Monday, December 27, 2010
മള്ഹറില്‍ സ്വലാത്ത് മജ് ലിസ് വ്യാഴാഴ്ച
മര്‍കസ് പ്രചരണവും മുഖാമുഖവും ഹൊസങ്കടിയില്‍
മുഹിമ്മാത്ത് ഓര്‍ഫന്‍ ഹോം കെയര്‍ സ്റ്റൈപ്പന്റ് വിതരണം |
പുത്തിഗെ : മുഹിമ്മാത്ത് ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്നാം ഗഡു സ്റ്റൈപ്പന്റ് 2010 ഡിസംബര്‍ 29 ബുധന്‍ രാവിലെ 10 മണിക്ക് പുത്തിഗെ മുഹിമ്മത്തില്‍ വെച്ച് നല്‍കുന്നു. കുട്ടിയുമായി രക്ഷിതാക്കള്‍ ഓഫീസില്‍ ഹാജരാകുവാന്‍ അഭ്യര്‍ത്ഥന. പദ്ധതിയിലേക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന 1 വയസിനും 9 വയസിനുമിടയിലുളള രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. |
എന്‍ഡോസള്‍ഫാന്‍: പെരിയ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് എസ് എസ് എഫ് മാര്‍ച്ച് നാളെ |
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ -പഠനം വേണ്ട, നടപടിയെ ടുക്കുക എന്ന ശീര്‍ഷകത്തില്‍ ഈമാസം 13 മുതല്‍ 31 കാലയളവില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നാളെ പെരിയയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് എസ് എസ് എഫ് മാര്‍ച്ച് നടത്തും. എന്‍ഡോസള്‍ഫാന്‍ നിരോധനം കാര്യക്ഷമമാക്കുക, പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വരുമാനം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്കും പുനരധിവാസത്തിനും ഉപയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയും പുനരധിവാസവും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. മാര്‍ച്ച് നാളെ രാവിലെ 9.30ന് പെരിയ ജംഗ്ഷനില്‍നിന്ന് ആരംഭിക്കും. സമരസമിതി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ പ്രൊഫ. എം എ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍ പ്രഭാഷണം നടത്തും. സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് പരപ്പ, മൂസ സഖാഫി കളത്തൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിക്കും. |
എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍: അബ്ദുല്‍ റഹീം സഖാഫി പ്രസി ഫാറൂഖ് കുബണൂര്‍ സെക്രട്ടറി |
കുമ്പള : ധര്‍മ്മപക്ഷത്ത് സംഘം ചേരുക എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് നടത്തുന്ന അംഗത്വകാല ക്യാമ്പയിന്റെ ഭാഗമായി കുമ്പള ഡിവിഷന്‍ പ്രതിനിധി സമ്മേളനം സമാപിച്ചു. കൊടിയമ്മ ശിബ്‌ലി നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കുമ്പള ഡിവിഷന്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍, .അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹനീഫ് സഖാഫി വടകര,ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി വിവിധ സെഷുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആര്‍.എസ്.സി പ്രതിനിധി ഇബ്രാഹിം കളത്തൂര്‍, അബ്ദുല്ല ഹാജി കൊടിയമ്മ ആശംസ അറിയിച്ചു. പുതിയ ഭാരവാഹികളായി അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍ (പ്രസിഡന്റ്), ഹനീഫ് സഅദി ആരിക്കാടി, അബ്ദുല്‍ സത്താര്‍ മദനി ഇച്ചിലംകോട് (വൈസ് പ്രസിഡന്റ്) ഫാറൂഖ് കുബണൂര്‍(ജനറല്‍ സെക്രട്ടറി) സാദിഖ് ബായാര്‍(കാമ്പസ് സെക്രട്ടറി) സിദ്ധീഖ് മച്ചംപാടി,സി.എന്‍ ആരിഫ്(ജോയിന്റ് സെക്രട്ടറി) ഹൈദര്‍ സഖാഫി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. |
