റും ശേഖരിച്ച വിഭവങ്ങള്‍ ഇന്നലെ മുതല്‍ മുഹിമ്മാത്തില്‍ എത്തിത്തുടങ്ങി. അഹ്ദല്‍ മഖാമില്‍ അഞ്ച് ദിവസമായി മുടങ്ങാതെ നടന്നു വരുന്ന ഖുര്‍ആന്‍ പാരായണത്തില്‍ നൂറു കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. |
Tuesday, July 27, 2010
ത്വാഹിര്‍ തങ്ങള്‍: വിശുദ്ധിയുടെ നിലാവെളിച്ചം
സൈനുല്‍ മുഹഖിഖീന്‍ ശൈഖുനാ സയ്യിദ്
ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ വിയോഗം സൃഷ്ടിച്ച വേദനയ്ക്ക് നാലു വര്‍ഷം.
2006 സെപ്തംബര്‍ 2 ശനിയാഴ്ച ശഅ്ബാന്‍ 10ന്റെ സായം സന്ധ്യയില്‍
പണ്ഡിതന്മാരും മുതഅല്ലിമുകളും ഖുര്‍ആന്‍ കൊണ്ടും നബികീര്‍ത്തനം കൊണ്ടും
അഭൗമ സൗരഭം തീര്‍ത്ത, മാലാഖമാര്‍ പെയ്തിറങ്ങിയ പുണ്യസദസ്സില്‍ വെച്ച്
എല്ലാവരോടും പുഞ്ചിരിയോടെ യാത്ര പറഞ്ഞ് ആ വിശുദ്ധാത്മാവ് ഇലാഹീ
സവിധത്തിലേക്ക് ശാന്തമായി പറന്നുപോയി.
കളങ്കമില്ലാത്ത വിശ്വാസവും വിശ്രമമില്ലാത്ത കര്‍മവും വഴി സ്ഫുടം
ചെയ്‌തെടുത്ത മനസ്സും ശരീരവുമായി റഹ്മത്തിന്റെ മലക്കുകളുടെ
ചിറകിനടിയിലായിരുന്നു വിശുദ്ധിയുടെ പര്യായമായ ത്വാഹിര്‍ തങ്ങളുടെ ഹ്രസ്വമായ
ജീവിതമത്രയും. അതി ഭൗതികതയുടെ ആസക്തി നിറഞ്ഞ ആധുനിക ലോകത്ത് ഒരു
കറാഹത്തിലേക്ക് പോലും നീങ്ങാതെ മനസ്സും ശരീരവും കാത്തുസൂക്ഷിക്കാന്‍
അപാരമായ ഹിമ്മത്ത് തന്നെ വേണം. ത്വാഹിറെന്ന പേര് പോലെ വിശുദ്ധമായിരുന്നു
അവിടുത്തെ ജീവിതമത്രയും.
വിശുദ്ധ പ്രവാചകര്‍ മുഹമ്മദ് നബി(സ)യുമായി ബന്ധപ്പെട്ടതിനെല്ലാം അല്ലാഹു
മഹത്വം നല്‍കി. അവിടുത്തെ വിശുദ്ധ രക്തത്തില്‍ നിന്നുണ്ടായ സന്താന
പരമ്പര-അഹ്‌ലുബൈത്ത് - മുസ്‌ലിം ഉമ്മത്തിന്റെ പ്രതീക്ഷയും അഭയസ്ഥാനവുമാണ്.
പ്രവാചകരുടെ പ്രിയപുത്രി ഫാത്വിമ(റ)യുടെ സന്താന പരമ്പരയിലൂടെ അഹ്‌ലുബൈത്ത്
നിലനിന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെ അഹ്‌ലുബൈത്തിന്റെ പരിശുദ്ധിയും
മഹത്വവും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഹ്‌ലുബൈത്ത് ലോകാവസാനം വരെ
നിലനില്‍ക്കും. പരമ്പരാഗതമായി അവര്‍ നിലനിര്‍ത്തിപ്പോന്നതും പഠിപ്പിച്ചതും
നടപ്പില്‍ വരുത്തിയതുമാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വഴി. മദീന മുനവ്വറയില്‍
നിന്ന് യമനിലെ ഹളര്‍ മൗത്ത് വഴിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഹ്‌ലു
ബൈത്ത് എത്തിയിട്ടുള്ളത്. പലപ്പോഴായി യമനില്‍ നിന്ന് കേരളത്തിലെത്തിയ
സയ്യിദ് ഖബീലകളില്‍ സുപ്രധാനമായൊരു ഖബീലയാണ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍
തങ്ങളുടെ അഹ്ദല്‍ ഖബീല.
