കാസര്‍കോട്: മത വൈജ്ഞാനിക ജീവകാരുണ്യ കേന്ദ്രമായ മഞ്ചേശ്വരം മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപന മഹാ സമ്മേളനത്തോടെഇന്ന് തിരശ്ശീല വീഴും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ പത്ത് വര്‍ഷം പിന്നിടുന്ന മള്ഹറില്‍ ആദ്യമായി വിരുന്നെത്തിയ സമ്മേളനം ഐതിഹാസികമാക്കാന്‍ കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഇന്ന് ഹൊസങ്കടി ബുഖാരി കോമ്പൗണ്ടിലേക്ക് ഒഴുകും. നേതാക്കളെയും പ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ അതിവിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈകുന്നേരം 4 ന് നടക്കുന്ന സമാപന മഹാസമ്മേളനം കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ആമുഖ പ്രഭാഷണവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഈ ബഗ്ദാദ് മുഖ്യാതിഥിയായിരിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ പാണക്കാട്, കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, എന്‍.എം സ്വാദിഖ് സഖാഫി, സി.എം ഇബ്രാഹിം സാഹിബ്, ഏനപൊയ അബ്ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും. |
No comments:
Post a Comment
thank you my dear friend