Friday, December 24, 2010
Tuesday, December 21, 2010
എസ് എസ് എഫ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരണപെട്ടു {ഇന്നാലില്ലാഹ് }
പുത്തിഗെ: എസ് എസ് എഫ് പെര്‍മുദെ യൂനിറ്റ് പ്രസിഡന്റ് അശ്‌റഫ് പെരിയടുക്ക (22) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ചേവാര്‍ പള്ളിക്കുമുമ്പിലാണ് അപകടം. സുബ്ബൈക്കട്ട കുാറടുക്കയില്‍ മരമില്‍ തൊഴിലാളിയായ അശ്‌റഫ് പെര്‍മുദെയില്‍ നിന്ന് ജോലിസ്ഥലത്തേക്ക് പോകവെ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിക്കുകയായിരുന്നു. മുന്നില്‍വന്ന മറ്റൊരു വാഹനത്തിന് അരിക് കൊടുക്കുന്നതിനിടയിലാണ് അപകടമുായത്. കലുങ്കിലിടിച്ച് അശ്‌റഫ് അടുത്തുള്ള കുഴിയിലേക്ക് തെറിച്ചുവീണു. തലക്കു ഗുരുതരമായി പരുക്കേറ്റ അശ്‌റഫിനെ മംഗല്‍പാടിയിലെ ആശുപത്രിയിലേക്കെത്തിക്കുമ്പോഴേ മുഹമ്മദ്-ആഇശ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജാഫര്‍ (എസ് എസ് എഫ് മുന്‍ യൂനിറ്റ് സെക്രട്ടറി), റഫീഖ്, ശംസീറ. മൃതദേഹം മംഗല്‍പാടി സര്‍ക്കാര്‍ ആശുപത്രിയില്‍. മരണവിവരമറിഞ്ഞ് ജില്ലയിലെ എസ് വൈ എസ്, എസ് വൈ എസ് നേതാക്കളും മുഹിമ്മാത്ത് സാരഥികളും ആശുപത്രിയിലെത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, എസ് വൈ എസ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി, ഉമര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, സി എന്‍ ആരിഫ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. |
എന്‍ഡോസള്‍ഫാന്‍: എസ് എസ് എഫ് കൊളാഷ് പ്രദര്‍ശനം നടത്തി |
മലപ്പുറം: മനുഷ്യജീവനുകളെ കാര്‍ന്നുതിന്നുന്ന മാരകവിഷമായ എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പെരിയ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് നടത്തുന്ന മാര്‍ച്ചിനു മുന്നോടിയായി തെക്കന്‍ കുട്ടൂര്‍ യൂനിറ്റ്, ബി പി അങ്ങാടി സെക്ടര്‍, തിരൂര്‍ ഡിവിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതഫലം വിവരിക്കുന്ന കൊളാഷ് പ്രദര്‍നം നട ത്തി. എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചുജീവിക്കുന്നവരുടെ നേര്‍ക്കാഴ്ചകള്‍ കാണാന്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ എത്തി. എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളെക്കുറിച്ച് കാമ്പയിനും സംഘടിപ്പിച്ചു. |
Monday, December 20, 2010
സഅദിയ്യ സ്‌കൂള്‍: എസ് വൈ എസ് പ്രക്ഷോഭം: വിദ്യാര്‍ഥികള്‍ വകുപ്പുമന്ത്രിക്ക് കത്തുകളയച്ചു
കാസര്‍കോട്: മലബാര്‍ മേഖലയില്‍ 41 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ വര്‍ഷങ്ങളായി അപേക്ഷിച്ച സഅദിയ്യ ഹൈസ്‌കൂളിന് അംഗീകാരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മേഖലാ എസ് വൈ എസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ വകുപ്പുമന്ത്രിക്ക് കത്തുകളയച്ചു.
എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹമീദ് പരപ്പ, എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി, എസ് വൈ എസ് മേഖലാ വൈസ് പ്രസിഡന്റ് പാറപ്പള്ളി ഇസ്മാഈല്‍ സഅദി, സലാഹുദ്ദീന്‍ അയ്യൂബി, സ്‌കൂള്‍ അധ്യാപകര്‍ സംബന്ധിച്ചു
സഅദിയ്യ സ്‌കൂളിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി |
കാസര്‍കോട്: സഅദിയ അണ്‍എയ്ഡഡ് യു.പി.സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് ഉദുമ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഡി.സി.റോഡ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. മാര്‍ച്ച് എസ്.വൈ.എസ്.കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സഅദി ഫൈസി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മഅ്ദനി അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, കൊല്ലംമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി എന്നിവര്‍ സംസാരിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതം പറഞ്ഞു. ചിത്താരി അബ്ദുല്ല ഹാജി, വി.കെ.അബ്ദുല്ല ഹാജി, ഷാഫി ഹാജി കീഴൂര്‍, ഹമീദ് പരപ്പ, അബ്ദുല്ല ലത്തീഫ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. |
Saturday, December 18, 2010
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് SSF മാര്‍ച്ച് നടത്തും |
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍; പഠനം വേണ്ട നടപടിയെടുക്കുക, എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 11-31 കാലയളവില്‍ എസ്.എസ്.എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഈ മാസം 28 ന് കേരള സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയയിലുള്ള ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ കാസര്‍കോടിന്റെ സുന്നി സെന്ററില്‍ ചേര്‍ന്ന് ജില്ലാ നേതൃ സംഗമം തീരുമാനിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള കശുവണ്ടിത്തോട്ടത്തില്‍ 2011-12 വര്‍ഷത്തേക്ക് ലേലം ചെയ്യുന്ന പ്രസ്‌തുത ദിവസം പെരിയ ആസ്ഥാനത്തുള്ള ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലേക്ക് എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യും. എന്‍ഡോസള്‍ഫാന്‍ നിരോധനം കാര്യക്ഷമമാക്കുക, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വരുമാനം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയും പുനരധിവാസത്തിനും ഉപയോഗിക്കുക. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയും പുനരധിവാസവും പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. എന്‍ഡോസള്‍ഫാന്റെ കെടുതികളനുഭവിച്ച് മരിച്ച് ജീവിക്കുന്ന വിവിധ ഭാഗങ്ങളിലെ ദുര്‍ബലരായ മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും, അവരുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ ആവശ്യപ്പെട്ടും നടക്കുന്ന കാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം ജില്ലയിലെ 35 സെക്‌ടര്‍ തലങ്ങളില്‍ ഈ മാസം 23 ന് കൊളാഷ് പ്രദര്‍ശനം നടക്കും. തുടര്‍ന്ന് 31 നകം 350 യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. പ്രക്ഷോഭ, ബോധവല്‍ക്കരണ പരിപപാടിയുടെ പ്രചചണാര്‍ത്ഥം ഡിസംബര്‍ 23-26 കാലയളവില്‍ ജില്ലയിലെ 5 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥി റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. നേതൃയോഗം മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ അസീസ് സൈനി, അബ്‌ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്‌ദുല്‍ കരീം ദര്‍ബാര്‍കട്ട, സിദ്ദീഖ് കോളിയൂര്‍, റഫീഖ് സഖാഫി, മൊയ്‌ദു സഅദി പിലാവളപ്പ്, മഹ്‌മൂദ് അംജദി, ഫാറൂഖ് കുബണൂര്‍, അബ്‌ദുല്‍ ലത്തീഫ് തുരുത്തി, ഷാനവാസ് ചേടിക്കുണ്ട്‌് തുടങ്ങിയവര്‍ സംബന്ധിച്ചു. |
