മഞ്ചേശ്വരം: താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നേതൃത്വം നല്‍കുന്ന സമസ്ത പണ്ഡിത സമൂഹം ധാര്‍മിക സമൂഹത്തെ വളര്‍ത്താനാണ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും ചീത്തവിളിക്കലും പരദൂഷണം പറയലും സുന്നികളുടെ സംസ്‌കാരമല്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍ പറഞ്ഞു. മഞ്ചേശ്വരം ബുഖാരി കോമ്പൗണ്ടില്‍ സമാപിച്ച മള്ഹര്‍ ദശവാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. ആരൊക്കെ എന്ത് പ്രകോപനമുണ്ടാക്കിയാലും ഞങ്ങള് നല്ലതു മാത്രമേ പറയൂ ചീത്ത പറയുന്ന ഒരാളും ഞങ്ങളുടെ സമസ്ത പണ്ഡിത സഭയിലില്ല. നന്മയുടെ പ്രകാശം പരത്തുന്ന പണ്ഡിതരയൊണ് ഞങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്. ഞങ്ങള്‍ നല്ലതെന്ത് ചെയ്താലും അതിനെ എതിര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരു വിഭാഗം ഇവിടെയുണ്ട്. സമസ്തയുടെ പേരിലുള്ള രാഷ്ട്രീയ ആരോപണവും തിരുകേശ വിവാദവും അതിന്റെ ഭാഗമാണ്. കാന്തപുരം ചൂണ്ടിക്കാട്ടി. പ്രവാചക ശ്രേഷ്ടരെ സാധാരണക്കാരനായി ഇകഴ്ത്തുന്നവരോട് യോജിക്കാന്‍ സുന്നികള്‍ക്കാവില്ല. യുവ സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന മദ്യ മയക്ക് മരുന്ന് സംസ്‌കാരത്തിനെതിരെ അധികാരി വര്‍ഗവും സംഘടനകളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാന്തപുരം ഉണര്‍ത്തി. ധാര്‍മിക ബോധമുള്ള ഒറു സമൂഹത്തിന്റെ വളര്‍ച്ചക്ക് മത ഭൗതിക സമന്വയം വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ വളര്‍ന്ന് വരണം രാജ്യത്ത് സമാധാനം വളര്‍ത്താന്‍ ധാര്‍മിക ചിന്ത വളര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയും. |
No comments:
Post a Comment
thank you my dear friend