മഞ്ചേശ്വരം: മള്ഹര്‍ ദശവാര്‍ഷിക സമാപന സമ്മേളന നഗരിയിലേക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളുടെയും സുന്നി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്ന റാലി നഗരിയെ ശ്രദ്ധേയമാക്കി. സമസ്തയുടെ ഹരിത ധവള കുങ്കുമ അര്‍ധ ചന്ദ്ര നക്ഷത്ര ത്രിവര്‍ണ്ണ പതാകയും എസ് എസ് എഫിന്റെ ധര്‍മ്മ ധ്വജവുമേന്തി വന്ന റാലി ആകര്‍ശണീയമായി. മള്ഹറിന്നും ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്കും അഭിവാദ്യങ്ങളുടെ ആരവങ്ങളുയര്‍ന്ന റാലിയില്‍ സുന്നി നേതാക്കള്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥി സൂനങ്ങള്‍ മറന്നില്ല. |
No comments:
Post a Comment
thank you my dear friend