ക്രിയാത്മക മത്സരം വൈജ്ഞാനിക മുന്നേറ്റത്തിന്: സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ |
പുത്തിഗെ: സ്‌കൂള്‍ തലങ്ങളില്‍ നടക്കുന്ന ക്രിയാത്മക മത്സരങ്ങള്‍ വിദ്യാര്‍ഥികളുടെ വൈജ്ഞാനിക പരിപോഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മഞ്ചേശ്വരം എം എല്‍ എ. സി എച്ച് കുഞ്ഞമ്പു പ്രസ്താവിച്ചു. 17-ാമത് ഓര്‍ഫനേജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്ന മുഹിമ്മാത്ത് പോലുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിലെ അനാഥ-അഗതികള്‍ക്ക് ജീവിതം നല്‍കുന്നതോടൊപ്പം വൈജ്ഞാനിക മേഖലകളില്‍ ഉന്നത പടവുകള്‍ കയറാന്‍ അവസരം നല്‍കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് മുഹമ്മദ് മുബാറക് ഹാജി അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ കെ ഇസ്സുദ്ദീന്‍ സഖാഫി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുര്‍ റഹ്്മാന്‍, ബശീര്‍ പുളിക്കൂര്‍, അമീറലി ചൂരി തുടങ്ങിയവര്‍ പ്രസംഗിച്ചു. |
Sunday, December 12, 2010
ഉജ്വല റാലിയോടെ എസ് ജെ എം സമ്മേളനത്തിന് സമാപനം
മനുഷ്യാവകാശങ്ങള്‍ ആദ്യമായി ലോകത്തിന് സമര്‍പ്പിച്ചത് പരിശുദ്ധ ഇസ്ലാം:കാന്തപുരം
പാലക്കാട്: ബ്രീട്ടിഷ് അധിനിവേശത്തിനെതിരെ പടയോട്ടം നടത്തിയ ടിപ്പുവിന്റെ തട്ടകത്തില്‍ സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടക്കുമെന്ന മുന്നറിയിപ്പുമായി കരിമ്പനകളുടെ നാട്ടില്‍ ആദര്‍ശത്തിന്റെ ധര്‍മ കാഹളം മുഴക്ക മുഅല്ലിം സമ്മേളനം സമാപിച്ചു. മദറസകള്‍ രാജ്യനന്മക്ക് എന്ന പ്രമേയത്തില്‍ 2010 ഏപ്രില്‍ മുതല്‍ ഇരുപതിന പരിപാടികളോടെ ആഘോഷിച്ചു വരുന്ന ഇരുപതാം വാര്‍ഷിക ത്തിന് സമാപനം ക്കുറിച്ച് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ (ഇമാം നവവി(റ) നഗറില്‍ നടന്ന പതിനായിരക്കണക്കിന് മുഅല്ലിംകള്‍ അണി നിരന്ന സമ്മേളനത്തോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപ്തി കുറിച്ചത്. നേരത്തെ ഉച്ചക്ക് രണ്ടരക്ക് ഇമാം നവവി(റ) നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മാരായമംഗലം അബ്ദുല്‍ റഹ്മാന്‍ ഫൈസി പതാക ഉയര്‍ത്തിയോടെ സമ്മേളനത്തിന് തുടക്കം ക്കുറിച്ചു.
തുടര്‍ന്ന് നടന്ന മഞ്ഞക്കുളം മഖാം സിയാറത്തിന് സയ്യിദ് യൂസുഫുല്‍ ബൂഖാരി തങ്ങള്‍ നേതൃത്വം നല്‍കി. ഇതിന് ശേഷം മഞ്ഞക്കുളം ദര്‍ഗയില്‍ നിന്ന് ആരംഭിച്ച മുഅല്ലിം റാലിനഗരത്തെ പാല്‍ക്കടലാക്കി മിഷ്യന്‍ സ്‌കുള്‍ ജംഗ്ഷന്‍, ടി ബി റോഡ്, ശകുന്തള ജംഗ്ഷന്‍, ജി ബി റോഡ്, സുല്‍ത്താന്‍ പേട്ട ജംഗ്ഷന്‍, കോയമ്പത്തൂര്‍ റോഡ് വഴി ഇമാം നവവി (റ) നഗറില്‍ സംഗമിച്ചു. മദ്‌റസകള്‍ക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും കൊല, കൊള്ള, ചൂതാട്ടം, ലഹരി ഉപയോഗം, അഴിമതി, വ്യഭിചാരം, ആത്മഹത്യ, ചൂഷണം, തീവ്രവാദം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടുന്നതിന് യുവതലമുറയെ വാര്‍ത്തെടു ക്കുന്നതിന് മദ്‌റസാധ്യാപകര്‍ ചെയ്യുന്ന സേവനങ്ങളും വിളിച്ചോതുന്ന മുദ്രവാക്യങ്ങള്‍ മുഴക്കിയുള്ള ധവളപ്പടയുടെ പ്രക്രടനം പാലക്കാട് നഗരത്തില്‍ പുതിയൊരു ചരിത്രമായി മാറി.