ഹുസൈന്‍ (റ)ന്റെ സന്താന പരമ്പരയില്‍ മൂന്നാമത്തെ കണ്ണിയായ മൂസല്‍ ഖാളിം
(റ) വിശ്രുതനാണല്ലോ. ഇവരുടെ 37 മക്കളില്‍ പ്രമുഖനായ ഔന്‍ (റ) ന്റെ ഒമ്പതാം
തലമുറയില്‍ ഏറെ പ്രസിദ്ധനാണ് അലിയ്യുല്‍ അഹ്ദല്‍ (റ). വിനയത്താല്‍
ചാഞ്ഞവന്‍ എന്ന് അഹ്ദലിന് അര്‍ത്ഥമുണ്ട്. തഖ്‌വ, വിജ്ഞാനം, സേവനം
എന്നിവയെല്ലാം നിറഞ്ഞു നില്‍ക്കുമ്പോഴും വിനയത്താല്‍ ശിരസ്സ്
കുനിഞ്ഞവരായിരുന്നു അവര്‍. അല്ലാഹുവിനെ അറിഞ്ഞവര്‍ എന്നും അല്ലാഹുവിലേക്ക്
ഏറ്റവും അടുത്തവര്‍ എന്നുമൊക്കെ അഹ്ദലിന് അര്‍ത്ഥതലങ്ങളുണ്ട്. അഹ്ദല്‍
ഖബീലയില്‍ വിരിഞ്ഞവരെല്ലാം പേര് അന്വര്‍ത്ഥമാക്കി ഇലാഹീ വഴിയില്‍
വിളക്കുമാടങ്ങളായി പരിലസിച്ചു. അലിയ്യുല്‍ അഹ്ദലിന്റെ സന്താന പരമ്പരയില്‍
പതിനാറാം കണ്ണിയാണ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഖിയാമി അഹ്ദല്‍ (റ). ഒരു
നിയോഗം പോലെ അദ്ദേഹം യമനില്‍ നിന്നും ദീനീ പ്രതാപമുറങ്ങുന്ന മലബാറില്‍
വന്നു ബൈത്താന്‍ ഔലിയയുടെ മകളെ വിവാഹം ചെയ്യുന്നു. ആ ദാമ്പത്യ വല്ലരിയില്‍
അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ എന്ന കുട്ടിയെ സമ്മാനിച്ച് മഹാന്‍ മക്കയിലേക്ക്
തിരിച്ചുപോകുന്നു. പന്ത്രണ്ടാം വയസ്സില്‍ മകന്‍ പിതാവിനെതേടി
മക്കയിലേക്ക്. പിതാവിനുകീഴിലും പ്രമുഖപണ്ഡിതന്മാര്ക്കുകീഴിലു
വര്‍ഷത്തെ ദീനി വിജ്ഞാനംനുകര്‍ന്ന സേവന ദൗത്യവുമായി സയ്യിദ് അബ്ദുല്‍
ഖാദിര്‍ അഹ്ദല്‍ മലബാറിലേക്ക് തിരിച്ചുവന്നു. ഇവരുടെ സന്താനങ്ങളില്‍
പ്രമുഖനായ സയ്യിദ് മുഹമ്മദ് അല്‍ അഹ്ദല്‍ കുഞ്ഞി സീതിക്കോയ തങ്ങള്‍ക്ക് 11
മക്കള്‍. മൂത്ത പുത്രന്‍ സയ്യിദ് മുഹമ്മദ് കോയഞ്ഞി തങ്ങളുടെ 10 മക്കളില്‍
അഞ്ചാമനാണ് നമ്മുടെ നാടിന്റെ ആത്മീയ വെളിച്ചമായി പരിലസിച്ച ശൈഖ് സയ്യിദ്
മുഹമ്മദ് ത്വാഹിറുല്‍ അഹ്ദല്‍ (റ). കൊന്നാരയില്‍ അന്ത്യവിശ്രമം കൊള്ളുന്ന
കൊഞ്ഞുള്ള ഉപ്പാപ്പ തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ പൂക്കുഞ്ഞി തങ്ങള്‍
ബുഖാരിയുടെ മകന്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ ബുഖാരി തങ്ങളുടെ മകള്‍
ശരീഫ ഫാത്വിമ കുഞ്ഞി ബീവിയാണ് ത്വാഹിര്‍ തങ്ങളുടെ വന്ദ്യ മാതാവ്. അഹ്ദല്‍,
ബുഖാരി ഖബീലകളുടെ വംശ വിശുദ്ധിയുമായി പുണ്യ ജന്മമായിരുന്നു എല്ലാ നിലയിലും
വിശുദ്ധിയുടെ പര്യായമായ തങ്ങളുടേത്. (ജനനം ഹിജ്‌റ 1365 ജുമാദുല്‍ ആഖിര്‍
25).
ഇല്ലായ്മകളുടെ വറുതികള്‍ക്കിടയിലും നന്മകളൊന്നും കൈവിടാത്ത
കുടുംബമായിരുന്നു തങ്ങളുടേത്. കൊടിയ ദാരിദ്ര്യത്തിനിടയിലും മക്കളെയെല്ലാം
ഇല്‍മിന്റെ ഉന്നതങ്ങള്‍ ചവിട്ടിക്കയറാന്‍ പാകമാക്കി. മദ്രസാ പഠനത്തോടൊപ്പം
ദര്‍സ് പഠനം തുടങ്ങിയ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പിന്നീട് പല
നാടുകളിലായി പഠനം പൂര്‍ത്തിയാക്കി. കിലോമീറ്റുകള്‍ നടന്നു ചെന്നാണ് അന്ന്
തങ്ങള്‍ പഠിച്ചത്. 1972ല്‍ ഫൈസി ബിരുദവുമായി പൊതു സേവന രംഗത്തേക്ക്. ഒരു
നിയോഗമെന്നു തന്നെ പറയാം തങ്ങളുടെ സേവനപഥം കാസര്‍കോടിന് ലഭിച്ചു.
ഉറുമിയില്‍ മുദരിസായി കാസര്‍കോടിനെ സ്വീകരിച്ച തങ്ങള്‍ പിന്നീട് ഈ നാടിന്റെ
ഭാഗമായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ സംഘാടന
മേഖലകളിലും തങ്ങള്‍ ശ്രദ്ധയൂന്നി. എഴുപതുകളുടെ അവസാനം കട്ടത്തടുക്കയില്‍
ഒരു യതീംഖാനയിലൂടെ തുടങ്ങിയ സാമൂഹിക വിപ്ലവം 1992ല്‍ മുഹിമ്മാത്തിന്റെ
പിറവിയോടെ ഉന്നതങ്ങളിലെത്തി.
