മഞ്ചേശ്വരം: കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ പൊസോട്ട് മത ഭൗതിക വൈജ്ഞാനിക സമുഛയമായ മള്ഹര്‍ നൂറില്‍ ഇസ്ലാമിത്തഅ്‌ലീമിയുടെ ദശവാര്‍ഷിക സമാപന മഹാ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. ധന്യമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ കേരള കര്‍ണ്ണാടക ഗ്രാമ നഗര പ്രദേശങ്ങളില്‍ നിന്ന് സുന്നി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തുകയാണ്. അക്ഷരാര്‍ത്ഥത്ത്ല്‍ സമ്മേളന നഗരി ജന നിഭിഢം. ഇന്ന് പ്രഭാതം മുതല്‍ സുന്നി കൈരളിയുടെയും കര്‍ണ്ണാടകയുടെയും കണ്ണും കാതും മള്ഹര്‍ ക്യാമ്പസിനെ ലക്ഷ്യം വെച്ച് നീങ്ങിക്കൊണ്ടിരുന്നു. സുന്നികളുടെ അജയ്യ ശക്തി വിളിച്ചോതുന്ന സമ്മേളനം കാസറഗോഡിന്റെ ചരിത്രത്തില്‍ നവ അധ്യായം തീര്‍ക്കു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തി. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ ഉല്‍ ഘാടനം ചെയ്യും. |
No comments:
Post a Comment
thank you my dear friend