മഅ്ദിനില്‍ വിപുലമായ മുഹര്‍റം ആത്മീയചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. |
മലപ്പുറം: ഇസ്‌ലാമിക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹര്‍റം മാസം അനുസ്മരണ ചടങ്ങുകളോടെ മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ വിപുലമായി സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ച മുഹര്‍റം പത്തിനാണ് വ്യത്യസ്തമായ ആത്മീയവേദികളോടെ ചടങ്ങുകള്‍ നടക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ആത്മീയ വേദികള്‍ക്ക് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലും പരിസരത്തും ആയിരക്കണക്കിന് വിശ്വാസികള്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആത്മീയചടങ്ങുകള്‍ക്കെത്തുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനുള്ള ഇഫ്താറും ചടങ്ങിലുണ്ടാകും. ചടങ്ങുകള്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി മുന്നേറ്റങ്ങള്‍ക്കും പ്രവാചകന്മാരുടെ പോരാട്ടവിജയങ്ങള്‍ക്കും ശക്തിപകര്‍ന്ന മാസമാണ് മുഹര്‍റമെന്നും ഈ മാസത്തിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ട് മുസ്‌ലിം ലോകത്താകമാനം മുഹറം ആത്മീയ ചടങ്ങുകളോടെ അനുസ്മരിക്കണമെന്നും കേരളത്തില്‍ സംഘടിതമായ രൂപത്തില്‍ അത്തരം അനുസ്മരണങ്ങളെ സജീവമാക്കണമെന്നും യോഗത്തില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. |
ഉജ്വല റാലിയോടെ എസ് ജെ എം സമ്മേളനത്തിന് സമാപനം |
പാലക്കാട്: ബ്രീട്ടിഷ് അധിനിവേശത്തിനെതിരെ പടയോട്ടം നടത്തിയ ടിപ്പുവിന്റെ തട്ടകത്തില്‍ സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടക്കുമെന്ന മുന്നറിയിപ്പുമായി കരിമ്പനകളുടെ നാട്ടില്‍ ആദര്‍ശത്തിന്റെ ധര്‍മ കാഹളം മുഴക്ക മുഅല്ലിം സമ്മേളനം സമാപിച്ചു. മദറസകള്‍ രാജ്യനന്മക്ക് എന്ന പ്രമേയത്തില്‍ 2010 ഏപ്രില്‍ മുതല്‍ ഇരുപതിന പരിപാടികളോടെ ആഘോഷിച്ചു വരുന്ന ഇരുപതാം വാര്‍ഷിക ത്തിന് സമാപനം ക്കുറിച്ച് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ (ഇമാം നവവി(റ) നഗറില്‍ നടന്ന പതിനായിരക്കണക്കിന് മുഅല്ലിംകള്‍ അണി നിരന്ന സമ്മേളനത്തോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപ്തി കുറിച്ചത്. നേരത്തെ ഉച്ചക്ക് രണ്ടരക്ക് ഇമാം നവവി(റ) നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മാരായമംഗലം അബ്ദുല്‍ റഹ്മാന്‍ ഫൈസി പതാക ഉയര്‍ത്തിയോടെ സമ്മേളനത്തിന് തുടക്കം ക്കുറിച്ചു. തുടര്‍ന്ന് നടന്ന മഞ്ഞക്കുളം മഖാം സിയാറത്തിന് സയ്യിദ് യൂസുഫുല്‍ ബൂഖാരി തങ്ങള്‍ നേതൃത്വം നല്‍കി. ഇതിന് ശേഷം മഞ്ഞക്കുളം ദര്‍ഗയില്‍ നിന്ന് ആരംഭിച്ച മുഅല്ലിം റാലിനഗരത്തെ പാല്‍ക്കടലാക്കി മിഷ്യന്‍ സ്‌കുള്‍ ജംഗ്ഷന്‍, ടി ബി റോഡ്, ശകുന്തള ജംഗ്ഷന്‍, ജി ബി റോഡ്, സുല്‍ത്താന്‍ പേട്ട ജംഗ്ഷന്‍, കോയമ്പത്തൂര്‍ റോഡ് വഴി ഇമാം നവവി (റ) നഗറില്‍ സംഗമിച്ചു. മദ്‌റസകള്‍ക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും കൊല, കൊള്ള, ചൂതാട്ടം, ലഹരി ഉപയോഗം, അഴിമതി, വ്യഭിചാരം, ആത്മഹത്യ, ചൂഷണം, തീവ്രവാദം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടുന്നതിന് യുവതലമുറയെ വാര്‍ത്തെടു ക്കുന്നതിന് മദ്‌റസാധ്യാപകര്‍ ചെയ്യുന്ന സേവനങ്ങളും വിളിച്ചോതുന്ന മുദ്രവാക്യങ്ങള്‍ മുഴക്കിയുള്ള ധവളപ്പടയുടെ പ്രക്രടനം പാലക്കാട് നഗരത്തില്‍ പുതിയൊരു ചരിത്രമായി മാറി. |
സത്രീ ധന രഹിത മുഅല്ലിം സമൂഹ വിവാഹം നടന്നു. |
പാലക്കാട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പാലക്കാട് സുന്നികാര്യാലയമായ വാദിനൂരില്‍ നാലു സത്രീ ധന രഹിത മുഅല്ലിം സമൂഹ വിവാഹം നടന്നു. കൊല്ലങ്കോട് റെയിഞ്ചിലെ വേങ്ങപ്പാറ നൂറുല്‍ ഇസ്‌ലാം മദ്‌റസ മുഅല്ലിം അബൂത്വാഹിര്‍ നിസാമി, മേപ്പറമ്പ് പല്ലത്ത് വീട്ടില്‍ മനാഫ് മകള്‍ തസ്‌ലീമ, മാറഞ്ചേരി റെയിഞ്ചിലെ കറുകത്തുരുത്തി ഇര്‍ശാദുല്‍ അനാം മദ്‌റസ മുഅല്ലിം സി എം യഹ്‌യ സഖാഫി, നെയ്‌നല്ലൂര്‍ കുറുപ്പം വീട്ടില്‍ അശറഫ് മകള്‍ ഹബീബ, വെട്ടിച്ചിറ റെയിഞ്ചിലെ ജീലാനി നഗര്‍ മുഹമ്മദ് സഖാഫി, കുണ്ടൂങ്ങല്‍ താനൂര്‍ മൂലക്കല്‍ അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ മകള്‍ സഫിയ, വെട്ടിച്ചിറ റെയിഞ്ചിലെ മജ്മഅ് മുഅല്ലിം റശീദ് സഖാഫി, കാവപ്പുര പോണിയേരി മൂസ മുസ്‌ലിയാരുടെ മകള്‍ മൈമൂന എന്നിവരുടെ നിക്കാഹാണ് നടന്നത്. എസ് ജെ എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ കാര്‍മിത്വം വഹിച്ചു. പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കൊമ്പം കെ പി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപള്ളി, മാരായമംഗലം അബ്ദുല്‍ റഹ്മാന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. അബൂഹനീഫല്‍ ഫൈസി സ്വാഗതവും വി വി അബൂബക്കര്‍ നന്ദിയും പറഞ്ഞു. |
പണ്ഡിതര്‍ സമൂഹത്തിനു മാതൃകകളാവണം; നൂറുല്‍ ഉലമ
സഅദബാദ്: സമൂഹത്തെ നന്മയിലേക്ക് നയിക്കേണ്ട പണ്ഡിതന്മാരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും സമൂഹത്തിനു മാതൃകയാവണമെന്ന് അഖിലേന്ത്യാ സുന്നി വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും ജാമിഅ സഅദിയ്യ അറബിയ്യ: ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.മജ്‌ലിസുല്‍ ഉലമാഇ സഅദിയ്യീന്‍ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സഅദി സംഗമങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ മുമ്പില്‍ നിന്ന് നയിക്കേണ്ടവരാണ് പണ്ഡിതര്‍. അവര്‍ എല്ലാ കാര്യങ്ങളെ ക്കുറിച്ചും ചിന്തിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും വേണം. മതപരമായി നാലു മദ്ഹബുകളിലെയും വിധി വിലക്കുകളെ ക്കുറിച്ച് അവഗാഹം നേടണം. സമുദായത്തിനും രാജ്യത്തിനും ഉപകാര പ്രദമായ പ്രവര്‍ത്തനങ്ങളാണ് അവരില്‍ ഉണ്ടാവേണ്ടത്.