ത്വാഹിര്‍ തങ്ങളുടെ പ്രിയ മുഹിമ്മാത്ത്
ഒരു നാടിനെയും സമൂഹത്തെയും വിദ്യാഭ്യാസപരമായും സാമ്പത്തികമായും
ആത്മീയമായും എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന ത്വാഹിര്‍ തങ്ങളുടെ
വര്‍ഷങ്ങളുടെ ചിന്തയുടെയും അധ്വാനത്തിന്റെയും ഫലമാണ് കാസര്‍കോട് താലൂക്കിലെ
പുത്തിഗെയിലെ മുഹിമ്മാത്ത് സ്ഥാപന സമുച്ചയം. സ്വന്തം കീശയില്‍ നിന്ന്
കാശെടുത്ത് സ്ഥലം വാങ്ങി ആളുകള്‍ തിരിഞ്ഞു നോക്കാന്‍ പോലും മടിച്ചിരുന്ന
കട്ടത്തടുക്കയിലെ പാറപ്പുറത്ത് തങ്ങള്‍ നട്ടുപിടിപ്പിച്ച മുഹിമ്മാത്തിനെ
ഒന്നര ദശാബ്ദം കൊണ്ട് 35 ഏക്കര്‍ വിസ്തൃതിയില്‍ 20ലേറെ സ്ഥാപന
സമുച്ചയങ്ങളുള്ള വലിയൊരു കാരുണ്യ കേന്ദ്രമാക്കി വളര്‍ത്തിയെടുത്താണ്
തങ്ങള്‍ വിടചൊല്ലിയത്. അവിടുത്തെ അഭിലാഷം പോലെ അനാഥ-അഗതികളും
മുതഅല്ലിമുകളും ഹാഫിളുകളുമായ ആയിരത്തോളം അന്തേവാസികളുടെ തസ്ബീഹിന്റെയും
ഖുര്‍ആന്‍ പാരായണത്തിന്റെയും മാധുര്യമാസ്വദിച്ച് മുഹിമ്മാത്ത് മസ്ജിദിനു
ചാരെ ശൈഖുനാ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അന്ത്യ വിശ്രമം
കൊള്ളുന്നു. ഇരുപതാണ്ട് പൂര്‍ത്തിയാക്കുന്ന മുഹിമ്മാത്ത് ഇന്ന് ഉത്തര
കേരളത്തിന്റെയും ദക്ഷിണ കര്‍ണ്ണാടകയുടെയും പ്രതീക്ഷയുടെ തുരുത്താണ്.
പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന
മുഹിമ്മാത്ത് തങ്ങളുസ്താദിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഉദാരമതികളുടെ
സഹായ സഹകരണങ്ങള്‍ കൊണ്ട് ഇന്ന് വളര്‍ച്ചയുടെ പടവുകളൊന്നൊന്നായി
ചവിട്ടിക്കയറുന്നു. ഒരു സ്ഥാപനത്തോടൊപ്പം സമൂഹവും വളരുന്ന വിസ്മയ
ദൃശ്യമാണ് മുഹിമ്മാത്ത് നഗര്‍.
ആണ്ട് നേര്‍ച്ച
മുഹിമ്മാത്ത് സ്ഥാപന കവാടത്തില്‍ ആത്മീയ പ്രൗഢിയോടെ ഉയര്‍ന്നു
നില്‍ക്കുന്ന ഖുബ്ബകള്‍ക്കു കീഴെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ
മഖ്ബറ. ജീവിത കാലത്തെന്ന പോലെ മരണ ശേഷവും പ്രതിദിനം നൂറുകണക്കിനാളുകളാണ്
തങ്ങളെ സന്ദര്‍ശിക്കാനെത്തുന്നത്. രാപ്പകലെന്നില്ലാതെ അനേകമാളുകള്‍ ഈ
മസാറിലെത്തി ആത്മ സംതൃപ്തിയോടെ തിരിച്ചുപോകുന്നു. എല്ലാ ദിവസവും കൂട്ട
സിയാറത്തുകള്‍! എല്ലാ വര്‍ഷവും ശഅ്ബാനില്‍ തങ്ങളുടെ വഫാത്വിന്റെ വാര്‍ഷികം
സമുചിതമായി ആചരിക്കുന്നു. മുഹിമ്മാത്ത് നഗറിനു പുറമെ നാടൊട്ടുക്കും
അനുസ്മരണ പരിപാടികള്‍ നടക്കുന്നു. വിശുദ്ധ ജീവിതം ചര്‍ച്ച ചെയ്യുന്ന
വേദികള്‍ എങ്ങും സജീവമാകുന്നു.
മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയുടെ സമാപന പരിപാടികള്‍ വ്യാഴാഴ്ച തുടങ്ങും.
സമാപന ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന മുഹിമ്മാത്ത് വാര്‍ഷിക
സനദ് ദാന സമ്മേളന പരിപാടികള്‍ക്ക് വ്യാഴാഴ്ച (ഈ മാസം 29ന്) തുടക്കം
കുറിക്കും. 25ന് തുടങ്ങിയ മതപ്രഭാഷണ പരമ്പര ബുധനാഴ്ച രാത്രി സമാപിക്കും.
മൂന്ന് ദിവസങ്ങളിലായി ദിഖ്ര്‍ ദുആ സമ്മേളനം, പ്രാസ്ഥാനിക സമ്മേളനം, ഫിഖ്ഹ്
സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ഥിþ, ഹിമമി സംഗമങ്ങള്‍ തുടങ്ങിയ പ്രൗഢ
പരിപാടികള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി സനദ് ദാന മഹാസമ്മേളനത്തോടെ
സമാപിക്കും.
പ്രതിദിനം നൂറുകണക്കിന് വിശ്വാസികള്‍ സിയാറത്തിനെത്തുന്ന അഹ്ദല്‍
മഖാമില്‍ നടക്കുന്ന ആണ്ട് നേര്‍ച്ച പതിനായിരങ്ങളുടെ ആത്മീയ സംഗമവേദിയാകും.
