മഞ്ചേശ്വരം: സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ഒരിക്കല്‍ കൂടി ഭാഷകളുടെ കരുത്ത് വിളിച്ചോതി. മള്ഹര്‍ മഹാസമ്മേളനത്തോടനുബന്ധിച്ച്് നടന്ന സംഗമമാണ് അത്യ പൂര്‍വ്വമായ ഈ കാഴ്ച്ചക്ക വിരുന്നൊരുക്കിയത്. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ മലയാളത്തിന് പുറമെ കന്നട അറബി ഉറുദു ഭാഷകളിലെ വരിഷ്ടമായ വരികള്‍ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയക്കാഴ്ചയായി. പ്രാന്ത പ്രദേശങ്ങളിലെ ഉറുദു നിവാസികള്‍ക്കായി സംഘടിപ്പിച്ച ഉറുദു സംഗമം ആദര്‍ശ പാഥയില്‍ അടിയുറച്ച് നിന്ന് മുന്നേറാനുള്ള സന്ദേശം നല്‍കിയാണ് പിരിഞ്ഞത്. നവീന ചിന്താ ധാരക്കാരുടെ തനിനിറം തുറന്ന് കാണിച്ചുള്ള ഉര്‍ദു പണധിതന്മാരുടെ പ്രഭാഷണം മലയാളികള്‍ക്ക് ആവേശം നല്‍കി. പ്രവാചക കീര്‍ത്തനത്തിന്റെ മായാത്ത ഇശലുകളുമായി ബിദ്അത്തുകാരുടെ മുനമ്പൊടിച്ച് കൊണ്ടുള്ള ഉര്‍ദു കീര്‍ത്തനങ്ങളും ആലപിക്കുകയുണ്ടായി. ആശിഖുര്‍റസൂല്‍ ഉത്തരേന്ത്യന്‍ മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവുമാ അഹ്മദ് റസാഖാന്‍ വറേല്‍വിയുടെ ഈരടികള്‍ ആലപിക്കുക വഴി പ്രവാചകപ്രേമികള്‍ക്കായി അദ്ധേഹം നല്‍കിയ മൂല്യാധിഷ്ടിത സംഭാവനകള്‍ അയവിറക്കാനും ഉര്‍ദു സംമം മറന്നില്ല. സയ്യിദ് മുഹമ്മദ് തൗഫീഖ് നൂരി പ്രാര്‍ത്ഥന നടത്തി. ഹാഫിള് മുഹമ്മദ് അന്‍സാര്‍ ബായ് പെരിങ്കടി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹസീന്‍ മണിമുണ്ട ഉല്‍ഘാടനം ചെയ്തു. മുഫ്തി അശ്ഫാഖ് മിസബാഹി സഅദിയ്യ, ഹാഫിള് മുഹമ്മദ് സ്വാദിഖ് റസ്വി തുടങ്ങിയവര്‍ സംബന്‍ധിച്ചു. |
No comments:
Post a Comment
thank you my dear friend