ബുഖാരി കോമ്പൗണ്ട്: മള്ഹര്‍ ദശവാര്‍ശിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കാന്‍ സുന്നി നേതാക്കളും പ്രവര്‍ത്തകരും അഹമഹമികയാ മള്ഹര്‍ സമ്മേളന നഗരിയില്‍ വന്ന് കൊണ്ടിരിക്കുന്നു. നേതാക്കകളുടെ നേരത്തെയുള്ള വരവ്് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഇസ്മായില്‍ ബുഖാരി ഇന്ന് രാവിലെത്തന്നെ മള്ഹറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തൊട്ട് പിന്നാലെയായി കന്‍സുല്‍ ഉലമാ ചിത്താരി ഹംസ മുസ്ല്യാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, പി കെ അബൂബക്കര്‍ മുസ്ല്യാര്‍ നരിക്കോട് തുടങ്ങിയവരും എത്തി. |
No comments:
Post a Comment
thank you my dear friend