പ്രമുഖ പണ്ഡിതര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കും. 92 ല്‍
സ്ഥാപിതമായ തെന്നിന്ത്യയിലെ പ്രമുഖ മത ഭൗതിക സമന്വയ വിദ്യാ കേന്ദ്രമായ
മുഹിമ്മാത്ത് സ്ഥാപന സമുച്ചയത്തിന്റെ വാര്‍ഷികവും ശരീഅത്ത് ഹിഫ്‌ളുല്‍
ഖുര്‍ആന്‍ കോളെജുകളുടെ സനദ് ദാനവുമാണ് മുഹിമ്മാത്തിന്റെ സ്ഥാപകന്‍ കൂടിയായ
സയ്യദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച്
പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്നത്.
29ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുഹിമ്മാത്ത് ഡോട്ട് കോം പോര്‍ട്ടലിന്റെ
ലോഞ്ചിംഗ് þ സംസ്ഥാന ദേവസ്വം മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍
നിര്‍വക്കും. വ്യാഴാഴ്ച വൈകിട്ട് നാലിന് ഇച്ചിലംകോട് മഖാം സിയാറത്തിന്
സയ്യിദ് അബ്ദുല്ല കോയ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക്
കുമ്പള മുതല്‍ മുഹിമ്മാത്ത് നഗര്‍ വരെ വിളംബര ജാഥ നടക്കും. 5.30 ന് സ്വാഗത
സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക
ഉയര്‍ത്തും. 6.30 ന് പൈവളിഗെ കട്ടത്തിലയില്‍ നിര്‍മാണം പൂര്‍ത്തിയായ
മുഹിമ്മാത്ത് മസ്ജിദിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍
നിര്‍വഹിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ്
കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. പ്രാരംഭ സമ്മേളനം സയ്യിദ്
ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍
ഉദ്ഘാടനം ചെയ്യും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, യു.വി
ഉസ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മച്ചംപാടി
പ്രസംഗിക്കും. കണച്ചൂര്‍ മോണു ഹാജി, യു.ടി ഖാദര്‍ എം.എല്‍.എ, മൊയ്തീന്‍ ബാവ
മംഗളുരു, കോണന്തൂര്‍ ബാവ ഹാജി പ്രകാശനം നിര്‍വ്വഹിക്കും. നാലിന്
മുഹിമ്മാത്ത് സ്വീറ്റ് വാട്ടര്‍ പ്രജക്റ്റിന്റെ ശിലാ സ്ഥാപനം ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് പി ബി അബ്ദുല്‍ റസാഖ് ഹാജി നിര്‍വ്വഹിക്കും.
വൈകിട്ട് അഞ്ചിന് പ്രവാസി കൂട്ടായ്മ സി അബ്ദുല്ല മുസ്‌ലിയാരുടെ
അധ്യക്ഷതയില്‍ സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ
ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകിട്ട് ഏഴിന് മഖാം പരിസരത്ത് നടക്കുന്ന
ഖത്മുല്‍ ഖുര്‍ആന്‍ സദസ്സില്‍ സ്വാലിഹ് സഅദി തളിപറമ്പ പ്രാര്‍ഥന നടത്തും.
തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സി.പി മുഹമ്മദ് കുഞ്ഞി
മുസ്‌ലിയാര്‍ മഞ്ഞനാടി ഉസ്താദ് പ്രാര്‍ഥന നടത്തും. സയ്യിദ് ഫസല്‍ കോയമ്മ
തങ്ങള്‍ കുറാ നതൃത്വം നല്‍കും. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്്‌ബോധനം
നടത്തും.
ജൂലൈ 31 ന് രാവിലെ 8.30 ന് ഹിമമി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഹാജി അമീറലി
ചൂരിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം
ചെയ്യും.10.30 ന് ഫിഖ്ഹ് സെമിനാര്‍ എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍
ആലമ്പാടിയുടെ അധ്യക്ഷതയില്‍ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം
ചെയ്യും.
മുഹിമ്മാത്ത് മെഡിക്കല്‍ ക്യാമ്പ്
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നലാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മുഹിമ്മാത്ത് ക്യാമ്പസില്‍ ഏനപ്പോയ മെഡിക്കല്‍ കോളേജിന്റെ
സഹകരണത്തടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. അഡ്വ. സി.എച്ച് കുഞ്ഞമ്പു
എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്
അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എ.കെ.ഇസ്സുദ്ദീന്‍
സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ
സഖാഫി കളത്തൂര്‍, അന്തുഞ്ഞി മൊഗര്‍, പി.ഇബ്രാഹീം, ഉമര്‍ സഖാഫി, സി.എന്‍
അബ്ദുലല്‍ ഖാദിര്‍ മാസ്റ്റര്‍ തുടങ്ഹിയവര്‍ സംബന്ധിച്ചു.
ജനറല്‍ മെഡിസിന്‍, ഇ.എന്‍.റ്റി, കണ്ണ്, ഡെന്റല്‍, എല്ല്, സ്ത്രീ രോഗം,
ശിശു രോഗം തുടങ്ങിയ വാഭാഗങ്ങളിലായി 600 ലേറെ രോഗികള്‍ പരിശോധനക്കെത്തി.
സൗജന്യ മരുന്നും തുടര്‍ ചികിത്സയും ലഭ്യമാക്കും.
