മഞ്ചേശ്വരം: ശൈഖനാ കാന്തപുരത്തിന്റെ പ്രവാചക സ്‌നേഹ പ്രചരണത്തിനും മത സേവനത്തിനും അംഗീകാരമായി അബൂദാബിയിലെ ഖസ്‌റജി കുടുംബം നല്കിയ തിരുകേശം കൊണ്ട് മര്‍കസും ഈ കേരളവും ധന്യമായിരിക്കുകയാണെന്ന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ പറഞ്ഞു. അടുത്ത പ്രാവശ്യം ഇവിടെ വരുമ്പോള്‍ കാന്തപുരത്തിന് ഇനിയും തിരുശേഷിപ്പുകള്‍ താന്‍ നല്‍കുമെന്ന് ആയിരങ്ങളുടെ തക്ബീര്‍ ധ്വനിക്കിടയില്‍ ശൈഖ് രിഫാഇ പ്രഖ്യാപിച്ചു. പ്രവാചക സ്‌നേഹത്തിന് അംഗീകാരമായി അബൂദാബിയിലെ മുന്‍ മന്ത്രിയും പണ്ഡിതനും ശൈഖ് ഖസ്‌റജിക്ക ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് തിരുശേഷിപ്പുകള്‍ ധാരാളമായി ലഭിച്ചിട്ടുണ്ട്, അന്‍സ്വാറുകളുടെ തലവാനണദ്ദേഹം അന്‍സാറുകള്‍ ലോകാവസാനം വരെ ബഹുമാനിക്കപ്പെടുമെന്നത് റസൂല്‍(സ) പ്രഖ്യാപനമാണ്. |
No comments:
Post a Comment
thank you my dear friend