അനീതിയും അക്രമങ്ങളും അരാജകത്വവും രാജ്യ ദ്രോഹവും അധികരിക്കുമ്പോള്‍ അതിനെതിരെ ജനങ്ങളെ ജാഗരൂകരാക്കേണ്ട ബാധ്യത അവര്‍ക്കുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി പാനൂര് , എ.കെ.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ.കെ. ഹുസൈന്‍ ബാഖവി, സ്വാലിഹ് സഅദി തളിപ്പറമ്പ്, ഉബൈദുല്ലാഹി സഅദി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, കെ.പി. ഹുസൈന്‍ സഅദി.കെ.സി.റോഡ്. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി. തുടങ്ങിയര്‍ സംസാരിച്ചു. അസര്‍ നിസ്‌കാരനന്തരം പള്ളിയില്‍ നടന്ന മര്‍ഹൂ. പി.എ. ഉസ്താദ് അനുസ്മരണ സമ്മേളനത്തിന് ആലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ്യ നേതൃത്വം നല്‍കി.
മര്‍ക്കസ് സമ്മേളനം : പതാക വിശുദ്ധ ഗേഹങ്ങളില്‍ നിന്ന്
മക്ക : മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യയുടെ മുപ്പത്തി മൂന്നാം വാര്‍ഷിക പതിനഞ്ചാം ബിരുദ ദാന സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക വിശുദ്ധ നഗരങ്ങളായ മക്ക മദീന എന്നിവിടങ്ങളില്‍ നിന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫ് അല്‍ബുഖാരി വൈലത്തൂരിണ്റ്റെ നേതൃത്വത്തില്‍ ഡിസംബര്‍ പതിനെട്ടാം തിയ്യതി കേരളത്തിലെക്കു കൊണ്ടുപോകും . വിശുദ്ധ മക്കയില്‍ വെച്ച് സൌദി ഐ സി എഫ് ,ആര്‍ എസ് സി ,നേതാക്ക്ളായ അബ്ദുല്‍ റസാക്ക് സഖാഫി കരീറ്റി പറമ്പ്,മുഹമ്മദ് മുസ്ളിയാര്‍ കരുവമ്പൊയില്‍,ഇസ്മായില്‍ തവനൂറ്‍, നജീബ് കൊടുങ്ങല്ലൂറ്‍,അഷറഫ് കൊടിയത്തൂറ്‍,കുഞ്ഞു മുഹമ്മദ് ഹാജി,അബുല്‍ ഹസന്‍ അരീക്കോട് ,സ ഈദ് ഒഴുകൂറ്‍ , അബ്ദുല്‍ ഖാദര്‍ കാമില്‍ തുടങ്ങിയവരില്‍ നിന്ന് സയ്യിദ് യൂസുഫ് അല്‍ ബുഖാരി വൈലത്തൂറ്‍,എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിടണ്ട് ് കെ ടി ത്വാഹിര്‍ സഖാഫി എന്നിവര്‍ പതാക ഏറ്റുവാങ്ങി .തുടര്‍ന്ന് വിശുദ്ധ ക അബാലയം ത്വവാഫ് ചെയത ശേഷം ഇബ്രഹിം മഖാം ഹിജര്‍ ഇസ്മാ ഈല്‍ റുക്നുല്‍ യമാനി ജന്നത്തുല്‍ മ അല തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ പണ്ഠിത സദാത്തുക്കളുടെ നെത്രുത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നിര്‍വഹിച്ച് പതാക വിശുദ്ധ മദീനയിലേക്ക് കൊണ്ടുപോയി. മദീനയില്‍ പതാകക്ക് ഉജ്ജ്വല വരവേല്‍പ്പ് ് നല്‍കാന്‍ ഒരുക്കങ്ങല്‍ പൂര്‍ത്തിയയതായി മദീന ഐ സി എഫ് ആര്‍ എസ് സി നേതാക്കള്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍: യഥാര്‍ഥ കുറ്റവാളികളെ കണെ്ടത്തണം കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കു-ത് സംബന്ധിച്ച് യഥാര്‍ഥ കുറ്റവാളികളെ കണെ്ടത്തണമെ-് പ്രമുഖ പരിസ്ഥിതി പ്രവര്‍കന്‍ ഡോ. സി സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെ-ാവശ്യപ്പെട്ട് എസ് വൈ എസ്, എസ് എസ് എഫ് ജി.