Monday, July 26, 2010
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ അനുസ്മരണം നടത്തി |
മുഗു. മൊഗരറഡുക്ക ബദര്‍ ജ്മാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ അനുസ്മരണവും മുഹിമ്മാത്ത് പ്രചരണവും നടത്തി. എം അന്തുഞ്ഞി മൊഗര്‍ അധ്യക്ഷത വഹിച്ചു. ആലികുഞ്ഞി മദനി ബാപാലിപൊനം (മുഹിമ്മാത്ത്, മുബൈ) ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ അമാനി കന്തല്‍, അബ്ദുല്ല അടര്‍ച്ചാല്‍ പ്രസംഗിച്ചു. |
മുതഅല്ലിം സമ്മേളനം ആഗസ്റ്റ് 5ന് |
കുമ്പള: ഒക്‌ടോബര്‍ ഒമ്പതിന് കോഴിക്കോട്ട് വെച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മുതഅല്ലിം സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി എസ് എസ് എഫ് കുമ്പള ഡിവി ഷന്‍ കമ്മിറ്റി ആഗസ്റ്റ് 5ന് മുതഅല്ലിം സമ്മേളനം സംഘടിപ്പിക്കുന്നു. ശാന്തിപള്ളം മുഹിമ്മാത്ത് മദ്‌റസ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജൂലൈ 30 ന് മുമ്പായി പുര്‍ത്തിയാക്കണം യോഗത്തില്‍ അഷ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി തോക്കെ, ലത്വീഫ് മദനി കുബണൂര്‍, റഫീഖ് മൊഗറഡുക്ക, സിദ്ദീഖ് കോളിയൂര്‍, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് മച്ചംമ്പടി, റഹീം സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. |
Sunday, July 25, 2010
മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഢമായ തുടക്കം.
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നലാം ആണ്ട് നേര്‍ച്ചയ്ക്ക് തുടക്കം കുറിച്ച്
മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിനും മത പ്രഭാഷണ പരമ്പരയ്ക്കും
പ്രൗഢമായ തുടക്കം. ഈ മാസം 31 വരെ നീണ്ട് നില്‍ക്കുന്ന ആണ്ട് നേര്‍ച്ചയിലും
മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിലും പതിനായിരങ്ങള്‍ സംബന്ധിക്കും.
ഞായറാഴ്ച വൈകിട്ട് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്
കെ.എസ്.എം പയോട്ട ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍
അധ്യക്ഷത വഹിച്ചു. ഖലീല്‍ സ്വലാഹ് ചെയര്‍മാന്‍ സയ്യിദ് ഉമ്പിച്ചി തങ്ങള്‍,
സയ്യിദ് ഹനീഫ് ആദൂര്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, സി.എം അബ്ദു
റഹ്മാന്‍ മുസ്‌ലിയാര്‍ ചള്ളങ്കയം, അബ്ദു റഹ്മാന്‍ അഹ്‌സനി, അബ്ദു റഹമാന്‍
ജീലാനി പ്രസംഗിച്ചു. 30ന് രാത്രിവരെ മഖ്ബറയില്‍ ഖുര്‍ആന്‍ പാരായണം
നടക്കും.
രാത്രി മതപ്രഭാഷണവേദിയുടെ ഉദ്ഘാടനം ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം
നിര്‍വഹിച്ചു. ഇന്നും (തിങ്കള്‍) നാളെയും കൂടി മുഹമ്മദ് കുഞ്ഞി സഖാഫിയുടെ
പ്രഭാഷണമുണ്ടാകും. 28ന് എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും.
രാവിലെ മുഹിമ്മാത്ത് ക്യാമ്പസില്‍ ഏനപ്പോയ മെഡിക്കല്‍ കോളേജിന്റെ
സഹകരണത്തടെ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് അഡ്വ. സി.എച്ച് കുഞ്ഞമ്പു
എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്
അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എ.കെ.ഇസ്സുദ്ദീന്‍
സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ
സഖാഫി കളത്തൂര്‍, അന്തുഞ്ഞി മൊഗര്‍, ബശീര്‍ പുളിക്കൂര്‍ പി.ഇബ്രാഹീം,
ഉമര്‍ സഖാഫി, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
ജനറല്‍ മെഡിസിന്‍, ഇ.എന്‍.റ്റി, കണ്ണ്, ഡെന്റല്‍, എല്ല്, സ്ത്രീ രോഗം,
ശിശു രോഗം തുടങ്ങിയ വാഭാഗങ്ങളിലായി 600 ലേറെ രോഗികള്‍ പരിശോധനക്കെത്തി.
സൗജന്യ മരുന്നും തുടര്‍ ചികിത്സയും ലഭ്യമാക്കും.
മുഹിമ്മാത്ത് സനദ് ദാന സമ്മേളന പരിപാടികള്‍ക്ക് 29 ന് പതാക ഉയരും.
പ്രവാസി, ഉലമ, പ്രസ്ഥാനിക, പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങളും നടക്കും. 31ന്
സനദ് ദാനത്തോടെ സമാപിക്കും.
മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് യോജിക്കാത്തത് :ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി |
മുഹിമ്മാത്ത് നഗര്‍ (പുത്തിഗെ): ഒരു തീവ്രവാദ സംഘടനയെ എതിര്‍ക്കാനെന്ന പേരില്‍ മുഖ്യ മന്ത്രി നടത്തിയ പ്രസ്താവന വര്‍ഗീയ സംഘടനകള്‍ക്ക് വളം വെച്ച് കൊടുക്കുന്നതും വഹിക്കുന്ന പദവിക്ക് യോജിക്കാത്ത വിധം ഇസ്ലാമിനെ മൊത്തം ആക്ഷേപിക്കുന്ന നിലയില്‍ വിലകുറഞ്ഞതായിപ്പോയെന്നും എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയുടെ ഭാഗമായുള്ള മത പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
മുഹിമ്മാത്ത് ഓണ്‍ലൈന്‍ സര്‍ഗോല്‍സവത്തിന് തിരശീല വീണു. യൂനുസ് ചെരുമ്പയ്ക്ക് കമ്പ്യുട്ടര്‍
പുത്തിഗെ. മുഹിമ്മാത്ത് വെബ് പോര്‍ട്ടല്‍ ഔദ്യോഗിക ലേഞ്ചിംഗ് ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍
സര്‍ഗോല്‍സവം ഇശല്‍ മഴ 2010 സമാപിച്ചു. മുഹിമ്മാത്തില്‍ നടന്ന ഫൈനല്‍
റൗണ്ടില്‍ 21 പ്രകല്‍ഭരായ ഗായകരെ പിന്തള്ളി യുനുസ് ചെരുമ്പ ഒന്നാം സ്ഥാന
മായ പേഴ്‌സണല്‍ കമ്പ്യുട്ടര്‍ സ്വന്തമാക്കി രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറം
ജില്ലയിലെ ശാഹിദ് വളാഞ്ചേരി സ്വര്‍ണ മെഡലിന് അര്‍ഹനായി. അബ്ദുല്‍ റഷീദ്
കട്ടത്തടുക്ക, അശ്ഫാഖ് തളങ്കര എന്നിവര്‍ മുന്നാം സ്ഥാനം പങ്കിട്ടു. 18
പേര്‍ പ്രോത്സാഹന സമ്മേലനത്തിന് അര്‍ഹരായി.
ജില്ലയിലെ നാല് കേന്ത്രങഅങളില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ 78
വിജയിച്ച 78 മാപ്പിലപ്പാട്ട് കലാകാരന്‍ മാരില്‍ നിന്നും രണ്ട്
ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ നിന്നാണ് ഫൈനല്‍ റൗണ്ടിലേക്ക് 22 പേരെ
തെരെഞ്ഞെടുത്തത്.
സമാപന മത്സരം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട്
അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ മനേജര്‍ എ കെ
ഇസ്സുദ്ദീന്‍ സഖാഫി അധ്യക്ഷതവഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍
മൂസ സഖാഫി കളത്തൂര്‍, ഭഷീര്‍ പുളിക്കൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, ഇബ്രാഹിം
സഖാഫി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രമുഖ മാപ്പിലപ്പാട്ട് ഗായകരായ അശ്രഫ് എടക്കര, ഇസ്മായീല്‍
തളങ്കര, യൂസുഫ് കട്ടത്തടുക്ക, ഉസ്മാന്‍ സഖാഫി തലക്കി, എന്നിവര്‍ക്ക് പുറമെ
ഖത്തറില്‍ നിന്നും ഫാറൂഖ് അമാനി ഓണ്‍ലൈന്‍ ജഡ്ജ്‌മെന്റും
നടത്തി.ഖിസ്സപ്പാട്ട് ഓണ്‍ലൈന്‍ മത്സരം ആഗോള തലത്തില്‍ ആയിരങ്ങള്‍ തത്സമയം
വീക്ഷിച്ചു. വിജയികള്‍ക്ക് 31ന് നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന
സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരമം ചെയ്യും.
ത്വാഹിര്‍ തങ്ങളുടെ ജീവിതം സമുദായത്തിന് മാത്യക -കല്ലക്കട്ട തങ്ങള്‍ |
ദുബായ്: കാസര്‍കോട് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ സ്ഥിതി ചെയ്യുന്ന മുഹിമ്മാത്ത് സ്ഥാപകനൂം, ആത്മീയ നേതാവുമായിരുന്ന ത്വാഹിര്‍ തങ്ങളുടെ ജീവിതവും, മരണവും സമുദായത്തിന് മാത്യകയായിരുന്നുവെന്ന് സയ്യിദ് ഇബ്രാഹിം തങ്ങള്‍ കല്ലക്കട്ട പ്രസ്താവിച്ചു. ദുബൈയില്‍ സംഘടിപിച്ച മര്‍ഹൂം ത്വാഹിര്‍ തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍. എം,എ.മുഹമ്മദ് മുസ്‌ലിയാര്‍ ബായാര്‍ അദ്ധ്യക്ഷം വഹിച്ചു. മുനീര്‍ ഹിമമി തളിപറംബ് അനുസ്മരണ പ്രഭാഷണം നടത്തി. ത്വാഹ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എന്‍.എ.ബക്കര്‍ അംഗടിമുഗര്‍, യൂസഫ് ഹാജി കളത്തൂര്‍, ഡി.എ.മുഹമ്മദ്, ഇബ്രാഹിം കളത്തൂര്‍, ലെത്തീഫ് ഹാജി പൈവളിഗെ, ബഷീര്‍ ഹാജി മുഹിമ്മാത്ത് മുന്നൂര്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി, കോടി ലെത്തീഫ് ഹാജി, എം.കെ.അലി പെര്‍മുദെ, ഗുഡെഡ കുഞ്ഞാലി,കൊല്ലക്കണ്ടം അബ്ദുല്ല, മുനീര്‍ ഹിമമി എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി. |
ഇസ്‌ലാം കേരള ഡോട്ട് കോം ഉദ്ഘാടനം ചെയ്തു
കാസര്‍കോഡ്: സുന്നി ആശയ പ്രചാരണ രംഗത്ത് സൈബര്‍ ലോകത്തെ പ്രഥമ സംരംഭമായ ഇസ്‌ലാംകേരള ഡോട്ട് കോമിന്റെ വിപുലീകരിച്ച വെബ്‌സൈറ്റ് അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ന ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക വിശ്വാസ അനുഷ്ഠാന പ്രചാരണ രംഗത്ത് പതിറ്റാണ്ടോളം പഴക്കമുളള ഈ
പേര്‍ട്ടലില്‍ ആശയ പഠനത്തിന് പ്രാധാന്യം നല്‍കി പ്രമുഖ പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍ കാലിക പ്രധാന്യമുളള ലേഖനങ്ങള്‍ എന്നിവ ലഭ്യമാകും.(www.islamkerala.com
തുരുത്തി, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, ഹമീദ് പരപ്പ, അബ്ദുല്‍ അസീസ് സൈനി,
മുഹമ്മദ് സഖാഫി തോക്കെ, അബ്ബാസ് കുഞ്ചാര്‍, തുടങ്ങിയഒക്ത സംബന്ധിച്ചു.