ാ കമ്മിറ്റികളുടെ ആഭിമുഖ്യത്തി. രൂപവത്കരിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കണ്ണൂര്‍ മുനിസിപ്പ. ബസ്‌സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സാഹാഹ്‌ന ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരു-ു അദ്ദേഹം.എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലൂടെ ജനങ്ങളെയാകെ ദുരിതത്തിലാക്കിയ കാര്യത്തില്‍ ഒന്നാം കുറ്റവാളി പ്‌ളാന്റേഷന്‍ കോര്‍പറേഷനാണ്. അവരാണ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചത്. ഇക്കാര്യത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം പേറുന്നവരെ പുനരധിവസിപ്പിക്കുന്ന നടപടികള്‍ ആരംഭിക്കണം. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണാവശ്യം. കേവലം സഹായം നല്‍കിയത് കൊണെ്ടാന്നും പ്രശ്‌നം പരിഹരിക്കപ്പെടില്ല. സമൂഹത്തിനാകെ അപകടകരമാണെന്ന് കണെ്ടത്തിയിട്ടും നിരോധിക്കണമെന്നാവശ്യം ഉയരുമ്പോഴും കമ്പനി എന്‍ഡോസള്‍ഫാന്‍ ഉദ്പാദിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഡോ. സ്വാമിനാഥനെ പോലുള്ളവര്‍ ഇപ്പോള്‍ രംഗത്ത് വരുന്നതില്‍ ദുരൂഹതയുണ്ട്. അവര്‍ക്കിക്കാര്യത്തില്‍ രഹസ്യ അജണ്ടയുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കല്‍നാണയങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.്. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് എന്‍ അബ്ദുലത്വീഫ് സഅദി, മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, അശ്‌റഫ് സഖാഫി കടവത്തൂര്‍, അബ്ദുല്‍ റശീദ് സഖാഫി മെരുവമ്പായി പ്രസംഗിച്ചു. സയ്യിദ് സുഹൈല്‍ തങ്ങള്‍, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, അബ്ദുല്‍ റസാഖ് മാണിയൂര്‍, കെ കെ അഹമ്മദ് ഹാജി, കെ ഇബ്‌റാഹിം മാസ്റ്റര്‍, വി കെ അസ്സൈനാജി, മുഹമ്മദ് സഖാഫി ചൊക്‌ളി, ഷാജഹാന്‍ മിസ്ബാഹി, വി വി അബൂബക്കര്‍ സഖാഫി, മൊയ്തീന്‍ സഖാഫി, അബ്ദുസമദ് അമാനി, അബാസ് പെരളശ്‌ശേരി, അബ്ദുസലാം സഖാഫി നേതൃത്വം നല്‍കി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ബോധവത്കരണം, ജനകീയ മാര്‍ച്ച്, കൊളാഷ് പ്രദര്‍ശനം, സഹായവിതരണം എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. |