റാശിദ് ദേളി സ്വാഗതം പറഞ്ഞു
മാപ്പിളപ്പാട്ടുകളുടെ തനിമ നിലനിര്‍ത്തണം: പള്ളങ്കോട് |
പുത്തിഗെ: മാപ്പിളപ്പാട്ടുകളുടെ യഥാര്‍ത്ഥ തനിമയും ശൈലിയും എന്നും കാത്ത് സൂക്ഷിക്കണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് ഡോട്ട് കോം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവ് ഇശല്‍മഴ 2010 ഫൈനല്‍ റൗണ്ട് മത്സരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രണയ ഗാനങ്ങളുടെയും ആധുനിക മ്യൂസിക്കുകളുടേയും കുത്തൊഴുക്കില്‍ മാപ്പിളപ്പാട്ടിന്റെ യഥാര്‍ത്ഥ തനിമ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും മുഹിമ്മാത്ത് ഡോട്ട് കോം ഇതിനെതിരെ പുത്തന്‍ പ്രതീക്ഷകളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ കെ ഇസ്സുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉസ്മാന്‍ സഖാഫി തലക്കി, ആദം സഖാഫി പള്ളപ്പാടി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി ഇസ്മായില്‍ തളങ്കര, യൂസുഫ് മാസ്റ്റര്‍ പി എച്ച്, ലത്തീഫ് പള്ളത്തടുക്ക, എ കെ സഅദി ചുള്ളിക്കാനം, സലാം ഐഡിയ, മുഹ് യിദ്ധീന്‍ ഹിമമി, മുനീര്‍ ഹിമമി, ശുക്കൂര്‍ ഇര്‍ഫാനി, ഹസന്‍കുഞ്ഞി മള്ഹര്‍, ചിയ്യൂര്‍ അബ്ദുല്ല സഅദി, ഖാസിം മദനി, സിദ്ധീഖ് പൂത്തപ്പലം, നൗഷാദ് അമാനി, അസീസ് ഹിമമി, ആരിഫ് മച്ചമ്പാടി, ജഅ്ഫര്‍ സി എന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആരിഫ് സി എന്‍ നന്ദിയും പറഞ്ഞു. |
Friday, July 23, 2010
ഇശല്‍ മഴ 2010 : ഫൈനല്‍ മത്സരം ജൂലൈ 24 ന് |
കുമ്പള: കേരളത്തിലെയും കര്‍ണാടകയിലെയും മാപ്പിളപ്പാട്ടുപ്രേമികള്‍ക്കുവേണ്ടി മുഹിമ്മാത്ത് ഡോട്ട്‌കോം സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ സര്‍ഗോത്സവ് -ഇശല്‍ മഴ -2010 ഫൈനല്‍ റൗണ്ട ് മത്സരം നാളെ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. ആറ് ഘട്ടങ്ങളിലായി നടന്ന ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ കര്‍ണ്ണാടകയിലെ മത്സരാര്‍ത്ഥികളും ഫൈനല്‍ മത്സരത്തിലേക്ക യോഗ്യത നേടിയിട്ടുണ്ട്. സനദ് ദാന സമ്മേളന ഭാഗമായാണ് ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരം സംഖടിപ്പിച്ചിരിക്കുന്നത്. ഇസ്മാഈല്‍ തളങ്കര, അശ്‌റഫ് എടക്കര, യൂസുഫ് മാസ്റ്റര്‍ പി എച്ച് തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍. ഇവര്‍ക്കു പുറമെ ഓണ്‍ ലൈന്‍ ജൂറി, പ്രേക്ഷകസന്ദേശം തുടങ്ങിയവ കൂടി പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.വിജയികള്‍ക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സ്വര്‍ണ്ണ നാണയം തുടങ്ങിയ സമ്മാനങ്ങള്‍ ലഭിക്കും. കാസറഗോഡിലെ റിയല്‍ കമ്പ്യൂട്ടര്‍ കമ്പനിയുമായി സഹകരിച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ റൗണ്ടിലെ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 10.30 ന് മുഹിമ്മാത്ത് ഡോട്ട് കോമില്‍ സംപ്രേക്ഷണം ചെയ്തു വരുന്നു. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ആദം സഖാഫി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, മുനീര്‍ ഹിമമി മാണിമൂല, മുഹ് യിദ്ധീന്‍ ഹിമമി ചേരൂര്‍, എ കെ സഅദി ചുള്ളിക്കാനം, അബ്ദുസ്സലാം ഐഡിയ, ലത്തീഫ് പള്ളത്തടുക്ക, ബശീര്‍ പുളിക്കൂര്‍, ശുകൂര്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു. |
മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആനും മതപ്രഭാഷണവും ഞായര്‍ തുടങ്ങും |
പുത്തിഗെ: മുഹിമ്മാത്ത് സമ്മേളന പരിപാടികള്‍ക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചക്കും നാളെ മുഹിമ്മാത്ത് നഗറില്‍ തുടക്കമാവും. രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകിട്ട് നാലിന് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. 30ന് രാത്രിവരെ മുടങ്ങാതെ മഖ്ബറയില്‍ ഖുര്‍ആന്‍ പാരായണം നടക്കും. വിദൂരദിക്കുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമടക്കം സൗകര്യങ്ങളൊരുക്കിയിട്ടു്ണ്ട്. നാലു നാള്‍ നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണവേദിയുടെ ഉദ്ഘാടനവും നാളെ രാത്രി നടക്കും. പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം 27 വരെ എല്ലാദിവസവും മഗ്‌രിബ് നിസ്‌കാരശേഷം പ്രസംഗിക്കും. 28ന് എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും. 29ന് സമ്മേളനത്തിന് പതാക ഉയരും. 31ന് പതിനായിരങ്ങളുടെ സംഗമത്തോടെ സമാപിക്കും. പ്രവാസി, ഉലമ, പ്രസ്ഥാനിക, പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങളും നടക്കും. |
ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും
Wednesday, July 21, 2010
മതമറിയാത്തവര്‍ മതം പറയുന്നത് ആപത്ത്: S.S.F |
മുള്ളേരിയ: മതത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് മതാചര്യരെ നിന്ദിക്കുന്നതെന്നും അതിന്റെ പേരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും എസ്.എസ്.എഫ് മുള്ളേരിയ സെക്ടര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. |
ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും |
കാരന്തൂര്‍: പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ആസ്പദമാക്കി നടന്ന ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും മര്‍കസില്‍ നടന്നു. ജനറല്‍ മനേജര്‍ സി മുഹമ്മദ് ഫൈസി ഉല്‍ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി പൊസോട്ട്, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കോട്ടൂര്‍ കഞ്ഞമ്മു മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപള്ളി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി എ ഹൈദറൂസ് മുസ് ലിയാര്‍ കൊല്ലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, മുഹമ്മദ് അഹ്‌സനി പകര, അലവി സഖാഫി കൊളത്തൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സംബന്ധിക്കും. തൗഹീദ് ഒരു പഠനം എന്ന വിഷയത്തില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരവും ഹദീസ് പ്രാധാന്യവും പ്രാമാണികതയും എന്ന വിഷയത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ക്‌ളാസെടുക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധമവതരിപ്പിക്കും. ഇമാം ബുഖാരിയുടെ ചരിത്ര ജീവിതത്തെ കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച 'ഇമാം ബുഖാരി ചരിത്ര ജീവിതം രചനാ സംവേദനം' എന്ന കൃതി സംഗമത്തില്‍ പ്രകാശനം ചെയ്യും. |
സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം: വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. |
സഅദാബാദ്: വിശുദ്ധ റമസാനില്‍ പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സംഘടനാ പ്രതിനിധികളുടെയും സഹകാരികളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശാഫി ഹാജി കീഴൂര്‍ (ചെയര്‍മാന്‍) സുലൈമാന്‍ കരിവെളളൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി കെ അബ്ദുല്ല ഹാജി ബേര്‍ക്ക, അബ്ദുല്‍ ഹകീം കോഴിത്തിടില്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പളളി, മൊയ്തു ഹാജി അല്‍ മദീന, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് (ൈവ. ചെയര്‍മാന്‍) അയ്യൂബ്ഖാന്‍ സഅദി കൊല്ലം (കണ്‍വീനര്‍) ഇസ്മായില്‍ സഅദി പാറപ്പളളി, അബ്ദുല്‍ അസീസ് സൈനി, അലി പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ തോട്ടം (ജോ. കണ്‍വീനര്‍) കാപ്ടന്‍ ശരീഫ് കല്ലട്ര (ട്രഷറര്‍) വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി : പ്രചാരണം :കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (ചെയര്‍മാന്‍) ഹമീദ് പരപ്പ (കണ്‍വീനര്‍) ഫുഡ്: സി അബ്ദുല്ല ഹാജി (ചെയര്‍മാന്‍) അബ്ദുല്ല ഹാജി കളനാട് (കണ്‍) ലൈറ്റ് & സൗ്: ശാഫി ഹാജി ബേവിഞ്ച സി എച്ച് ഇഖ്ബാല്‍ സ്വികരണം: എ ബി മൊയ്തു സഅദി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില മീഡിയ സെല്‍: ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി വെബ് സൈറ്റ്: സലാം ഐഡിയ, സലീം കോപ്പ എന്നിവരെയും അബ്ദുല്‍ ഹമീദ് മൗലവിയെ കോഡിനേറ്ററായും ചിയ്യൂര്‍ അബ്ദുല്ല സഅദിയെ അസി. കോഡിനേറ്ററായും തിരഞ്ഞെടുത്തു. വിവിധ ജില്ലാ കണ്‍വീനര്‍മാരായി കരീം സഅദി മുട്ടം, യൂസുഫ് അലി സഅദി കോഴിക്കോട്, ജഅഫര്‍ സഅദി അച്ചൂര്‍, യൂസുഫ് സഅദി മലപ്പുറം, ജുബൈര്‍ സഅദി ഒതളുര്‍, ഹകീം സഅദി കൊല്ലം, അലി സഅദി കൊടക്, അശ്‌റഫ് സഅദി മല്ലൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു. എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്്, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി്, എം അന്തുഞ്ഞി, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു. |
ഗ്രാമസൗഹൃദങ്ങളിലൂടെ സമാധാനം വീണ്ടെടുക്കണം: എസ് വൈ എസ് |
കുമ്പള:കേരളത്തില്‍ നിലവിലു ായിരുന്ന സൗഹൃദവും കൂട്ടായ്മയും വീ െടുക്കാനായാല്‍ നാടിനു പുരോഗതിയു ാകുമെന്ന് എസ് വൈ എസ് കുമ്പള മേഖലാ ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. സ്‌നേഹസമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന സൗഹൃദഗ്രാമം പരിപാടിയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ഗ്രാമങ്ങളില്‍നിന്നുയരുന്ന സൗഹൃദ ശബ്ദങ്ങള്‍ രാജ്യ പുരോഗതിയല്‍ നിര്‍ണായകമാകുമെന്ന് ഉദ്ഘാടനം ചെയ്ത സി ഐ. കെ ദാമോദരന്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ് മേഖലാ പ്രസിഡന്റ് ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു. കേശവദേവ്, അശ്‌റഫ് കൊടിയമ്മ, കെ വി വര്‍ഗീസ്, എ എം മുഹമ്മദ് ഹാജി, അബ്ദുല്ല ഹാജി കൊടിയമ്മ, അബ്ദുല്‍ റഹ്മാന്‍ ഹാജി, പേരാല്‍ മുഹമ്മദ്, സുബൈര്‍ ബി എം സംബന്ധിച്ചു. |